കേരളത്തിലെ വയനാട് ജില്ലയിലെ അമ്പലവയലിലെ അമ്പുകുത്തി മലയിലെ (പശ്ചിമഘട്ടത്തിന്റെ ഭാഗം) രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ് എടക്കൽ ഗുഹകൾ. കേരളത്തിലെ മഹാശിലാ സംസ്കാരത്തിെന്റെ ഏറ്റവും വലിയ തെളിവാണ് എടക്കല്‍ ഗുഹകള്‍. അമ്പുകുത്തി മലയില്‍ ഏകദേശം 1000 മീറ്റര്‍ ഉയരത്തിലാണ് എടക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.
സ്ത്രീപുരുഷന്‍മാരുടെയും സുര്യന്‍െറയു രൂപങ്ങളോടു സാദൃശ്യമുള്ള ചിത്രങ്ങള്‍, മൃഗങ്ങളോടു സാദൃശ്യമുള്ള ചിത്രങ്ങള്‍, എന്തിന്‍േറതെന്നു വ്യക്തതയില്ലാത്ത കുറെ ചിത്രങ്ങള്‍ ഇവിടെ കാണാം. പാറച്ചുമരുകളില്‍ ഉരച്ചുണ്ടാക്കിയതും സസ്യച്ചായങ്ങള്‍ കൊണ്ട് വരച്ചതുമായ ചിത്രങ്ങള്‍ അക്കാലത്തെ സംസ്കാരിക പുരോഗതി വ്യക്തമാക്കുന്നു.
1890 കളില്‍ മലബാര്‍ ജില്ലയിലെ പോലീസ് സുപ്രണ്ടായിരുന്ന ഫ്രെഡ് ഫോസെറ്റ് ആണ് എടക്കല്‍ ഗുഹ കണ്ടെത്തിയത്.
നവീന ശിലായുഗത്തിലെയും മധ്യ ശിലായുഗത്തിലെയും ശിലാചിത്രങ്ങളാ ണിവിടെയുള്ളതെന്നും, ബി.സി ആറായിരത്തോളം പഴക്കമുള്ളതാണ് ഈശിലാ ചിത്രങ്ങളെന്നും കരുതപ്പെടുന്നു. ഇരുമ്പുയുഗം വരെയുള്ള തെളിവുകളാണ് ഇവിടെയുള്ളതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ ഇതിനു സിന്ധുനദിതട സംസ്കാരവുമായി ബന്ധമുണ്ടന്നും വാദമുണ്ട്.
ചോദ്യങ്ങള്‍
- എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?
- വയനാട്
- എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല
- അമ്പുകുത്തി മല
- 1890-ല്‍ എടക്കല്‍ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ
- ഫ്രെഡ് ഫോസെറ്റ്
Savin
ReplyDeleteSavin
ReplyDeleteSavin
ReplyDelete