Thursday, 17 September 2015

കടല്‍തീരമുള്ള സംസ്ഥാനങ്ങള്‍, ജില്ലകള്‍


  
 ഇന്ത്യയിലെ തീരപ്രദേശമുള്ള സംസ്ഥാനങ്ങളുടെ എണ്ണവും
 കേരളത്തിലെ തീരപ്രദേശമുള്ള ജില്ലകലുടെ എണ്ണവും


ഇന്ത്യ
ഇന്ത്യയുടെ തീരപ്രദേശം ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് മുതല്‍ ഗംഗാ-ബ്രഹ്മപുത്ര ഡെല്‍റ്റാ പ്രദേശം (സുന്ദര്‍ബെന്‍ ഡെല്‍റ്റ) വരെ വ്യാപിച്ചിരിക്കുന്നു.
കടല്‍തീരമുള്ള സംസ്ഥാനങ്ങള്‍:
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബഗാള്‍

കേരളം
കേരളത്തിന്‍റെ തീരപ്രദേശത്തിന്‍റെ ആകെ നീളം 580 കി.മി. ആണ്.
കേരളത്തിലെ കടല്‍തീരമില്ലാത്ത ജില്ലകള്‍ 5: ഇടുക്കി, പത്തനംതിട്ട, കൊട്ടയം, വയനാട്, പാലക്കാട്.

Wednesday, 16 September 2015

അതിർത്തി രേഖകൾ

ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത്
മക്മോഹൻ രേഖ 
ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത്
റാഡ് ക്ലിഫ് രേഖ
പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത്
ഡ്യുറന്‍റ്  ലൈൻ

അന്തരീക്ഷം




  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം


  • ഹൈഡ്രജൻ 

  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം


  • നൈട്രജൻ

  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം


  • ഓക്സിജൻ

  • ന്തരീക്ഷത്തെ ഭൂമിയോട് ചേർതുനിർതുന്ന ടകം


  • ഗുരുത്വാഗർഷണം 

  • ന്തരീക്ഷ മർദം അളക്കുന്ന ഉപകരണം 


  • ബാരോമീറ്റർ 

  • ബാരോമീറ്റർ കണ്ടുപിടിച്ചത് 


  • ടോറിസെല്ലി 

  •  അന്തരീക്ഷപാളികൾ 

    ട്രോപോസ്ഫിയർ
    സ്ട്രാറ്റോസ്ഫിയർ

    മീസോസ്ഫിയർ 
    തെർമോസ്ഫിയർ

    1. ട്രോപോസ്ഫിയർ (8)
      • ഭൂമിയുടെ ഉപരീതലത്തിനോട്  ചേര്‍ന്ന് കിടക്കുന്ന അന്തരീക്ഷ പാളി
      • ഉയരം കൂടുംന്തോറും താപനില കുറയുന്ന അന്തരീക്ഷ പാളി
      • ഭൂമിയുടെ കാലാവസ്ഥ പ്രതിഭാസങ്ങൾക്ക് കാരണമായ അന്തരീക്ഷ പാളി

    2. സ്ട്രാറ്റോസ്ഫിയർ

    3. മീസോസ്ഫിയർ 
    4. തെർമോസ്ഫിയർ


    ജീവകം (Vitamins)

    ജീവകങ്ങളെ രണ്ടായി തരം തിരിക്കാം
    1. കൊഴുപ്പിൽ ലയിക്കുന്നവ
    2. വെള്ളത്തിൽ ലയിക്കുന്നവ

    1. കൊഴുപ്പിൽ ലയിക്കുന്നവ
      • ജീവകം എ 
      • ജീവകം ഡി
      • ജീവകം ഇ
      • ജീവകം കെ
    2. വെള്ളത്തിൽ ലയിക്കുന്നവ
      • ജീവകം ബി കോം‍പ്ലക്സ്
        • തൈയമിൻ (B1) 
        • റൈബോഫ്ലേവിൻ (B2)
        • നിയാസിൻ (B3)
        • പാന്റോത്തിനിക് ആസിഡ് (B5)
        • പിരിഡോക്സിൻ (B6)
        • ബയോട്ടിൻ (B7)
        • ഫോളിക് ആസിഡ് (B9)
        • സൈനാക്കോബാലമൈൻ (B12)
      • ജീവകം സി (അസ്കോർബിക് ആസിഡ്)
    ജീവകങ്ങളുടെ  അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗങ്ങൾ  

     ജീവകം എ


























    Branches of Agriculture

    Vermiculture
    Agriculture of Earth worm
    Tissue culture
    Production of a new plant from plant cells
    Apiculture
    Study of honey bee.
    Horticulture
    Study of fruits and vegetables.
    Pomology
    Study of fruits.
    Sericulture
    Rearing of silk worm.
    Moriculture
    Production of mulberry.
    Vity culture
    Production of grapes.
    Silviculture
    A silvicultural system is the process of tending, harvesting and regenerating a forest.

    അന്ത്യവിശ്രമസ്ഥലങ്ങള്‍

     രാജ്ഘട്ട്
     മഹാത്മാഗാന്ധി
     ശക്തിസ്ഥല്‍
     ഇന്ദിരാഗാന്ധി
     ശാന്തിവന്‍
     വഹര്‍ലാല്‍ നെഹ്‌റു
     വിജയ്‌ഘട്ട്
     ലാല്‍ ബഹദൂര്‍ ശാസ്ത്രി
     അഭയ്ഘട്ട്
     മൊറാര്‍ജി ദേശായി
     വീര്‍ഭൂമി
     രാജീവ്‌ ഗാന്ധി
     ചൈതന്യ ഭൂമി
     അംബേദ്കര്‍
     നിഗംബോധ്ഘട്ട്
     കിഷന്‍ കാന്ത്
     കിസാന്‍ഘട്ട്
     ചരണ്‍സിംങ്
     ഏകതാ സ്ഥല്‍ (കര്‍മ്മഭൂമി)
     കെ. ആര്‍ . നാരായണന്‍


    " വീരനായ രാജീവും ശാന്തനായ
    നെഹറുവും കൂടി ശക്തിയുള്
    ഇന്ദിരയെ ചരിഞ്ഞുനിന്ന് കിസ്സ്
    ചെയ്തു.. ഇതു കണ്ട ജഗന്റെ സമനില
    തെറ്റി. കൃഷ്ണന്റെ ബോധവും
    പോയി..നന്ദ നാരായണ
    പാടിക്കൊണ്ട് സ്വന്തം ദേശത്ത്
    അഭയവും തേടി "
    ഇനി അന്ത്യവിശ്രമ സ്ഥലങ്ങൾ
    കേട്ടോളു...
    1 , രാജീവ് ഗാന്ധി -വീർഭൂമി
    ( വീരനായ രാജീവും)
    2 , നെഹറു - ശാന്തീവനം
    (ശാന്തനായ നെഹറുവും)
    3 , ഇന്ദിരാഗാന്ധി -ശക്തീസ്ഥൽ
    (ശക്തിയുള്ള ഇന്ദിര)
    4 , ചരൺ സിംഗ് - കിസാൻ ഘട്ട്
    ( ചരിഞ്ഞു നിന്ന് കിസ്സ് )
    5 , ജഗജീവൻ റാം - സമതാസ്ഥൽ
    ( ജഗന്റെ സമനില)
    6 , കിഷൻ കാന്ത് - നിഗംബോധ്ഘട്ട്
    ( കൃഷ്ണന്റെ ബോധവും)
    7 , ഗുത്സാരിലാൽ നന്ദ - നാരായൺ
    ഘട്ട് ( നന്ദ നാരായണ പാടി)
    8 , മൊറാർജി ദേശായി - അഭയ്ഘട്ട്
    ( ദേശത്ത് അഭയം തേടി)

    ¤ചൈത്ര ഭൂമി (ചൈതന്യ ഭൂമി) -
    അംബേദ്കറുടെ അന്ത്യവിശ്രമ
    സ്ഥലമാണു
    ¤ഏകതാസ്ഥലിൽ അന്ത്യ വിശ്രമം
    കൊള്ളുന്നത്- സെയിൽസിംഗ്,ചന്
    ദ്രശേഖർ, ശങ്കർദ്ദയാൽ ശർമ്മ
    എന്നിവരാണു
    ¤കെ. ആർ. നാരായണൻ - കർമ്മഭൂമി
    (ഉദയഭൂമി)
    ¤നരസിംഹറാവു -ബുദ്ധപൂർണ്ണിമ
    പാർക്കിലും,
    ¤ഗാന്ധിജി -രാജ്ഘട്ടിലും
    വിശ്രമം കൊള്ളുന്നു

    Sunday, 13 September 2015

    ഇന്ത്യയിലെ ശ്രേഷ്ഠഭാഷകള്‍ (Classical Languages)


     ഭാഷ
     ശ്രേഷ്ഠഭാഷ പദവി ലഭിച്ച വർഷം 
     തമിഴ് (Tamil)
     2004
     സംസ്കൃതം (Sanskrit)
     2005
     തെലുഗു (Telugu)
     2008
     കന്നഡ (Kannada)
     2008
     മലയാളം (Malayalam)
     2013 May 23
     ഒഡിയ (Odia)
     2014

    കേരളത്തിലെ പ്രധാന പൈതൃക കലാരൂപങ്ങള്‍

     ജില്ല 
     പൈതൃക കലാരുപം 
     തിരുവനന്തപുരം
     കാക്കരശി നാടകം
     പത്തനംതിട്ട
     പടയണി
     കോട്ടയം
     അര്‍ജ്ജുനനൃതം
     ആലപ്പുഴ
     വേലകളി
     പാലക്കാട്
     കണ്യാര്‍കളി
     കണ്ണൂര്‍ 
     തെയ്യം, തിറ, കളിയാട്ടം
     കാസര്‍ക്കോട്
     യക്ഷഗാനം



    കേരളത്തിലെ വനഭൂമി

    • കേരളത്തിന്‍റെ എത്ര ശതമാനമാണ് വനഭുമി
      • 29%
    • ഏറ്റവും കൂടുതല്‍ വനഭുമിയുള്ള ജില്ല
      • ഇടുക്കി
    • ഏറ്റവും കൂടുതല്‍ വനഭുമിയുള്ള രണ്ടാമത്തെ ജില്ല
      • വയനാട്
    • ഏറ്റവും കൂടുതല്‍ വനഭുമിയുള്ള മൂന്നാമത്തെ ജില്ല
      • പത്തനംതിട്ട
    • ശതമാന അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനഭുമിയുള്ള ജില്ല
      • വയനാട്
    • ഏറ്റവും കൂടുതല്‍ റിസര്‍വ് വനം/വനം ഡിവിഷന്‍ ഉള്ള ജില്ല
      • പത്തനംതിട്ട
    • പത്തനംതിട്ടയിലെ വനം ഡിവിഷനുകള്‍
      • റാന്നി, കോന്നി, അച്ചന്‍കോവിലാര്‍
    • ഏറ്റവും വലിയ വനം ഡിവിഷന്‍
      • റാന്നി
    • കേരളത്തിലെ ആദ്യത്തെ വനം ഡിവിഷന്‍
      • കോന്നി
    • ഏറ്റവും കുറവ് റിസര്‍വ് വനം ഉള്ള ജില്ല
      • ആലപ്പുഴ (എണ്ണം 1, വിയ്യാപുരം)
    • കേരളത്തിലെ നിത്യഹരിതവനം 
      • സൈലന്‍റ് വാലി
    • കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
      • സൈലന്‍റ് വാലി
    • സൈരന്ധ്രി വനം എന്ന പേരില്‍ അറിയപെടുന്ന വനം
      • സൈലന്‍റ് വാലി
    • കേരളത്തിലെ മനുഷ്യനിര്‍മിത വനം
      • കരീം ഫോറസ്റ്റ് പാര്‍ക്ക്, കാസര്‍കോട്
    • ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല
      • കണ്ണൂര്‍
    • കേരള വനം വികസന കോര്‍പ്പറേഷന്‍ന്‍റെ ആസ്ഥാനം
      • കോട്ടയം
    • കേരള വനം ഗവേഷണ കേന്ദ്രം
      • പീച്ചി, തൃശ്ശൂര്‍
    • വനം വകുപ്പിന്‍റെ ആസ്ഥാനം
      • വഴുതക്കാട്, തിരുവനന്തപുരം
    • ഫോറസ്റ്റ് അക്കാഡമിയുടെ (International Forest Training School) ആസ്ഥാനം
      • അരിപ്പ, തിരുവനന്തപുരം
    • ലോകത്തിലെ ഏറ്റവും വലിയ പ്രായംകൂടിയ തെക്ക് മരം കണ്ടെത്തിയിട്ടുള്ളത് 
      • നിലമ്പൂർ 
    • ഏഷ്യയിൽ ഏറ്റവും വലിയ തെക്കായി കണക്കാക്കപെടുന്നത് 
      • കന്നിമരം (പറമ്പികുളം)
    • സ്കൂൾ കുട്ടികളുടെ സഹകരണത്തോടെ കേരളത്തെ ഹരിതഭമാക്കാനുള്ള പദ്ധതി 
      • എന്റെ മരം 
    • സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതഭമാക്കാനുള്ള വിദ്യാഭ്യാസം - വനം വകുപ്പുകളുടെ പദ്ധതി 
      • നമ്മുടെ മരം പദ്ധതി 

    Saturday, 12 September 2015

    കേരളം - ഭൂപ്രകൃതി

    കേരളം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള വളരെ ചെറിയൊരു ഭാഗമാണ്. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം 38,863 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇത് ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്‍റെ 1.18% ആണ്. വടക്കുകിഴക്ക് കര്‍ണാടക സംസ്ഥാനവും തെക്കുകിഴക്ക് തമിഴ്നാട് സംസ്ഥാനവും പടിഞ്ഞാറ് അറബികടലുമാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. കേരളത്തിലെ ആവാസവ്യവസ്ഥയും കാര്‍ഷിക പാരമ്പര്യത്തിലൂന്നിയ ജീവിത വ്യവസ്ഥയും ഇവിടുത്തെ പ്രകൃതിയുമായി ബന്ധപെട്ടാണിരിക്കുന്നത്.  പശ്ചിമഘട്ടത്തിനും അറബി കടലിനും ഇടയില്‍, ഭുമധ്യരേഖയോട് അടുത്തുകിടക്കുന്ന ഉഷ്ണമേഖലാ പ്രദേശത്താണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിലെ മലകള്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 അടി മുതല്‍ 8000 അടിയിലധികം ഉയര്‍ന്നു കിടക്കുന്നവയാണ്. മലയുംകടലും തമ്മിലുള്ള ശരാശരി അകലം 60 കിലോമീറ്ററാണ്. കിഴക്കേ അതിര്‍ത്തിയിലെ സഹ്യപര്‍വ്വതം ഒരു കോട്ട പോലെ കേരളത്തിന് സംരക്ഷണവലയമായി നില്‍ക്കുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള അറബിക്കടലിന്‍റെ നീണ്ട അതിര്‍ത്തി, ചരിത്രത്തെയും സംസ്കാരത്തെയും നിര്‍ണായകമായി സ്വാധീനിച്ച 44 നദികള്‍, സമുദ്രത്തിന് സമാന്തരമായി കിടക്കുന്ന കായലുകള്‍ ഇവയൊക്കെ കേരളത്തിന്റെ ഭുപ്രകൃതിയുടെ ശ്രദ്ധേയമായ പ്രത്യേകതകളാണ്. ഭുപ്രകൃതിയുടെ സ്വഭാവം തന്നെ കേരളത്തിലെ ആവാസ കേന്ദ്രങ്ങളെ സ്വാദീനിക്കുന്ന തരത്തിലുമാണ്. കാടും മലകളും താഴ്വരകളും നാടുമൊക്കെ ചേര്‍ന്ന ഭുപ്രകൃതിയാണെങ്കിലും വളരെ ഉയര്‍ന്ന കോടുമുടിയും മലകളുമോഴിച്ച് മറ്റെല്ലാ പ്രദേശങ്ങളും കേരളത്തില്‍ ആവാസകേന്ദ്രങ്ങളാണെന്ന പ്രത്യേകതയും ഉണ്ട്.

    മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.


    മലനാട്

    കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 48% വരുന്ന മലനാട് സമുദ്രനിരപ്പിൽ നിന്നും 600 മീറ്റര്‍ മുതല്‍ 2500 മിറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. 18653 ച.കി.മി ആണ് മലനാടിന്റെ വിസ്തീര്‍ണം. ഏറിയ പങ്കും വന്യമൃഗങ്ങളുള്ള വനങ്ങളാണ്. വനമേഖലകളെ നിത്യഹരിതവനങ്ങള്‍, ഇലപൊഴിയും കാടുകള്‍, പുല്‍മേടുകള്‍, അര്‍ദ്ധ ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍ ഏന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സഹ്യാദ്രി പര്‍വ്വതനിരകള്‍ വടക്ക് തപ്തി നദി മുതല്‍ തെക്ക് കന്യാകുമാരിവരെ നീണ്ടുകിടക്കുന്നു. കേരളത്തിന്റെ കിഴക്ക് അതിര്‍ത്തികൂടിയാണ് സഹ്യാദ്രി.
    പശ്ചിമഘട്ടം: അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വ്വതനിര. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ നീളവും, 1,29,037 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ശരാശരി ഉയരം 900 M. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ്. ഉയരം 2695 M (8841 ft.). തെക്കന്‍ സഹ്യാദ്രിയുടെ മധ്യഭാഗത്ത് പെരിയാര്‍ പീഠഭൂമിയും തെക്ക് അഗസ്ത്യമലയുമാണ്. ഇന്ത്യയിലെ ആദ്യത്തെ Biological Park ഉം കേരളത്തിലെ ആദ്യത്തെ Biosphere Reserve ഉം അഗസ്ത്യമലയാണ്. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.


    ഇടനാട്

    സമുദ്രനിരപ്പിൽ നിന്നും 300 മീറ്റര്‍ മുതൽ 600 മീറ്റര്‍ വരെ ഉയരമുള്ള കുന്നുകളും ചരിവുതലങ്ങളും ചേര്‍ന്ന പ്രദേശമാണ് ഇടനാട്. കേരളത്തിന്റെ വിസ്തൃതിയുടെ 41.76 ശതമാനം ഇടനാടാണ്. 16,230.5 ച.കി. മീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഏലവും തേയിലയും ഒഴികെയുള്ള ഏത് കൃഷിക്കും അനുയോജ്യമാണ് ഇടനാട്. ചുവന്ന മണ്ണ് (ലാറ്ററേറ്റ് മണ്ണ്) ഈ പ്രദേശത്തിന്റെ പ്രതേകതയാണ്‌‍. നെൽകൃഷിക്ക് വളരെ യോജിച്ചതാണ് ഈ മണ്ണ്. പരന്നുകിടക്കുന്ന പാടങ്ങളും പൊക്കം കുറഞ്ഞകുന്നുകളും ഇടനാടിന്റെ പ്രത്യേകതകളാണ്

    തീരപ്രദേശം

    സമുദ്രനിരപ്പിൽ നിന്നും 30 മീറ്റര്‍ മുതല്‍ 300  മീറ്റര്‍ വരെ ഉയരമോ അതിൽ താഴെയോ ഉയര്‍ന്ന പ്രദേശങ്ങളെയാണ്‌ തീരപ്രദേശം എന്ന വിഭാഗത്തിൽ പെടുത്തുന്നത്. കേരളത്തിന്റെ 10.24 ശതമാനം തീരപ്രദേശമാണ് (3979 ച.കി.മീറ്റർ വിസ്തീർണ്ണം). മണല്‍ മണ്ണാണ് മഖ്യ മണ്ണിനം. തെങ്ങാണ് പ്രധാന കൃഷി. ഇല്‍മനൈറ്റ്, മോണോസൈറ്റ്, സിലിക്കോണ്‍ തുടങ്ങിയ ധാതുനിക്ഷേപങ്ങള്‍ ധാരാളമുണ്ട്. താഴ്വാരങ്ങളും തീരസമതലങ്ങളും ഇതില്‍ ഉള്‍പെടുന്നു. കായലുകൾ, അഴിമുഖങ്ങൾ, മണൽത്തിട്ടകൾ, തുരുത്തുകൾ, തോടുകൾ എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ ആണ്. കേരളത്തിന്‍റെ തീരപ്രദേശത്തിന്‍റെ ആകെ നീളം 580 കി.മി. ആണ്. തീരപ്രദേശത്തിന്റെ പകുതിയിലേറെ പ്രദേശങ്ങള്‍ കടലാക്രമണത്തിന് വിധേയമാണ്. രാജ്യാന്തര കപ്പല്‍ പാതയുടെ അടുത്തായി സ്ഥിതിചെയ്യുന്നതിനാല്‍ സമുദ്ര വാണിജ്യത്തിന് അനുയോജ്യമാണ് കേരളത്തിന്റെ കടല്‍തീരം.


    • കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം
      • 38,863 ചതുരശ്ര കിലോമീറ്റര്‍
    • കേരളത്തിന്‍റെ വിസ്തീര്‍ണം ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്‍റെ ഏത്ര ഭാഗമാണ്.
      • 1.18%
    • കേരളത്തിലെ നദികളുടെ ആകെ എണ്ണം
      • 44
    • പഞടിഞ്ഞാറോട്ടോഴുകുന്ന നദികള്‍
      • 41
    • കിഴക്കോട്ടോഴുകുന്ന നദികള്‍
      • 3
    • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വ്വതനിര
      • സഹ്യപർവ്വതം/പശ്ചിമഘട്ടം/ സഹ്യാദ്രി
    • പശ്ചിമഘട്ടത്തിന്‍റെ നീളം
      • 1600 KM
    • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
      • ആനമുടി
    • ആനമുടിയുടെ ഉയരം
      • 2695 M (8841 ft.)
    • കേരളത്തിലെ ഏറ്റവും തെക്കെ അറ്റത്തെ കൊടുമുടി
      • അഗസ്ത്യമല (തിരുവനന്തപുരം)
    • ഇന്ത്യയിലെ ആദ്യത്തെ Biological Park
      • അഗസ്ത്യമല (തിരുവനന്തപുരം)
    • കേരളത്തിലെ ആദ്യത്തെ Biosphere Reserve
      • അഗസ്ത്യമല (തിരുവനന്തപുരം)
    • പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വര്‍ഷം
      • 2012 ജൂലൈ 1-ന്
    • പശ്ചിമഘട്ടത്തെ പറ്റി പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര് നിയമിച്ച കമ്മീഷന്‍
      • മാധവ് ഗാഡ്ഗില്‍ ‍കമ്മീഷന്‍
    • പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം
      • പാലക്കാട് ചുരം (പാലക്കാട് - കൊയമ്പത്തുര്‍)‍
    • കേരളത്തിന്‍റെ തീരപ്രദേശത്തിന്‍റെ ആകെ നീളം എത്ര?
      • 580 കി.മി.
    • ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള ജില്ല?
      • കണ്ണൂര്‍
    • ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള രണ്ടാമത്തെ ജില്ല?
      • ആലപുഴ
    • ഏറ്റവും കുറവ് കടല്‍തീരമുള്ള ജില്ല?
      • കൊല്ലം
    • കേരളത്തിലെ കടല്‍തീരമില്ലാത്ത ജില്ലകള്‍
      • 5: ഇടുക്കി, പത്തനംതിട്ട, കൊട്ടയം, വയനാട്, പാലക്കാട്.
    • കേരളത്തിലെ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള താലൂക്ക്
      • ചേര്‍ത്തല (ആലപുഴ)
    • കേരളത്തിലെ ഏറ്റവും നീളം കൂടിയ കടല്‍ത്തീരം
      • മുഴിപ്പിലങ്ങാടി (കണ്ണൂര്‍)

    Friday, 11 September 2015

    ആരോഗ്യപച്ച (Trichopus Zeylanicus)

    അത്യപൂര്‍വ്വമായ ഒരു ഔഷധസസ്യം. പശ്ചിമഘട്ടത്തിലെ നിതഹരിതമേഖലകളിലും അര്‍ധനിത്യഹരിതമേഖലകളിലും കുറഞ്ഞ തോതില്‍ മാത്രം കാണപ്പെടുന്ന ഇത് നിത്യഹരിതമായ സസ്യമാണ്. ശാസ്ത്രനാമം ട്രൈക്കോപ്പസ് സൈലനിക്കസ് (Trichopus zeylanicus). ഗ്യഹപച്ചയുടെ മുഴുവന്‍ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ഇതിന്റെ ജന്മദേശം പശ്ചിമഘട്ടമാണ്. ആരോഗ്യം പ്രദാനം ചെയ്യുന്നതിനാല്‍ ആരോഗ്യപച്ച എന്നപേരില്‍ വിഖ്യാതമായി.

    ഇതിന്റെ സംസ്കൃതനാമം ഋഷിഭോജ്യം, ജീവനി എന്നിങ്ങനെയാണ്‌. മുനിമാര്‍ ആഹാരത്തിനായി ഇതിനെ ആശ്രയിച്ചിരിക്കാം എന്ന് അനുമാനിക്കുന്നു. ഇത് കഷായം, തിക്തം എന്നീ രസങ്ങളോടുകൂടിയതും, ലഘു - രൂക്ഷ  ഉഷ്ണവീര്യത്തോടും കൂടിയുള്ള ഒരു സസ്യമാണ്‌.

    ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ്‌. ഇലകൾ ത്രികോണാകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമാണ്‌. ഇതിന്‍െറ പാകമാകാത്ത കായ്കൾക്ക് എണ്ണമയം ഉണ്ടായിരിക്കും.

    Thursday, 10 September 2015

    കേരളം- അടിസ്ഥാന വിവരങ്ങള്‍


    • 1956 നവമ്പര്‍ ഒന്നാം തിയതി നിലവില്‍ വന്നു. 
    • ഇന്ത്യയുടെ തെക്കേയറ്റത്ത് പടിഞ്ഞാറെക്കോണില്‍ പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു. 
    • ആകെ വിസ്തീര്‍ണ്ണം 38863 ച.കി.മീ. 
    • തിരുവനന്തപുരമാണ് തലസ്ഥാനം. 
    • കേരളത്തിന് 14 ജില്ലകളുണ്ട്. 
    • 21 റവന്യൂ ഡിവിഷനുകളും 75 താലൂക്കുകളും 1572 വില്ലേജുകളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 60 നഗരസഭകളും 5 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കേരളത്തിലുണ്ട്.
    • കേരളം 140 നിയമസഭാ മണ്ഡലങ്ങളായും 20 ലോകസഭാ മണ്ഡലങ്ങളായും വിഭജിച്ചിരിക്കുന്നു.
    • കേരളത്തിന് 9 രാജ്യസഭാ സീറ്റുകളുണ്ട്.
    • ആകെ 1542 കി.മീ. നീളത്തില്‍ 9 ദേശീയപാതകള്‍ കേരളത്തിലൂടെ കടന്നുപോകുന്നു. 
    • കേരളത്തിന്റെ സംസ്ഥാനവൃക്ഷം കോക്കസ് ന്യൂസിഫെറ എന്ന ശാസ്ത്രനാമമുള്ള തെങ്ങ് ആണ്.
    • സംസ്ഥാന പുഷ്പം കാസിയ ഫിസ്റ്റുല എന്ന ശാസ്ത്രനാമമുള്ള കണിക്കൊന്നയാണ്.
    • കേരളത്തിന്റെ സംസ്ഥാനമൃഗം ആനയാണ്. എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ് എന്നാണ് ആനയുടെ ശാസ്ത്രനാമം.
    • കേരളത്തിന്റെ സംസ്ഥാനപക്ഷി മലമുഴക്കി വേഴാമ്പലാണ്. ബ്യൂസെറസ് ബൈക്കോര്‍ണിസ് എന്നാണ് അതിന്റെ ശാസ്ത്രനാമം. 
    • സംസ്ഥാന മത്സ്യം കരിമീനാണ്. ശാസ്ത്രനാമം എട്രോപ്ലസ് സുറാറ്റെന്‍സിസ്. 
    • കേരളത്തിന്റെ ഭാഷയായ മലയാളം, 2013 ല്‍ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. 

    ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍


    Tropic of cancer
    (which all states it passes?)
    ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു.

    The tropic of cancer passes through 8 Indian states. They are

    Jharkand
    Chattisgarh
    Bengal
    Madhya Pradesh
    Gujarat
    Rajasthan
    Mizoram 
    Tripura

    The code:

    JCB MGR MT 



    SAARC Member Countries

    SAARC
    South Asian Association for Regional Cooperation
    (പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന)


    ഇന്ത്യ, നേപ്പാൾപാക്കിസ്ഥാൻബംഗ്ലാദേശ്ഭൂട്ടാൻമാലിദ്വീപ്‌ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് 1985 ഡിസംബർ 8 ന് ആണ്‌ ഈ സംഘടന സ്ഥാപിച്ചത്. 2007 ൽ അഫ്ഗാനിസ്ഥാൻ സാർകിൽ അംഗമായി. ഇതോടെ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി ഉയർന്നു.


    The SARRC Member Countries are:
    1. Malideep
    2. Bhutan
    3. Bengladesh
    4. Srilanka
    5. Pakistan
    6. Afganistan
    7. India
    8. Nepal
    Code: 
    MBBS PAIN

    Sunday, 6 September 2015

    കേരളത്തിലെ ദേശിയോദ്യാനങ്ങള്‍

    1. ഇരവികുളം ദേശീയോദ്യാനം
    2. സൈലന്‍റ് വാലി ദേശീയോദ്യാനം
    3. മതികെട്ടാന്‍ചോല
    4. ആനമുടിചോല
    5. പാമ്പാടുംചോല ദേശീയോദ്യാനം
    കോഡ്:
    ആനയെ കണ്ട് സൈലന്‍റ്ആയി മതില്‍ചാടിയ രവിയെ പാമ്പ്കടിച്ചു.

    ഇരവികുളം ദേശീയോദ്യാനം
    • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
    • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
    • 1978-ൽ ഇരവികുളം ദേശീയോദ്യാനംനിലവില്‍ വന്നു.
    • ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. 
    • വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം.
    സൈലന്‍റ് വാലി ദേശീയോദ്യാനം
    • 1984-ല്‍ നിലവില്‍ വന്നു.
    • പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം.
    • സൈരന്ധ്രി വനം എന്ന പേരില്‍ അറിയപെടുന്ന വനം.
    • സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാമ്പൽ തുടങ്ങിയവ കാണപെടുന്നു.
    • 1985 ന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു
    മതികെട്ടാന്‍ ചോല
    • 2003 ല്‍ നിലവില്‍ വന്നു
    • ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.
    • ചോലക്കാടുകളുടെ സംരക്ഷണാര്‍ത്ഥം നിലവില്‍വന്നു.
    ആനമുടിചോല
    • 2003 ൽ  ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്
    • ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു
    പാമ്പാടുംചോല ദേശീയോദ്യാനം
    • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌പാമ്പാടും ചോല ദേശീയോദ്യാനം.
    • 2003 ൽ  ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് 
    • ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു

    കേരളത്തിലെ നദികള്‍

    കിഴക്കോട്ടൊഴുകുന്ന നദികള്‍
    1. കബനി (വയനാട്)
      • നീളം 57 കി. മീ.
      • കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും നീളം കൂടിയ നദി.
      • വയനാട് തൊണ്ടാര്‍മുടിയില്‍ നിന്നും ഉത്ഭവിക്കുന്നു.
      • കേരളം, കർണാടകം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു.
      • കാവേരി നദിയില്‍ പതിക്കുന്നു
      • കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി.
    2. ഭവാനി (പാലക്കാട്)
      • നീളം 38 കി. മീ.
      • തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളില്‍ നിന്നും ഉത്ഭവിച്ച് 13 കിലോമീറ്റർ ദൂരം ഒഴുകിയ ശേഷം ഈ നദി കേരളത്തിൽ പ്രവേശിക്കുന്നു.
      • പാലക്കാട് ജില്ലയിലൂടെയാണ് ഈ നദി ഒഴുകുന്നത്. 
      • കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് നദി വീണ്ടും തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ച് കവേരി നദിയില്‍ പതിക്കുന്നു.
    3. പാമ്പാര്‍ (ഇടുക്കി)
      • നീളം 25 കി. മീ.
      • കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി
      • ഇടുക്കി ജില്ലയിലെ (ആനമുടി)  ദേവികുളത്തുനിന്നാണ് നദിയുടെ ഉത്ഭവം
      • "തലയാര്‍" എന്ന് തുടക്കത്തില്‍ അറിയപെട്ടിരുന്ന നദി
      • "തൂവാനം വെള്ളച്ചാട്ടം" സ്ഥിതിചെയ്യുന്ന നദി.
      • കാവേരി നദിയുടെ പ്രധാന പോഷക നദിയായ അമരാവതിയുടെ പോഷകനദിയാണ് പാമ്പാർ.
    പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍
    1. പെരിയാര്‍
      • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ
      • നീളം 244 കി.മീ
      • “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു
      • പെരിയാറിന് ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നും പര്യായങ്ങൾ ഉണ്ട്.
      • ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി പെരിയാറിന്റെ തീരത്താണ്‌
      • മലയാറ്റൂർ തീർത്ഥാടന കേന്ദ്ര
      • ഉത്ഭവ ശിവഗിരിമല
      • പെരിയാറിൽ ആദ്യമായി അണ കെട്ടിയിരിക്കുന്നത് മുല്ലപ്പെരിയാർ.
      • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ഇടുക്കി അണക്കെട്ട് 
      • ആലുവ മംഗലപ്പുഴ, മാർത്താണ്ഡവർമ്മ
      • കേരള സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ മൊത്തം ശേഷിയുടെ മുഖ്യപങ്കും പെരിയാറിലെ ജലത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്
      • ജലവൈദ്യുത പദ്ധതികൾ
        • പള്ളിവാസൽ ജലവൈദ്യുത പദ്ധതി
        • ശെങ്കുളം ജലവൈദ്യുത പദ്ധതി
        • പന്നിയാർ ജലവൈദ്യുത പദ്ധതി
        • നേര്യമംഗലം ജലവൈദ്യുത പദ്ധതി
        • ഇടുക്കി ജലവൈദ്യുത പദ്ധതി
        • ഇടമലയാർ ജലവൈദ്യുത പദ്ധതി
        • കുണ്ടല ജലവൈദ്യുത പദ്ധതി
        • മാട്ടുപെട്ടി ജലവൈദ്യുത പദ്ധതി
        • ചെറുതോണി ജലവൈദ്യുത പദ്ധതി

    2. ഭാരതപ്പുഴ
      • ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദി. നീളം 209 K. M. 
    3. പമ്പാനദി
    4. മഞ്ചേശ്വരം
    5. ഉപ്പള
    6. ഷിറിയന്റ
    7. മൊഗ്രാല്‍
    8. ചന്ദ്രഗിരി
    9. ചിത്താരി
    10. നീലേശ്വരം
    11. കാരിയങ്കോട്ക
    12. വ്വായിപ്പുഴ
    13. പെരുവമ്പ
    14. രാമപുരം
    15. കുപ്പംപുഴ
    16. വളപട്ടണം
    17. അഞ്ചരക്കണ്ടി
    18. തലശ്ശേരി
    19. മയ്യഴി
    20. കുറ്റ്യാടി
    21. കോരപ്പുഴ
    22. കല്ലായി
    23. ചാലിയാര്‍
    24. കടലുണ്ടി
    25. തിരൂര്‍
    26. കേച്ചേരി
    27. പുഴയ്ക്കല്‍പ്പുഴ
    28. കരുവന്നൂര്‍
    29. ചാലക്കുടി
    30. മൂവാറ്റുപുഴ
    31. മീനച്ചിലാറ്
    32. മണിമല
    33. അച്ചന്‍ കോവില്‍
    34. പള്ളിക്കല്‍
    35. കല്ലട
    36. ഇത്തിക്കര
    37. അയിരൂര്‍
    38. വാമനപുരം
    39. മാമം
    40. കരമനയാര്‍
    41. നെയ്യാര്‍. 

    Endocrine system

    Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...