Tuesday, 26 January 2016

ഇന്ത്യൻ ദേശീയപതാക

പിങ്കളി വെങ്കയ്യ എന്ന ആളാണ് ദേശീയ പതാക രൂപകല്‍പന ചെയ്തത്. 1947 ജൂലെെ 22 -നു കൂടിയ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയുടെ അഡ്ഹോക്ക് യോഗത്തില്‍ ഇന്ത്യന്‍ ദേശീയപതാക ഔദ്യോഗികമായി അംഗീകരിച്ചു.

മുകളില്‍ കുങ്കുമം, നടുവില്‍ വെള്ള, താഴെ പച്ച. ദീര്‍ഘ ചതുരാകൃതിയിലാണ് പതാക. നടുവിലെ വെളുപ്പില്‍ നേവി ബ്ലൂ നിറത്തില്‍ 24 ആര ക്കാലുകളുള്ള അശോകചക്രം മുദ്രണം ചെയ്തിരിക്കണം. ഇത് പതാകയുടെ ഇരു വശത്തും ദൃശ്യമായിരിക്കണം. അശോകചക്രത്തിന്‍റെ ഡയമീറ്റര്‍ വെളുത്ത ഭാഗത്തിന്‍റെ നാലില്‍ മൂന്ന് ആയിരിക്കണം. ദേശീയ പതാകയുടെ നീളം വീതി അനുപാതം 3×2 (900×600 mm) ആയിരിക്കണം. 6 ഇഞ്ച് മുതല്‍ 21 അടിവരെയുള്ള ഒന്‍പതുതരം അളവുകള്‍ നിഷ്കര്‍ച്ചിട്ടുണ്ട്. വേറെ അളവുകളില്‍ നിര്‍മ്മിച്ചാല്‍ കുറ്റകരമാണ്.

ൻ 
കുങ്കുമനിറം: പരിത്യാഗം,സ്വാര്‍ഥ രാഹിത്യം.
വെളുപ്പ് : വെളിച്ചം ,സത്യത്തിന്‍റെ പാത.
പച്ച: മണ്ണുമായ ബന്ധം,സസ്യ ജാലങ്ങള്‍
അശോകചക്രം:ധര്‍മ്മം,നീതി,സത്യം,മുന്‍പോട്ടുള്ള രാജ്യത്തിന്‍റെ ചലനം.


2002 ജനുവരി 26 മുതല്‍ ഇന്ത്യന്‍ ഫ്ലാഗ് കോഡ് അനുസരിച്ച് എല്ലാദിവസവും പതാക ഉയര്‍ത്താം എന്ന അനുമതി നല്‍കി. അതിന് മുന്‍പ് വരെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം ഇവയ്ക്കുമാത്രമായിരുന്നു പതാക ഉയര്‍ത്താന്‍ അനുമതി. വസ്ത്രങ്ങളിലും, യൂണിഫോമുകളിലും അരക്ക് മുകളിലേക്ക് മാത്രമേ പതാക ആലേഖനം ചെയ്യാന്‍ പാടുള്ളു.

പതാക തല കീഴായി കെട്ടാന്‍ പാടില്ല. പതാക ഉയര്‍ത്തുമ്പോള്‍ പൂക്കള്‍ അല്ലാതെ മറ്റൊന്നും പതാകയില്‍ വയ്ക്കാന്‍ന്‍‍ പാടില്ല. പതാകയില്‍ മറ്റേതെങ്കിലും അക്ഷരമോ ചിഹ്നങ്ങളോ ആലേഖനം ചെയ്യുന്നത് കുറ്റകരമാണ്.
വാഹനങ്ങളില്‍ പതാക സ്ഥിരമായി ഘടിപ്പിക്കാന്‍ അനുമതിയുള്ളവര്‍: പ്രസിഡന്‍റ്, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, സ്പീക്കര്‍മാര്‍, കര-വ്യോമ-നാവിക സേനാധിപന്മാര്‍, ഉന്നത അധികാര കോടതിയിലെ ജഡ്ജിമാര്‍.

ദേശീയ പതാകയെ ഏതെങ്കിലും വിധത്തില്‍ അപമാനിച്ചാല്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാം. കേസുതെളിഞ്ഞാല്‍ മൂന്ന് വര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ കൊടുക്കാന്‍ വ്യവസ്ഥയുണ്ട്. പതാക ഉപയോഗ ശൂന്യം ആവുകയോ കേടുപാട് ആവുകയോ ചെയ്താല്‍ ആദരവോടെ അത് സംസ്കരിക്കണം. വലിച്ചെറിയുകയോ നിലത്തിടുയോ അരുത്.

സ്ഥിരമായി പതാക ഉപയോഗിക്കാത്ത സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സൂര്യോദയം മുതല്‍ അസ്തമനം വരെ മാത്രമേ പതാക പാറിക്കാന്‍ അനുമതിയുള്ളൂ.

ഖാദി തുണിയില്‍ മാത്രമേ പതാക നിര്‍മ്മിക്കാവൂ. കൂടാതെ സില്‍ക്ക് കമ്പിളി എന്നിവയും ഉപയോഗിക്കാറുണ്ട്. ഫ്ളെക്സിലും പ്ലാസ്റ്റിക്കിലും പതാക പ്രിന്‍റ് ചെയ്യുന്നത് നിയമ വിധേയമല്ല.

കൊടിമരത്തിന്‍റെ ചുവട്ടില്‍നിന്ന് ഏഴരയടി മാറിനിന്നേ പതാക ഉയര്‍ത്താവൂ. അറ്റെന്‍ഷനായി നിന്നുവേണം ഉയര്‍ത്താന്‍. അതും വേഗത്തിലാവണം. പതാക മുകളിലെത്തി വിരിഞ്ഞ് കഴിഞാല്‍ സല്യൂട്ട് നല്‍കുകയും ഏതാനും നിമിഷം അങ്ങനെ നിന്ന ശേഷം അറ്റെന്‍ഷനാവുകയും പിന്നീട് വേണമെങ്കില്‍ ദേശീയ ഗാനം ആലപിക്കുകയുമാവാം. പതാക താഴ്ത്തുന്നത് സാവധാനമായിരിക്കണം.
പതാക എവിടെ ഉയര്‍ത്തിയാലും അത് ഏറ്റവും ഉയരത്തിലായിരിക്കണം. കൊടിമരത്തില്‍ മറ്റ് പരസ്യങ്ങളോ മറ്റ് പതാകകളോ പാടില്ല. പതാകയേക്കാള്‍ ഉയരത്തില്‍ പൂക്കളോ, തോരണമോ, മാലയോ ചാര്‍ത്തരുത്. പതാകയെ അപകീര്‍ത്തി പെടുത്തുന്ന രീതിയില്‍ ഒന്നും പാടില്ല. ദേശ ഭക്തിയുടേയും രാജ്യ സ്നേഹത്തിന്‍റെയും പ്രതീകമാണ് പതാക. പതാകക്ക് ആദരവും ബഹുമാനവും കൊടുക്കുക.

No comments:

Post a Comment

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...