- ഇരവികുളം ദേശീയോദ്യാനം
 - സൈലന്‍റ് വാലി ദേശീയോദ്യാനം
 - മതികെട്ടാന്‍ചോല
 - ആനമുടിചോല
 - പാമ്പാടുംചോല ദേശീയോദ്യാനം
 
കോഡ്:
ആനയെ കണ്ട് സൈലന്‍റ്ആയി മതില്‍ചാടിയ രവിയെ പാമ്പ്കടിച്ചു.
ഇരവികുളം ദേശീയോദ്യാനം
- കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
 - കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
 - 1978-ൽ ഇരവികുളം ദേശീയോദ്യാനംനിലവില്‍ വന്നു.
 - ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.
 - വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം.
 
സൈലന്‍റ് വാലി ദേശീയോദ്യാനം
- 1984-ല്‍ നിലവില്‍ വന്നു.
 - പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്‌വാലി ദേശീയോദ്യാനം.
 - സൈരന്ധ്രി വനം എന്ന പേരില്‍ അറിയപെടുന്ന വനം.
 - സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാമ്പൽ തുടങ്ങിയവ കാണപെടുന്നു.
 - 1985 ന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു
 
മതികെട്ടാന്‍ ചോല
- 2003 ല്‍ നിലവില്‍ വന്നു
 - ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.
 - ചോലക്കാടുകളുടെ സംരക്ഷണാര്‍ത്ഥം നിലവില്‍വന്നു.
 
ആനമുടിചോല
- 2003 ൽ ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്
 - ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു
 
പാമ്പാടുംചോല ദേശീയോദ്യാനം
- കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌പാമ്പാടും ചോല ദേശീയോദ്യാനം.
 - 2003 ൽ ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്
 - ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു
 
No comments:
Post a Comment