Saturday, 12 September 2015

കേരളം - ഭൂപ്രകൃതി

കേരളം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള വളരെ ചെറിയൊരു ഭാഗമാണ്. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം 38,863 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇത് ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്‍റെ 1.18% ആണ്. വടക്കുകിഴക്ക് കര്‍ണാടക സംസ്ഥാനവും തെക്കുകിഴക്ക് തമിഴ്നാട് സംസ്ഥാനവും പടിഞ്ഞാറ് അറബികടലുമാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. കേരളത്തിലെ ആവാസവ്യവസ്ഥയും കാര്‍ഷിക പാരമ്പര്യത്തിലൂന്നിയ ജീവിത വ്യവസ്ഥയും ഇവിടുത്തെ പ്രകൃതിയുമായി ബന്ധപെട്ടാണിരിക്കുന്നത്.  പശ്ചിമഘട്ടത്തിനും അറബി കടലിനും ഇടയില്‍, ഭുമധ്യരേഖയോട് അടുത്തുകിടക്കുന്ന ഉഷ്ണമേഖലാ പ്രദേശത്താണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിലെ മലകള്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 അടി മുതല്‍ 8000 അടിയിലധികം ഉയര്‍ന്നു കിടക്കുന്നവയാണ്. മലയുംകടലും തമ്മിലുള്ള ശരാശരി അകലം 60 കിലോമീറ്ററാണ്. കിഴക്കേ അതിര്‍ത്തിയിലെ സഹ്യപര്‍വ്വതം ഒരു കോട്ട പോലെ കേരളത്തിന് സംരക്ഷണവലയമായി നില്‍ക്കുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള അറബിക്കടലിന്‍റെ നീണ്ട അതിര്‍ത്തി, ചരിത്രത്തെയും സംസ്കാരത്തെയും നിര്‍ണായകമായി സ്വാധീനിച്ച 44 നദികള്‍, സമുദ്രത്തിന് സമാന്തരമായി കിടക്കുന്ന കായലുകള്‍ ഇവയൊക്കെ കേരളത്തിന്റെ ഭുപ്രകൃതിയുടെ ശ്രദ്ധേയമായ പ്രത്യേകതകളാണ്. ഭുപ്രകൃതിയുടെ സ്വഭാവം തന്നെ കേരളത്തിലെ ആവാസ കേന്ദ്രങ്ങളെ സ്വാദീനിക്കുന്ന തരത്തിലുമാണ്. കാടും മലകളും താഴ്വരകളും നാടുമൊക്കെ ചേര്‍ന്ന ഭുപ്രകൃതിയാണെങ്കിലും വളരെ ഉയര്‍ന്ന കോടുമുടിയും മലകളുമോഴിച്ച് മറ്റെല്ലാ പ്രദേശങ്ങളും കേരളത്തില്‍ ആവാസകേന്ദ്രങ്ങളാണെന്ന പ്രത്യേകതയും ഉണ്ട്.

മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.


മലനാട്

കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 48% വരുന്ന മലനാട് സമുദ്രനിരപ്പിൽ നിന്നും 600 മീറ്റര്‍ മുതല്‍ 2500 മിറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. 18653 ച.കി.മി ആണ് മലനാടിന്റെ വിസ്തീര്‍ണം. ഏറിയ പങ്കും വന്യമൃഗങ്ങളുള്ള വനങ്ങളാണ്. വനമേഖലകളെ നിത്യഹരിതവനങ്ങള്‍, ഇലപൊഴിയും കാടുകള്‍, പുല്‍മേടുകള്‍, അര്‍ദ്ധ ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍ ഏന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സഹ്യാദ്രി പര്‍വ്വതനിരകള്‍ വടക്ക് തപ്തി നദി മുതല്‍ തെക്ക് കന്യാകുമാരിവരെ നീണ്ടുകിടക്കുന്നു. കേരളത്തിന്റെ കിഴക്ക് അതിര്‍ത്തികൂടിയാണ് സഹ്യാദ്രി.
പശ്ചിമഘട്ടം: അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വ്വതനിര. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ നീളവും, 1,29,037 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ശരാശരി ഉയരം 900 M. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ്. ഉയരം 2695 M (8841 ft.). തെക്കന്‍ സഹ്യാദ്രിയുടെ മധ്യഭാഗത്ത് പെരിയാര്‍ പീഠഭൂമിയും തെക്ക് അഗസ്ത്യമലയുമാണ്. ഇന്ത്യയിലെ ആദ്യത്തെ Biological Park ഉം കേരളത്തിലെ ആദ്യത്തെ Biosphere Reserve ഉം അഗസ്ത്യമലയാണ്. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.


ഇടനാട്

സമുദ്രനിരപ്പിൽ നിന്നും 300 മീറ്റര്‍ മുതൽ 600 മീറ്റര്‍ വരെ ഉയരമുള്ള കുന്നുകളും ചരിവുതലങ്ങളും ചേര്‍ന്ന പ്രദേശമാണ് ഇടനാട്. കേരളത്തിന്റെ വിസ്തൃതിയുടെ 41.76 ശതമാനം ഇടനാടാണ്. 16,230.5 ച.കി. മീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഏലവും തേയിലയും ഒഴികെയുള്ള ഏത് കൃഷിക്കും അനുയോജ്യമാണ് ഇടനാട്. ചുവന്ന മണ്ണ് (ലാറ്ററേറ്റ് മണ്ണ്) ഈ പ്രദേശത്തിന്റെ പ്രതേകതയാണ്‌‍. നെൽകൃഷിക്ക് വളരെ യോജിച്ചതാണ് ഈ മണ്ണ്. പരന്നുകിടക്കുന്ന പാടങ്ങളും പൊക്കം കുറഞ്ഞകുന്നുകളും ഇടനാടിന്റെ പ്രത്യേകതകളാണ്

തീരപ്രദേശം

സമുദ്രനിരപ്പിൽ നിന്നും 30 മീറ്റര്‍ മുതല്‍ 300  മീറ്റര്‍ വരെ ഉയരമോ അതിൽ താഴെയോ ഉയര്‍ന്ന പ്രദേശങ്ങളെയാണ്‌ തീരപ്രദേശം എന്ന വിഭാഗത്തിൽ പെടുത്തുന്നത്. കേരളത്തിന്റെ 10.24 ശതമാനം തീരപ്രദേശമാണ് (3979 ച.കി.മീറ്റർ വിസ്തീർണ്ണം). മണല്‍ മണ്ണാണ് മഖ്യ മണ്ണിനം. തെങ്ങാണ് പ്രധാന കൃഷി. ഇല്‍മനൈറ്റ്, മോണോസൈറ്റ്, സിലിക്കോണ്‍ തുടങ്ങിയ ധാതുനിക്ഷേപങ്ങള്‍ ധാരാളമുണ്ട്. താഴ്വാരങ്ങളും തീരസമതലങ്ങളും ഇതില്‍ ഉള്‍പെടുന്നു. കായലുകൾ, അഴിമുഖങ്ങൾ, മണൽത്തിട്ടകൾ, തുരുത്തുകൾ, തോടുകൾ എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ ആണ്. കേരളത്തിന്‍റെ തീരപ്രദേശത്തിന്‍റെ ആകെ നീളം 580 കി.മി. ആണ്. തീരപ്രദേശത്തിന്റെ പകുതിയിലേറെ പ്രദേശങ്ങള്‍ കടലാക്രമണത്തിന് വിധേയമാണ്. രാജ്യാന്തര കപ്പല്‍ പാതയുടെ അടുത്തായി സ്ഥിതിചെയ്യുന്നതിനാല്‍ സമുദ്ര വാണിജ്യത്തിന് അനുയോജ്യമാണ് കേരളത്തിന്റെ കടല്‍തീരം.


  • കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം
    • 38,863 ചതുരശ്ര കിലോമീറ്റര്‍
  • കേരളത്തിന്‍റെ വിസ്തീര്‍ണം ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്‍റെ ഏത്ര ഭാഗമാണ്.
    • 1.18%
  • കേരളത്തിലെ നദികളുടെ ആകെ എണ്ണം
    • 44
  • പഞടിഞ്ഞാറോട്ടോഴുകുന്ന നദികള്‍
    • 41
  • കിഴക്കോട്ടോഴുകുന്ന നദികള്‍
    • 3
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വ്വതനിര
    • സഹ്യപർവ്വതം/പശ്ചിമഘട്ടം/ സഹ്യാദ്രി
  • പശ്ചിമഘട്ടത്തിന്‍റെ നീളം
    • 1600 KM
  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
    • ആനമുടി
  • ആനമുടിയുടെ ഉയരം
    • 2695 M (8841 ft.)
  • കേരളത്തിലെ ഏറ്റവും തെക്കെ അറ്റത്തെ കൊടുമുടി
    • അഗസ്ത്യമല (തിരുവനന്തപുരം)
  • ഇന്ത്യയിലെ ആദ്യത്തെ Biological Park
    • അഗസ്ത്യമല (തിരുവനന്തപുരം)
  • കേരളത്തിലെ ആദ്യത്തെ Biosphere Reserve
    • അഗസ്ത്യമല (തിരുവനന്തപുരം)
  • പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വര്‍ഷം
    • 2012 ജൂലൈ 1-ന്
  • പശ്ചിമഘട്ടത്തെ പറ്റി പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര് നിയമിച്ച കമ്മീഷന്‍
    • മാധവ് ഗാഡ്ഗില്‍ ‍കമ്മീഷന്‍
  • പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം
    • പാലക്കാട് ചുരം (പാലക്കാട് - കൊയമ്പത്തുര്‍)‍
  • കേരളത്തിന്‍റെ തീരപ്രദേശത്തിന്‍റെ ആകെ നീളം എത്ര?
    • 580 കി.മി.
  • ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള ജില്ല?
    • കണ്ണൂര്‍
  • ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള രണ്ടാമത്തെ ജില്ല?
    • ആലപുഴ
  • ഏറ്റവും കുറവ് കടല്‍തീരമുള്ള ജില്ല?
    • കൊല്ലം
  • കേരളത്തിലെ കടല്‍തീരമില്ലാത്ത ജില്ലകള്‍
    • 5: ഇടുക്കി, പത്തനംതിട്ട, കൊട്ടയം, വയനാട്, പാലക്കാട്.
  • കേരളത്തിലെ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള താലൂക്ക്
    • ചേര്‍ത്തല (ആലപുഴ)
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ കടല്‍ത്തീരം
    • മുഴിപ്പിലങ്ങാടി (കണ്ണൂര്‍)

1 comment:

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...