Thursday, 10 September 2015

കേരളം- അടിസ്ഥാന വിവരങ്ങള്‍


  • 1956 നവമ്പര്‍ ഒന്നാം തിയതി നിലവില്‍ വന്നു. 
  • ഇന്ത്യയുടെ തെക്കേയറ്റത്ത് പടിഞ്ഞാറെക്കോണില്‍ പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു. 
  • ആകെ വിസ്തീര്‍ണ്ണം 38863 ച.കി.മീ. 
  • തിരുവനന്തപുരമാണ് തലസ്ഥാനം. 
  • കേരളത്തിന് 14 ജില്ലകളുണ്ട്. 
  • 21 റവന്യൂ ഡിവിഷനുകളും 75 താലൂക്കുകളും 1572 വില്ലേജുകളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 60 നഗരസഭകളും 5 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കേരളത്തിലുണ്ട്.
  • കേരളം 140 നിയമസഭാ മണ്ഡലങ്ങളായും 20 ലോകസഭാ മണ്ഡലങ്ങളായും വിഭജിച്ചിരിക്കുന്നു.
  • കേരളത്തിന് 9 രാജ്യസഭാ സീറ്റുകളുണ്ട്.
  • ആകെ 1542 കി.മീ. നീളത്തില്‍ 9 ദേശീയപാതകള്‍ കേരളത്തിലൂടെ കടന്നുപോകുന്നു. 
  • കേരളത്തിന്റെ സംസ്ഥാനവൃക്ഷം കോക്കസ് ന്യൂസിഫെറ എന്ന ശാസ്ത്രനാമമുള്ള തെങ്ങ് ആണ്.
  • സംസ്ഥാന പുഷ്പം കാസിയ ഫിസ്റ്റുല എന്ന ശാസ്ത്രനാമമുള്ള കണിക്കൊന്നയാണ്.
  • കേരളത്തിന്റെ സംസ്ഥാനമൃഗം ആനയാണ്. എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ് എന്നാണ് ആനയുടെ ശാസ്ത്രനാമം.
  • കേരളത്തിന്റെ സംസ്ഥാനപക്ഷി മലമുഴക്കി വേഴാമ്പലാണ്. ബ്യൂസെറസ് ബൈക്കോര്‍ണിസ് എന്നാണ് അതിന്റെ ശാസ്ത്രനാമം. 
  • സംസ്ഥാന മത്സ്യം കരിമീനാണ്. ശാസ്ത്രനാമം എട്രോപ്ലസ് സുറാറ്റെന്‍സിസ്. 
  • കേരളത്തിന്റെ ഭാഷയായ മലയാളം, 2013 ല്‍ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. 

2 comments:

  1. വിവരങ്ങൾ അപൂർണ്ണമാണ്‌ . ഇനിയും കൂട്ടി ചേർക്കും എന്ന് കരുത്തുന്നു..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...