Tuesday, 18 August 2015

അഗസ്ത്യമല

അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി. അഗസ്ത്യ വനം ബയോസ്ഫിയര്‍ റിസര്‍വിലെ ഒരു ശിഖരമാണ്  അഗസ്ത്യാര്‍കൂടം അഥവാ അഗസ്ത്യമല. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ കൊടുമുടി. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.

അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യന്റെ ഒരു പൂർണ്ണകായപ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്തർ നടത്താറുണ്ട്.

ചോദ്യങ്ങൾ 
  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി
    • അഗസ്ത്യമല (തിരുവനന്തപുരം)
  • കേരളത്തിലെ ഏറ്റവും തെക്കെ അറ്റത്തെ കൊടുമുടി
    • അഗസ്ത്യമല (തിരുവനന്തപുരം)
  • ഇന്ത്യയിലെ ആദ്യത്തെ Biological Park
    • അഗസ്ത്യമല (തിരുവനന്തപുരം)
  • കേരളത്തിലെ ആദ്യത്തെ Biosphere Reserve
    • അഗസ്ത്യമല (തിരുവനന്തപുരം)
  • ഇന്ത്യയിലെ ആദ്യത്തെ Biosphere Reserve
    • നീലഗിരി 

ആനമുടി

കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്. 2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ആനമുടി. മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.

വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകൾ ഉള്ള ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശത്താണ് ആനമുടി. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമാണ് ആനമുടി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളെ ആനമുടിയിൽ കാണാം.

ചോദ്യങ്ങൾ 
  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
    • ആനമുടി
  • പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 
    • ആനമുടി
  • കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയായ ആനമുടി ഏത് താലൂക്കില്‍ സ്ഥിതി ചെയ്യുന്നു?
    • മൂന്നാര്‍‍
  • ആനമുടി സ്ഥിതി ചെയ്യുന്നത് ഏത് നാഷണൽ പാർക്കിന്റെ ഭാഗമായാണ്?
    • ഇരവികുളം നാഷണൽ പാർക്ക്
  • ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്തേത്?
    • മൂന്നാര്‍
  • ആനമുടിയുടെ ഉയരം 
    • 2,695 മീറ്റർ 

പശ്ചിമഘട്ടം

അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതനിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ നീളവും, 1,29,037 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ശരാശരി ഉയരം 900 M. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ്. ഉയരം 2695 M (8841 ft.). തെക്കന്‍ സഹ്യാദ്രിയുടെ മധ്യഭാഗത്ത് പെരിയാര്‍ പീഠഭൂമിയും തെക്ക് അഗസ്ത്യമലയുമാണ്. ഇന്ത്യയിലെ ആദ്യത്തെ Biological Park ഉം കേരളത്തിലെ ആദ്യത്തെ Biosphere Reserve ഉം അഗസ്ത്യമലയാണ്. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.


ചുരങ്ങള്‍
  1. പാലക്കാട് ചുരം (പാലക്കാട് - കൊയമ്പത്തുര്‍)‍
  2. ആര്യന്‍കാവ് ചുരം (കൊല്ലം - ചെങ്കോട്ട)
  3. താമരശ്ശേരി ചുരം (കോഴിക്കോട് - വയനാട്)
  4. പെരമ്പാടി ചുരം (കണ്ണൂര്‍ - കൂര്‍ഗ്)
  5. പെരിയഘട്ട് ചുരം (മാനന്തവാടി - മൈസൂര്‍)
  6. ബോഡിനായ്കനൂര്‍ ചുരം (ഇടുക്കി - മധുര)

ചോദ്യങ്ങള്‍
  • കേരളത്തിലെ നദികളുടെ ആകെ എണ്ണം
    • 44
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വ്വതനിര
    • സഹ്യപർവ്വതം (പശ്ചിമഘട്ടം/ സഹ്യാദ്രി)
  • പശ്ചിമഘട്ടത്തിന്‍റെ നീളം
    • 1600 KM
  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
    • ആനമുടി 
  • ആനമുടിയുടെ ഉയരം
    • 2695 M (8841 ft.)
  • കേരളത്തിലെ ഏറ്റവും തെക്കെ അറ്റത്തെ കൊടുമുടി
    • അഗസ്ത്യമല (തിരുവനന്തപുരം)
  • ഇന്ത്യയിലെ ആദ്യത്തെ Biological Park
    • അഗസ്ത്യമല (തിരുവനന്തപുരം)
  • കേരളത്തിലെ ആദ്യത്തെ Biosphere Reserve
    • അഗസ്ത്യമല (തിരുവനന്തപുരം)
  • ഇന്ത്യയിലെ ആദ്യത്തെ Biosphere Reserve
    • നീലഗിരി 
  • പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വര്‍ഷം
    • 2012 ജൂലൈ 1-ന്
  • പശ്ചിമഘട്ടത്തിലെ പരിസ്ഥിതി അഘാതത്തെപറ്റി പഠനം നടത്തിയ കമ്മിറ്റി 
    • മാധവ് ഗാഡ്ഗില്‍ ‍കമ്മിറ്റി
  • മാധവ് ഗാഡ്ഗില്‍ ‍കമ്മിറ്റി റിപ്പോർട്ട്‌നെകുറിച്ച് പഠനം നടത്തിയത്
    • കെ. കസ്തുരിരംഗൻ പാനൽ   
  • പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം
    • പാലക്കാട് ചുരം (പാലക്കാട് - കൊയമ്പത്തുര്‍)‍

സംസ്ഥാന മൃഗം: ആന

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം. ശാസ്ത്രീയനാമം എലഫസ് മാക്സിമസ് ഇന്‍ഡിക്കസ് (Elephas maximus Indicus) കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലുതും ആനയാണ്.ഒരു ശരാശരി മനുഷ്യന്റെ 85 മടങ്ങ് ശരീരഭാരം ഉണ്ട് ആനക്ക്. 3.5 ഏകദേശം മീറ്റർ ഉയരവും ഉണ്ടാകും. ആനകൾ 70 വയസ്സ് വരെയും അതിനു ‍മുകളിലും ജീവിക്കാറുണ്ട്.ആനകൾ സസ്തനികളാണ്.  ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലാണ് ആനക്കൊമ്പ്. ഇത് ജീവിതാവസാനം വരെ വളർന്നുകൊണ്ടേയിരിക്കും ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല. തിരുമംഗലത്ത് നീലകണ്ഠൻ എന്ന ആളാണ് മാതംഗലീല എഴുതിയത്. ഗജലക്ഷണം, ഗജവിഭജനം, ചികിത്സ എന്നിവ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ആന ചികിത്സ എന്ന ലക്ഷ്യത്തോടെ പാലകാപ്യമുനി എഴുതിയ ഗ്രന്ഥമാണ് ഹസ്ത്യായുർവേദം അഥവാ പാലകാപ്യം

ചോദ്യം

  • കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം
    • ആന 
  • ആനയുടെ ശാസ്ത്രീയനാമം
    • എലഫസ് മാക്സിമസ് ഇന്‍ഡിക്കസ് (Elephas maximus Indicus)
  • കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ ജീവി 
    • ആന

സംസ്ഥാന പുഷ്പം: കണിക്കൊന്ന

വേനൽക്കാലത്ത് പൂക്കുന്ന ഈ വൃക്ഷത്തിന്റെ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്. ശാസ്ത്രീയനാമം ക്യാസ്സിയ ഫിസ്റ്റുല (Cassia Fistula). കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന. കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.

ചോദ്യം 

  • കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം ?
    • കണിക്കൊന്ന
  • കണികൊന്നയുടെ ശാസ്ത്രീയനാമം
    • ക്യാസ്സിയ ഫിസ്റ്റുല (Cassia Fistula)

Monday, 10 August 2015

സംസ്ഥാനവൃക്ഷം: തെങ്ങ്

പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്. കേരളത്തിന്റെ സംസ്ഥാന വൃക്ഷം. തെങ്ങിന്റെ  ശാസ്ത്രീയനാമം കോക്കോസ് ന്യൂസിഫെറ (Cocos Nucifera) എന്നതാണ്. കേരവൃക്ഷം എന്നുംകൂടി അറിയപെടുന്ന തെങ്ങ് കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു. കേരം എന്ന  വാക്കില്‍നിന്നാണ് കേരളം എന്ന പേരുണ്ടായതെന്നും പറയപെടുന്നു. ഒറ്റതടി വൃക്ഷമായ തെങ്ങ് 24 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. 90 വര്‍ഷമാണ് പരമാവധി ആയുസ്. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു.


ചോദ്യം

  • കേരളത്തിന്റെ സംസ്ഥാന വൃക്ഷം
    • തെങ്ങ്
  • തെങ്ങിന്റെ  ശാസ്ത്രീയനാമം
    • കോക്കോസ് ന്യൂസിഫെറ (Cocos Nucifera)


Saturday, 8 August 2015

കേരള പാണിനി

എ.ആര്‍. രാജരാജവര്‍മ്മയുടെ മലയവിലാസം എന്ന അര്‍ച്ചനാഗീതം മലയാളത്തിലെ ഒന്നാമത്തെ പ്രീറൊമാന്റിക്‌ കാവ്യമാണ്‌. സഹ്യപര്‍വ്വതനിരയുടെ മഹത്വത്തെ വര്‍ണ്ണിക്കുന്ന മലയാളത്തിലെ പ്രസിദ്ധ കൃതിയാണ് മലയവിലാസം. സഹ്യപര്‍വ്വത്തിന് മലയവിലാസമെന്ന പേരുമുണ്ട്. കേരള പാണിനി എ. ആര്‍‍. രാജരാജവര്‍മ്മ 1895-ലാണ് ഇത് രചിച്ചത്. മലയാളത്തിലെ ആദ്യഖണ്ഡകാവ്യമെന്ന സ്ഥാനവും ഇതിനുണ്ട്.


ചോദ്യം 
  • കേരള പാണിനി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
    • എ. ആര്‍‍. രാജരാജവര്‍മ്മ
  • മലയവിലാസം രചിച്ചത് ആര് ?
    • എ. ആര്‍‍. രാജരാജവര്‍മ്മ

Saturday, 1 August 2015

വരയാട് (Nilgiri Tahr)

ജൈവപ്രകൃതിയാല്‍ സമ്പുഷ്ടമായ നീലഗിരികുന്നുകളില്‍ കാണപ്പെടുന്ന ആടിനമാണ് വരയാടുകള്‍ (ശാസ്ത്രീയനാമം Nilgiritragus Hylocrius. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണയൂണിയന്‍െറ (IUCN- International Union for Conservation of Nature) ചുവപ്പു പട്ടികയില്‍ (Red Data Book - വംശനാശ ഭീഷിണി നേരിടുന്ന ജീവികളുടെ പട്ടിക) പെടുന്ന ജീവിയാണ് വരയാട്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്ധ്യാനം വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ളതാണ്. തമിഴ്നാടിന്റെ സംസ്ഥാന മൃഗമാണ് നീലഗിരി താർ (വരയാട്). തമിഴില്‍ വരൈ എന്ന വാക്കിനര്‍ത്ഥം പാറയെന്നാണ്. പാറമുകളില്‍ താമസിക്കുന്ന ആട് എന്ന അര്‍ത്ഥത്തില്‍ ഇതിന് വരയാട് എന്ന പേര് കിട്ടിയത്. ഇവ പാറകെട്ടുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുവാന്‍ വൈദഗ്ധ്യമള്ളവയാണ്.

ചോദ്യങ്ങൾ 
  • വരയാടിന്റെ (ശാസ്ത്രീയനാമം?
    • Nilgiritragus Hylocrius
  • നീലഗിരി താർ എന്നറിയപെടുന്ന ജീവി ഏത് ?
    • വരയാട് 
  • വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കി നിലകൊള്ളുന്ന ദേശീയോദ്ധ്യാനം
    • ഇരവികുളം ദേശീയോദ്ധ്യാനം




എടക്കല്‍ ഗുഹകള്‍ (Edakkal Caves)

കേരളത്തിലെ വയനാട് ജില്ലയിലെ  അമ്പലവയലിലെ അമ്പുകുത്തി മലയിലെ (പശ്ചിമഘട്ടത്തിന്റെ ഭാഗം) രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ. കേരളത്തിലെ മഹാശിലാ സംസ്കാരത്തിെന്റെ ഏറ്റവും വലിയ തെളിവാണ് എടക്കല്‍ ഗുഹകള്‍. അമ്പുകുത്തി മലയില്‍ ഏകദേശം 1000 മീറ്റര്‍ ഉയരത്തിലാണ് എടക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.

സ്ത്രീപുരുഷന്‍മാരുടെയും സുര്യന്‍െറയു രൂപങ്ങളോടു സാദൃശ്യമുള്ള ചിത്രങ്ങള്‍, മൃഗങ്ങളോടു  സാദൃശ്യമുള്ള ചിത്രങ്ങള്‍, എന്തിന്‍േറതെന്നു വ്യക്തതയില്ലാത്ത കുറെ ചിത്രങ്ങള്‍ ഇവിടെ കാണാം. പാറച്ചുമരുകളില്‍ ഉരച്ചുണ്ടാക്കിയതും സസ്യച്ചായങ്ങള്‍ കൊണ്ട് വരച്ചതുമായ ചിത്രങ്ങള്‍ അക്കാലത്തെ സംസ്കാരിക പുരോഗതി വ്യക്തമാക്കുന്നു.


1890 കളില്‍ മലബാര്‍ ജില്ലയിലെ പോലീസ് സുപ്രണ്ടായിരുന്ന ഫ്രെഡ് ഫോസെറ്റ് ആണ് എടക്കല്‍ ഗുഹ കണ്ടെത്തിയത്. 

നവീന ശിലായുഗത്തിലെയും മധ്യ ശിലായുഗത്തിലെയും ശിലാചിത്രങ്ങളാ ണിവിടെയുള്ളതെന്നും, ബി.സി ആറായിരത്തോളം പഴക്കമുള്ളതാണ് ഈശിലാ ചിത്രങ്ങളെന്നും കരുതപ്പെടുന്നു. ഇരുമ്പുയുഗം വരെയുള്ള തെളിവുകളാണ് ഇവിടെയുള്ളതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ ഇതിനു സിന്ധുനദിതട സംസ്കാരവുമായി ബന്ധമുണ്ടന്നും വാദമുണ്ട്.

ചോദ്യങ്ങള്‍
  •  എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?
    • വയനാട്
  • എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല 
    • അമ്പുകുത്തി മല
  • 1890-ല്‍ എടക്കല്‍ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ 
    • ഫ്രെഡ് ഫോസെറ്റ്

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...