അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി. അഗസ്ത്യ വനം ബയോസ്ഫിയര്‍ റിസര്‍വിലെ ഒരു ശിഖരമാണ് അഗസ്ത്യാര്‍കൂടം അഥവാ അഗസ്ത്യമല. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ കൊടുമുടി. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.
അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യന്റെ ഒരു പൂർണ്ണകായപ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്തർ നടത്താറുണ്ട്.
ചോദ്യങ്ങൾ
ചോദ്യങ്ങൾ
- കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി
- അഗസ്ത്യമല (തിരുവനന്തപുരം)
- കേരളത്തിലെ ഏറ്റവും തെക്കെ അറ്റത്തെ കൊടുമുടി
- അഗസ്ത്യമല (തിരുവനന്തപുരം)
- ഇന്ത്യയിലെ ആദ്യത്തെ Biological Park
- അഗസ്ത്യമല (തിരുവനന്തപുരം)
- കേരളത്തിലെ ആദ്യത്തെ Biosphere Reserve
- അഗസ്ത്യമല (തിരുവനന്തപുരം)
- ഇന്ത്യയിലെ ആദ്യത്തെ Biosphere Reserve
- നീലഗിരി
No comments:
Post a Comment