ജൈവപ്രകൃതിയാല്‍ സമ്പുഷ്ടമായ നീലഗിരികുന്നുകളില്‍ കാണപ്പെടുന്ന ആടിനമാണ് വരയാടുകള്‍ (ശാസ്ത്രീയനാമം Nilgiritragus Hylocrius. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണയൂണിയന്‍െറ (IUCN- International Union for Conservation of Nature) ചുവപ്പു പട്ടികയില്‍ (Red Data Book - വംശനാശ ഭീഷിണി നേരിടുന്ന ജീവികളുടെ പട്ടിക) പെടുന്ന ജീവിയാണ് വരയാട്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്ധ്യാനം വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ളതാണ്. തമിഴ്നാടിന്റെ സംസ്ഥാന മൃഗമാണ് നീലഗിരി താർ (വരയാട്). തമിഴില്‍ വരൈ എന്ന വാക്കിനര്‍ത്ഥം പാറയെന്നാണ്. പാറമുകളില്‍ താമസിക്കുന്ന ആട് എന്ന അര്‍ത്ഥത്തില്‍ ഇതിന് വരയാട് എന്ന പേര് കിട്ടിയത്. ഇവ പാറകെട്ടുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുവാന്‍ വൈദഗ്ധ്യമള്ളവയാണ്.
ചോദ്യങ്ങൾ
- വരയാടിന്റെ (ശാസ്ത്രീയനാമം?
- Nilgiritragus Hylocrius
- നീലഗിരി താർ എന്നറിയപെടുന്ന ജീവി ഏത് ?
- വരയാട്
- വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കി നിലകൊള്ളുന്ന ദേശീയോദ്ധ്യാനം
- ഇരവികുളം ദേശീയോദ്ധ്യാനം
No comments:
Post a Comment