പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്. കേരളത്തിന്റെ സംസ്ഥാന വൃക്ഷം. തെങ്ങിന്റെ ശാസ്ത്രീയനാമം കോക്കോസ് ന്യൂസിഫെറ (Cocos Nucifera) എന്നതാണ്. കേരവൃക്ഷം എന്നുംകൂടി അറിയപെടുന്ന തെങ്ങ് കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു. കേരം എന്ന വാക്കില്‍നിന്നാണ് കേരളം എന്ന പേരുണ്ടായതെന്നും പറയപെടുന്നു. ഒറ്റതടി വൃക്ഷമായ തെങ്ങ് 24 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. 90 വര്‍ഷമാണ് പരമാവധി ആയുസ്. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു.
ചോദ്യം
ചോദ്യം
- കേരളത്തിന്റെ സംസ്ഥാന വൃക്ഷം
- തെങ്ങ്
- തെങ്ങിന്റെ ശാസ്ത്രീയനാമം
- കോക്കോസ് ന്യൂസിഫെറ (Cocos Nucifera)
No comments:
Post a Comment