അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതനിരയാണ് പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ നീളവും, 1,29,037 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ശരാശരി ഉയരം 900 M. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ്. ഉയരം 2695 M (8841 ft.). തെക്കന്‍ സഹ്യാദ്രിയുടെ മധ്യഭാഗത്ത് പെരിയാര്‍ പീഠഭൂമിയും തെക്ക് അഗസ്ത്യമലയുമാണ്. ഇന്ത്യയിലെ ആദ്യത്തെ Biological Park ഉം കേരളത്തിലെ ആദ്യത്തെ Biosphere Reserve ഉം അഗസ്ത്യമലയാണ്. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
ചുരങ്ങള്‍
- പാലക്കാട് ചുരം (പാലക്കാട് - കൊയമ്പത്തുര്‍)
- ആര്യന്‍കാവ് ചുരം (കൊല്ലം - ചെങ്കോട്ട)
- താമരശ്ശേരി ചുരം (കോഴിക്കോട് - വയനാട്)
- പെരമ്പാടി ചുരം (കണ്ണൂര്‍ - കൂര്‍ഗ്)
- പെരിയഘട്ട് ചുരം (മാനന്തവാടി - മൈസൂര്‍)
- ബോഡിനായ്കനൂര്‍ ചുരം (ഇടുക്കി - മധുര)
ചോദ്യങ്ങള്‍
- കേരളത്തിലെ നദികളുടെ ആകെ എണ്ണം
- 44
- ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വ്വതനിര
- സഹ്യപർവ്വതം (പശ്ചിമഘട്ടം/ സഹ്യാദ്രി)
- പശ്ചിമഘട്ടത്തിന്‍റെ നീളം
- 1600 KM
- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
- ആനമുടി
- ആനമുടിയുടെ ഉയരം
- 2695 M (8841 ft.)
- കേരളത്തിലെ ഏറ്റവും തെക്കെ അറ്റത്തെ കൊടുമുടി
- അഗസ്ത്യമല (തിരുവനന്തപുരം)
- ഇന്ത്യയിലെ ആദ്യത്തെ Biological Park
- അഗസ്ത്യമല (തിരുവനന്തപുരം)
- കേരളത്തിലെ ആദ്യത്തെ Biosphere Reserve
- അഗസ്ത്യമല (തിരുവനന്തപുരം)
- ഇന്ത്യയിലെ ആദ്യത്തെ Biosphere Reserve
- നീലഗിരി
- പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വര്‍ഷം
- 2012 ജൂലൈ 1-ന്
- പശ്ചിമഘട്ടത്തിലെ പരിസ്ഥിതി അഘാതത്തെപറ്റി പഠനം നടത്തിയ കമ്മിറ്റി
- മാധവ് ഗാഡ്ഗില്‍ കമ്മിറ്റി
- മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ട്‌നെകുറിച്ച് പഠനം നടത്തിയത്
- കെ. കസ്തുരിരംഗൻ പാനൽ
- പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം
- പാലക്കാട് ചുരം (പാലക്കാട് - കൊയമ്പത്തുര്‍)
No comments:
Post a Comment