അത്യപൂര്‍വ്വമായ ഒരു ഔഷധസസ്യം. പശ്ചിമഘട്ടത്തിലെ നിതഹരിതമേഖലകളിലും അര്‍ധനിത്യഹരിതമേഖലകളിലും കുറഞ്ഞ തോതില്‍ മാത്രം കാണപ്പെടുന്ന ഇത് നിത്യഹരിതമായ സസ്യമാണ്. ശാസ്ത്രനാമം ട്രൈക്കോപ്പസ് സൈലനിക്കസ് (Trichopus zeylanicus). ഗ്യഹപച്ചയുടെ മുഴുവന്‍ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ഇതിന്റെ ജന്മദേശം പശ്ചിമഘട്ടമാണ്. ആരോഗ്യം പ്രദാനം ചെയ്യുന്നതിനാല്‍ ആരോഗ്യപച്ച എന്നപേരില്‍ വിഖ്യാതമായി.
ഇതിന്റെ സംസ്കൃതനാമം ഋഷിഭോജ്യം, ജീവനി എന്നിങ്ങനെയാണ്. മുനിമാര്‍ ആഹാരത്തിനായി ഇതിനെ ആശ്രയിച്ചിരിക്കാം എന്ന് അനുമാനിക്കുന്നു. ഇത് കഷായം, തിക്തം എന്നീ രസങ്ങളോടുകൂടിയതും, ലഘു - രൂക്ഷ ഉഷ്ണവീര്യത്തോടും കൂടിയുള്ള ഒരു സസ്യമാണ്.
ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ്. ഇലകൾ ത്രികോണാകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമാണ്. ഇതിന്‍െറ പാകമാകാത്ത കായ്കൾക്ക് എണ്ണമയം ഉണ്ടായിരിക്കും.
No comments:
Post a Comment