കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം. ശാസ്ത്രീയനാമം എലഫസ് മാക്സിമസ് ഇന്‍ഡിക്കസ് (Elephas maximus Indicus) കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലുതും ആനയാണ്.ഒരു ശരാശരി മനുഷ്യന്റെ 85 മടങ്ങ് ശരീരഭാരം ഉണ്ട് ആനക്ക്. 3.5 ഏകദേശം മീറ്റർ ഉയരവും ഉണ്ടാകും. ആനകൾ 70 വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട്.ആനകൾ സസ്തനികളാണ്. ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലാണ് ആനക്കൊമ്പ്. ഇത് ജീവിതാവസാനം വരെ വളർന്നുകൊണ്ടേയിരിക്കും ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല. തിരുമംഗലത്ത് നീലകണ്ഠൻ എന്ന ആളാണ് മാതംഗലീല എഴുതിയത്. ഗജലക്ഷണം, ഗജവിഭജനം, ചികിത്സ എന്നിവ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ആന ചികിത്സ എന്ന ലക്ഷ്യത്തോടെ പാലകാപ്യമുനി എഴുതിയ ഗ്രന്ഥമാണ് ഹസ്ത്യായുർവേദം അഥവാ പാലകാപ്യം
ചോദ്യം
- കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം
- ആന
- ആനയുടെ ശാസ്ത്രീയനാമം
- എലഫസ് മാക്സിമസ് ഇന്‍ഡിക്കസ് (Elephas maximus Indicus)
- കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ ജീവി
- ആന
No comments:
Post a Comment