Saturday, 30 January 2016

മനുഷ്യശരീരം

  • മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍
    • 206
  • ഏറ്റവും വലിയ അസ്ഥി
    • തുടയെല്ല് (Femur)
  • ഏറ്റവും ചെറിയ അസ്ഥി
    • സ്റ്റേപിസ് (Stepes)
  • ഏറ്റവും ഉറപ്പുള്ള അസ്ഥി
    • താടിയെല്ല്
  • തലയോട്ടിയിലെ അസ്ഥികള്‍
    • 22
  • ഏറ്റവും വലിയ ഗ്രന്ഥി
    • കരള്‍ (Liver)
  • ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
    • ത്വക്ക് (Skin)
  • ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍
    • ധമനികള്‍ (Arteries)
  • അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍
    • സിരകള്‍ (Veins)
  • ഏറ്റവും നീളം കൂടിയ കോശം
    • നാഡീകോശം
  • രക്തത്തിലെ പ്ലാസ്മയുടെ അളവ്
    • 55% (50-60)
  • ഏറ്റവും വലിയ രക്തക്കുഴല്‍
    • മഹാധമനി
  • ഏറ്റവും കടുപ്പമേറിയ ഭാഗം
    • പല്ലിലെ ഇനാമല്‍ (Enamel)
  • ഏറ്റവും വലിയ അവയവം
    • ത്വക്ക് (Skin)
  • പ്രധാന ശുചീകരണാവയവം
    • വൃക്ക (Kidney)
  • മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍
    • 4
  • ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി
    • കരള്‍ (Liver)
  • സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി
    • റേഡിയല്‍ ആര്‍ട്ടറി
  • പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ്
    • 5-6 ലിറ്റര്‍
  • പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ്
    • 60-65 %
  • രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം
    • വൃക്ക (Kidney)
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം
    • ജലം (Water)
  • മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
    • സെറിബ്രം
  • മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍
    • പുരുഷബീജങ്ങള്‍
  • മനുഷ്യരക്തത്തിന്റെ pH മൂല്യം
    • ഏകദേശം 7.4 (Normal Range: 7.35-7.45)
  • കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി
    • തൈമസ്
  • ഗ്ലൂക്കോമ ബാധിക്കുന്ന അവയവം
    • കണ്ണ് (Eye)
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
    • ഓക്സിജന്‍
  • അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം
    • കരള്‍ (Liver)
  • മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്ശ്വാ
    • സകോശം
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം
    • കാത്സ്യം
  • മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം
    • 46
  • ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം
    • ടയലിന്‍
  • ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം
    • പെരികാര്‍ഡിയം
  • അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്
    • അസ്ഥിമജ്ജയില്‍
  • അരുണരക്താണുക്കളുടെ ശരാശരി ആയുസ്
    • 120 ദിവസം
  • മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ്
    • 37 ഡിഗ്രി C
  • രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം
    • ഇരുമ്പ്
  • വിവിധ രക്തഗ്രൂപ്പുകള്‍
    • A, B, AB & O
  • ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്
    • O +ve
  • മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു
    • ഹീമോഗ്ലോബിന്‍
  • മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത്മ
    • സ്തിഷ്കം
  • നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്ഹൈ
    • ഡ്രോക്ലോറിക് ആസിഡ്
  • മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്
    • ഏകദേശം 20 മൂലകങ്ങള്‍
  • നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് 
    • രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
  • രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു
    • 80%
  • മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം
    • പല്ല്
  • നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം
    • കരള്‍
  • പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ്
    • 170 ലി
  • നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ
    • വന്‍ കുടലില്‍
  • മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്യൂ
    • റോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
  • മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്
    • ഏകദേശം 660
  • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍
    • മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍
    • നിതംബപേശികള്‍
  • മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി
    • ഗര്‍ഭാശയ പേശി
  • മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി
    • തുടയിലെ പേശി
  • രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍
    • ഇന്‍സുലിന്‍
  • രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍
    • ഗ്ലൂക്കഗോണ്‍
  • ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്
    • 1- 1.2 കി.ഗ്രാം
  • രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി
    • പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
  • ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍
    • കോറോണറി ആര്‍ട്ടറികള്‍
  • ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍
    • കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
  • ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം
    • 600 ഗ്രാം
  • ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം
    • 550ഗ്രാം
  • അന്നനാളത്തിന്റെ ശരാശരി നീളം
    • 25 സെ.മീ
  • കണ്ണിന്റെ റെറ്റിനയ്ക്ക് (Retina) എത്ര പാളികളുണ്ട്
    • 10
  • മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം
    • പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
  • മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം
    • ഗര്‍ഭപാത്രം
  • ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്
    • 3 ആഴ്ച
  • ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍
    • 120/80 മി.മി.മെര്‍ക്കുറി
  • ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം
    • 1200-1500 ഗ്രാം
  • മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്വി
    • റ്റാമിന്‍ - D
  • കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി
    • ഏകദേശം 1 ലിറ്റര്‍
  • പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍
    • പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
  • ഹെര്‍ണിയ (Hernia) എന്താണ്
    • ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
  • പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് 
    • ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
  • ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം
    • ആമാശയം
  • മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ്
    • മിനിട്ടില്‍ 72 പ്രാവശ്യം
  • രക്തത്തിലെ ദ്രാവകം
    • പ്ലാസ്മ
  • ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ്
    • 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു)..നമ്മുടെ ആന്തരിക അവയവങ്ങളുടെ ഒരു പൂർണ്ണ രൂപം കിട്ടിയില്ലെ.

Tuesday, 26 January 2016

ഇന്ത്യൻ ദേശീയപതാക

പിങ്കളി വെങ്കയ്യ എന്ന ആളാണ് ദേശീയ പതാക രൂപകല്‍പന ചെയ്തത്. 1947 ജൂലെെ 22 -നു കൂടിയ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയുടെ അഡ്ഹോക്ക് യോഗത്തില്‍ ഇന്ത്യന്‍ ദേശീയപതാക ഔദ്യോഗികമായി അംഗീകരിച്ചു.

മുകളില്‍ കുങ്കുമം, നടുവില്‍ വെള്ള, താഴെ പച്ച. ദീര്‍ഘ ചതുരാകൃതിയിലാണ് പതാക. നടുവിലെ വെളുപ്പില്‍ നേവി ബ്ലൂ നിറത്തില്‍ 24 ആര ക്കാലുകളുള്ള അശോകചക്രം മുദ്രണം ചെയ്തിരിക്കണം. ഇത് പതാകയുടെ ഇരു വശത്തും ദൃശ്യമായിരിക്കണം. അശോകചക്രത്തിന്‍റെ ഡയമീറ്റര്‍ വെളുത്ത ഭാഗത്തിന്‍റെ നാലില്‍ മൂന്ന് ആയിരിക്കണം. ദേശീയ പതാകയുടെ നീളം വീതി അനുപാതം 3×2 (900×600 mm) ആയിരിക്കണം. 6 ഇഞ്ച് മുതല്‍ 21 അടിവരെയുള്ള ഒന്‍പതുതരം അളവുകള്‍ നിഷ്കര്‍ച്ചിട്ടുണ്ട്. വേറെ അളവുകളില്‍ നിര്‍മ്മിച്ചാല്‍ കുറ്റകരമാണ്.

ൻ 
കുങ്കുമനിറം: പരിത്യാഗം,സ്വാര്‍ഥ രാഹിത്യം.
വെളുപ്പ് : വെളിച്ചം ,സത്യത്തിന്‍റെ പാത.
പച്ച: മണ്ണുമായ ബന്ധം,സസ്യ ജാലങ്ങള്‍
അശോകചക്രം:ധര്‍മ്മം,നീതി,സത്യം,മുന്‍പോട്ടുള്ള രാജ്യത്തിന്‍റെ ചലനം.


2002 ജനുവരി 26 മുതല്‍ ഇന്ത്യന്‍ ഫ്ലാഗ് കോഡ് അനുസരിച്ച് എല്ലാദിവസവും പതാക ഉയര്‍ത്താം എന്ന അനുമതി നല്‍കി. അതിന് മുന്‍പ് വരെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം ഇവയ്ക്കുമാത്രമായിരുന്നു പതാക ഉയര്‍ത്താന്‍ അനുമതി. വസ്ത്രങ്ങളിലും, യൂണിഫോമുകളിലും അരക്ക് മുകളിലേക്ക് മാത്രമേ പതാക ആലേഖനം ചെയ്യാന്‍ പാടുള്ളു.

പതാക തല കീഴായി കെട്ടാന്‍ പാടില്ല. പതാക ഉയര്‍ത്തുമ്പോള്‍ പൂക്കള്‍ അല്ലാതെ മറ്റൊന്നും പതാകയില്‍ വയ്ക്കാന്‍ന്‍‍ പാടില്ല. പതാകയില്‍ മറ്റേതെങ്കിലും അക്ഷരമോ ചിഹ്നങ്ങളോ ആലേഖനം ചെയ്യുന്നത് കുറ്റകരമാണ്.
വാഹനങ്ങളില്‍ പതാക സ്ഥിരമായി ഘടിപ്പിക്കാന്‍ അനുമതിയുള്ളവര്‍: പ്രസിഡന്‍റ്, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, സ്പീക്കര്‍മാര്‍, കര-വ്യോമ-നാവിക സേനാധിപന്മാര്‍, ഉന്നത അധികാര കോടതിയിലെ ജഡ്ജിമാര്‍.

ദേശീയ പതാകയെ ഏതെങ്കിലും വിധത്തില്‍ അപമാനിച്ചാല്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാം. കേസുതെളിഞ്ഞാല്‍ മൂന്ന് വര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ കൊടുക്കാന്‍ വ്യവസ്ഥയുണ്ട്. പതാക ഉപയോഗ ശൂന്യം ആവുകയോ കേടുപാട് ആവുകയോ ചെയ്താല്‍ ആദരവോടെ അത് സംസ്കരിക്കണം. വലിച്ചെറിയുകയോ നിലത്തിടുയോ അരുത്.

സ്ഥിരമായി പതാക ഉപയോഗിക്കാത്ത സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സൂര്യോദയം മുതല്‍ അസ്തമനം വരെ മാത്രമേ പതാക പാറിക്കാന്‍ അനുമതിയുള്ളൂ.

ഖാദി തുണിയില്‍ മാത്രമേ പതാക നിര്‍മ്മിക്കാവൂ. കൂടാതെ സില്‍ക്ക് കമ്പിളി എന്നിവയും ഉപയോഗിക്കാറുണ്ട്. ഫ്ളെക്സിലും പ്ലാസ്റ്റിക്കിലും പതാക പ്രിന്‍റ് ചെയ്യുന്നത് നിയമ വിധേയമല്ല.

കൊടിമരത്തിന്‍റെ ചുവട്ടില്‍നിന്ന് ഏഴരയടി മാറിനിന്നേ പതാക ഉയര്‍ത്താവൂ. അറ്റെന്‍ഷനായി നിന്നുവേണം ഉയര്‍ത്താന്‍. അതും വേഗത്തിലാവണം. പതാക മുകളിലെത്തി വിരിഞ്ഞ് കഴിഞാല്‍ സല്യൂട്ട് നല്‍കുകയും ഏതാനും നിമിഷം അങ്ങനെ നിന്ന ശേഷം അറ്റെന്‍ഷനാവുകയും പിന്നീട് വേണമെങ്കില്‍ ദേശീയ ഗാനം ആലപിക്കുകയുമാവാം. പതാക താഴ്ത്തുന്നത് സാവധാനമായിരിക്കണം.
പതാക എവിടെ ഉയര്‍ത്തിയാലും അത് ഏറ്റവും ഉയരത്തിലായിരിക്കണം. കൊടിമരത്തില്‍ മറ്റ് പരസ്യങ്ങളോ മറ്റ് പതാകകളോ പാടില്ല. പതാകയേക്കാള്‍ ഉയരത്തില്‍ പൂക്കളോ, തോരണമോ, മാലയോ ചാര്‍ത്തരുത്. പതാകയെ അപകീര്‍ത്തി പെടുത്തുന്ന രീതിയില്‍ ഒന്നും പാടില്ല. ദേശ ഭക്തിയുടേയും രാജ്യ സ്നേഹത്തിന്‍റെയും പ്രതീകമാണ് പതാക. പതാകക്ക് ആദരവും ബഹുമാനവും കൊടുക്കുക.

1961

  • അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
  • ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം?
  • ഗോവ വിമോചന സമരം നടന്നവർഷം?
  • ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം?
  • ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?
  • കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?
  • സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം?
  • മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം?
  • പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം?
  • മനുഷ്യൻ (യൂറി ഗഗാറിൻ) ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം?
  • കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം?


ഇതൊക്കെ ഓർത്തു വയ്ക്കാൻ ചെറിയ ഒരു കഥ കൂടി ആയാലൊ !!!
അർജ്ജുനൻ ഓണം കാണാൻ ഗോവയിലെ ആംനസ്റ്റി ചേരിയിലൂടെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും സ്ത്രീധനം കിട്ടിയ കണ്ടം ബച്ച കോട്ടുമിട്ട് ബർലിൻ മതിൽ ചാടി ബഹിരാകാശത്തെ കേരള പോസ്റ്റൽ സർക്കിളിൽ എത്തി

തൈക്കാട് അയ്യ

  • ഗുരുവിന്റെ ഗുരു എന്നറിയപ്പെട്ടിരുന്നത്: തൈക്കാട് അയ്യ
  • കേരളത്തിലെ വർദ്ദമാന മഹാവീരൻ എന്നറിയപ്പെടുന്നു
  • തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്: സുബ്ബരായൻ
  • ഹoയോഗോപദേഷ്ട , സൂപ്രണ്ട് അയ്യ, ശിവരാജയോഗി,
  • എന്നിങ്ങനെ അറിയപ്പെടുന്നു
  • പാണ്ടിപറയൻ, പണലിപറയൻ എന്നിങ്ങനെ സവർണർ തൈക്കാട് അയ്യയെ വിളിച്ചിരുന്നു
  • ഔദ്യോഗിക വസതി: സാനഡു
  • യോഗാഭ്യാസിയായിരുന്ന നവോത്ഥാന നായകൻ: തൈക്കാട് അയ്യ
  • അയ്യയെ യോഗ അഭ്യസിപ്പിച്ചത്: സച്ചിദാനന്ദ മഹാരാജ്
  • ചട്ടമ്പിസ്വാമിയേയും, ശ്രീനാരായണ ഗുരുവിനേയും യോഗ അഭ്യസിപ്പിച്ചിരുന്നു
  • തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിലെ തേവാരപ്പുരയിൽ തൈയ്ക്കാട് അയ്യയുടെ ചിത്രം പൂജിക്കുന്നു
  • അയ്യയുടെ ശിഷ്യന്മാർ
  • ചട്ടമ്പിസ്വാമി , നാരായണ ഗുരു , അയ്യങ്കാളി ,സ്വാതി തിരുനാൾ, എ.ആർ.രാജരാജവർമ്മ, രാജാ രവിവർമ്മ
  • ജനിച്ച സ്ഥലം നകലപുരം (തമിഴ്നാട് ) 1814 ൽ
  • മറ്റു കൃതികൾ : ബ്രഹ്മോത്തര കാണ്ഡം, ഉള്ളൂരമർന്ന ഗുഹൻ


കേരളത്തിലെ ആദ്യ സാമൂഹ്യ പരിഷ്കർത്താവായ തൈക്കാട് അയ്യയുടെ പ്രധാനപ്പെട്ട ചില കൃതികൾ

കോഡ്

"ഉജ്ജയിനിയിലെ മഹാകാളിയുമായി കാശി യാത്രക്കു പോയ ഹനുമാൻ രാമായണം പാട്ടും പാടി പഴനിയിൽ ചെന്ന് മുരുകനെയും കണ്ട് പഞ്ചരത്നവും വാങ്ങി കുമാര കോ വിലിലെ കുറവന്റെ വീട്ടിൽ എത്തി "


കൃതികൾ
  • ഉജജയിനി മഹാകാളി
  • എന്റെ കാശിയാത്ര
  • ഹനുമാൻ പാമലൈ
  • രാമായണം പാട്ട്
  • രാമായണം സുന്ദരകാണ്ഡം
  • പഴനി വൈഭവം
  • തിരുവരുവൂർ മുരുകൻ
  • പഞ്ചരത്നം
  • കുമാര കോവിൽ കുറവൻ

Saturday, 23 January 2016

1984

  • കൊൽക്കത്ത മെട്രോ നിലവിൽ വന്നു (ഇൻഡ്യയിലെ ആദ്യത്തെ മെട്രോ).
  • ഇൻഡ്യയിൽ ആദ്യത്തെ ഭുഗർഭ റെയിൽവേ ആരംഭിച്ചു (കൊൽക്കത്ത).
  • കാസർഗോഡ് ജില്ല രൂപംകൊണ്ടു (മെയ് 24).
  • സൈലൻ്റ് വാലി ദേശീയോദ്യാനം ആയി പ്രഖ്യാപിച്ചു (പ്രഖ്യാപനം: ഇന്ദിരാഗാന്ധി, ഉത്ഘാടനം : രാജീവ്ഗാന്ധി 1985).
  • കുടുംബ കോടതി നിലവിൽ വന്ന വർഷം.
  • പി.ടി ഉഷ ഒളിമ്പിക്സ് (ലോസ് എയ്ഞ്ചൽസ്) ഫൈനലിൽ കടന്നു (പി.ടി ഉഷ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് മെക്സിക്കോ-1980).
  • തൈക്കാട് അയ്യാ മിഷൻ രൂപംകൊണ്ടു.
  • കേരള ജല വകുപ്പ് രൂപംകൊണ്ടു.
  • ഭോപ്പാൽ ദുരന്തം (ഡിസംബർ 2, 3).
  • സിഖ് വിരുദ്ധ കലാപം.
  • ഓപ്പറേഷൻ ബ്ലൂ സ്റ്റാർ.
  • ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു (ഒക്ടോബർ 31).
  • രാകേഷ് ശർമ്മ ബഹിരാകാശത്ത് പോയത്.
  • ഫ്യൂദ്ദോർജി ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കി.
  • ഇൻഡ്യയുടെ ദൗത്യസംഘമായ മൈത്രി അൻ്റാർട്ടിക്കയിൽ എത്തിയ വർഷം.
  • തകഴിയ്ക്ക് ജ്ഞാനപീഠം ലഭിച്ച വർഷം.
  • ഇൻഡ്യയിലെ ആദ്യത്തെ 3-ഡി ചലച്ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ പുറത്തിറങ്ങി
  • AIDS വൈറസ് കണ്ടത്തി..

Thursday, 21 January 2016

മലയാള സിനിമ

  • എറ്റവും കൂടുതൽ ദേശീയ അവാർഡ് (best actor) നേടിയ മലയാള നടൻ 
    • മമ്മൂട്ടി (3)
  • എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ
    • മോഹൻലാൽ (6)
  • എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ നടി
    • ശാരദ (2)
  • എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടി
    • ഉർവശി(5)
  • എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ
    • ജഗതി ശ്രീകുമാർ
  • എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി
    • സുകുമാരി
  • എറ്റവും കൂടുതൽ സിനിമകളിൽ നായികാ-നായകന്മാർ
    • പ്രേംനസീർ, ഷീല
  • എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ
    • പിറവി
  • എറ്റവും കൂടുതൽ അവാർഡ് നേടിയ മലയാളി സംവിധയകാൻ
    • അടൂർ
  • ഒരു കോടിക്ക് മുകളിൽ കളക്ഷൻ വന്ന ആദ്യ ചിത്രം
    • ആ രാത്രി (Mammootty)
  • 10 കോടി ക്ലബ്ബിൽ കേറിയ ആദ്യ ചിത്രം 
    • The King (Mammootty)
  • 20 കോടി ക്ലബ്ബിൽ കേറിയ ആദ്യ ചിത്രം
    • Rajamanikyam (Mammootty)
  • 50 കോടി ക്ലബ്ബിൽ കേറിയ ആദ്യ ചിത്രം
    • Drishyam (Mohanlal)
  • മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ സിനിമ
    • അതിരാത്രം 1984
  • മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ
    • രാജാവിന്റെ മകൻ 1986

പഞ്ചവത്സര പദ്ധതികള്‍

IMPORTANT:FIVE YEAR PLANS IN INDIA
 
• 1st Five Year Plan (1951-56) - Priority o f Agriculture 
• 2nd Five Year Plan (1956-61) - Priority of Industries Sector 
• 3rd Five Year Plan (1961-66) - Self Reliance 
• 4th Five Year Plan (1969-74) - Removal of Poverty, Growth with Justice 
• 5th Five Year Plan (1974-79) - Removal of Poverty and Self reliance 
• 6th Five Year Plan (1980-85) - The emphasis same as 5th Plan 
• 7th Five Year Plan (1985-90) - Food Production, Employment, Productivity 
• 8th Five Year Plan (1992-97) - Employment Generation, Control of Population 
• 9th Five Year Plan (1997-02) - Growth Rate of 7 percent 
• 10th Five year Plan (2002-07) - Self employment and resources and development 
• 11th Five Year Plan (2007-12) - Comprehensive and faster growth 
• 12th Five Year plan (2012-17) - Improvement of Health, Education and Sanitation. Main Theme of 12th Five year Plan “Faster, Sustainable & more inclusive growth

തൃശ്ശൂർ ജില്ല

കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ (തൃശ്ശിവപേരൂർ). കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീർണ്ണമുണ്ട്. ആസ്ഥാനം തൃശൂർ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിൻപുറത്ത് ശ്രീവടക്കുംനാഥൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂർ ജില്ലക്ക് ആകെ 6 താലൂക്കുകളാണ് (തൃശ്ശൂർ, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളുമുണ്ട്.

തൃശ്ശൂർ പൂരം, വെടിക്കെട്ട്, പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്.

ദിവാൻ ശങ്കരവാര്യരുടെ കാലത്താണ് (1840-56) പ്രധാന റോഡുകളും പാലങ്ങളും നിർമ്മിക്കപ്പെട്ടത്. ഷൊർണൂരും എറണാകുളവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന നാരോഗേജ് കൊച്ചി സർക്കാരിനുവേണ്ടി മദ്രാസ് റെയിൽവെ കമ്പനി 1902-ൽ പണി തീർത്തു. 1930-35ൽ കൊച്ചിൻ ഹാർബർ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി.

പേരിനുപിന്നിൽ

പെരൂർ അഥവാ പെരിയഊർ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേർന്നതാണ്‌ യഥാർത്ഥത്തിൽ തൃശ്ശിവപേരൂർ ആയത് എന്ന് ചരിത്രകാരനായ വി.വി.കെ.വാലത്ത് തന്റെ പ്രസിദ്ധമായ കേരളത്തിലെ സ്ഥലചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു. ശൈവമതത്തിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ചരിത്രപരമായ പ്രയാണത്തെയാണ്‌ കേരളമാഹാതമ്യത്തിൽ പറയുന്ന ഐതിഹ്യം ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. ഐതിഹ്യം ശൈവമതത്തിന്റെ കേരളത്തിലേക്കുള്ള പ്രയാണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഐതിഹ്യം

കേരളോല്പത്തിപോലെ തൃശ്ശൂരും പരശുരാമനോട് ബന്ധപ്പെടുത്തി ഐതിഹ്യം പ്രചരിച്ചിരിക്കുന്നു. പരശുരാമൻ ക്ഷണിച്ചതനുസരിച്ച് പാർവ്വതി, ഗണപതി, സുബ്രമണ്യ സമേതനായി ശിവൻ തന്റെ വാഹനമായ കാളപ്പുറത്ത് കൈലാസത്തിൽ നിന്ന് തെക്കോട്ട് വന്നത്രെ. ഇന്ന് വടക്കുംനാഥക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് വച്ച് കാള (നന്ദി) നിന്നുവെന്നും ആ സ്ഥലത്ത് ശിവൻ പാർക്കാൻ തീരുമാനിച്ചു എന്നും ഐതിഹ്യമുണ്ട്. ശിവന്റെ കാള (വൃഷഭം) നിന്ന സ്ഥലമാകയാൽ വൃഷഭാദ്രിപുരം എന്നും, ശിവന്റെ വാസസ്ഥലമാകയാൽ തെക്കൻ കൈലാസം എന്നും പേരുണ്ടായി. ത്രിപുരമാകയാൽ‍ തൃശ്ശിവപേരൂർ എന്ന പേരും വന്നു എന്നുമാണ്‌ കേരളോല്പത്തിയിൽ പറയുന്ന കഥ.

ചരിത്രം

തൃശ്ശൂർ പൂരം

ചേര രാജാക്കന്മാരുടെ കാലം മുതൽക്കേയുള്ള ചരിത്രം തൃശ്ശൂരിന്റെ രേഖപ്പെടുത്തിയ ചരിത്രത്തിൽ പെടുന്നു. അന്ന് തലസ്ഥാനമായിരുന്നത് കൊടുങ്ങല്ലൂർ (മുസിരിസ്, മഹോദയപുരം,അന്യത്ര എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു) ആയിരുന്നു. തൃശ്ശൂരിന് ഇന്നത്തെ പ്രാധാന്യം ഉണ്ടായിരുന്നില്ല. പിന്നീട് അവസാനത്തെ പെരുമാൾ രാജ്യങ്ങൾ വിഭജിച്ച് തന്റെ ബന്ധുക്കൾക്കും മറ്റും നല്കിയപ്പോഴാണ് തൃശ്ശൂർ ഒരു തലസ്ഥാനം എന്ന് നിലയിൽ വികസിച്ചത്. അന്നു മുതൽ കൊച്ചി രാജ്യത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ഭാഗമായിരുന്നു തൃശ്ശൂർ. എന്നാൽ ക്രിസ്തുവിന് മുൻപു മുതൽക്കേ മുതൽ ക്രിസ്തുവിന് ശേഷം പതിനെട്ടാം നൂറ്റാണ്ടുകൾ വരെ നിരവധി കോട്ടകളും രാജാക്കന്മാർക്കും തൃശ്ശൂർ ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഭാരതത്തിലെ ക്രിസ്ത്യാനികളുടെ കളിത്തൊട്ടിലായ കൊടുങ്ങല്ലൂർ ക്രിസ്തീയ ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ക്രി.വ. 52 വിശുദ്ധ തോമസ്‌‌ശ്ലീഹ മാല്യങ്കരയിൽ എത്തുകയും പിന്നീട് ഈ ജില്ലയിലെ മിക്ക സ്ഥലങ്ങളും സന്ദർശിക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്]. പാലയൂർ തീർത്ഥാടന കേന്ദ്രം, പുത്തൻ പള്ളി എന്നിവ അദ്ദേഹമാണ് നിർമ്മിച്ചത് എന്നു കരുതുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളി-കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി- ഇതേ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

ശക്തൻ തമ്പുരാൻ കൊട്ടാരം, തൃശൂർ- കിഴക്കേ കവാടം
വളരെകാലങ്ങൾക്കു മുമ്പുതന്നെ തൃശൂർ വളരെ വലിയ പഠനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ബ്രാഹ്മണരുടെ ആ‍ധിപത്യവും ഹിന്ദുമതത്തിന്റെ ആത്മീയ വളർച്ചയും തൃശൂർ ഒരു സംസ്കൃത പഠനകേന്ദ്രമായി. ആദി ശങ്കരൻ അദ്വൈത പഠനം നടത്തിയത് ഇവിടെയാണ്[അവലംബം ആവശ്യമാണ്]. പഠനശേഷം അദ്ദേഹം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കുകയും പിന്നീട് തിരിച്ചുവരുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കുറച്ചുകാലങ്ങൾക്കു ശേഷം അദ്ദേഹം സമാധിയാകുകയും ചെയ്തു. ശങ്കരാചാര്യരുടെ ശിഷ്യന്മാരായ ഹസ്തമാലകർ, തോട്ടകർ, പത്മപാദർ, സുധാചര, തെക്കെമഠം, പടിഞ്ഞാറെമഠം, നടുവിൽ മഠം, നടുവിന്നുള്ളിൽ മഠം നഗരത്തിൽ സ്ഥാപിക്കുകയുണ്ടായി.

1750 ക്രി.വ. മുതൽ 1762 വരെ തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കരകോവിലകം (ഇന്നത്തെ ശക്തൻ തമ്പുരാൻ കൊട്ടാരം ) ആയിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. അതിനു മുൻപ് സാമൂതിരി കൊച്ചി രാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കരകോവിലകം ഒരു തുള്ളി ചോര പോലും ചിന്താതെ പിടിച്ചത് ഒരു ചരിത്ര സംഭവമാണ്. തൃശ്ശൂരിലെ നമ്പൂതിരിമാർ ഇടപ്പള്ളി രാജാ കൊടുങ്ങല്ലൂർ രാജാ തലപ്പിള്ളി രാജാക്കന്മാർ ചെങ്ങഴി നമ്പ്യാന്മാർ മുതലായവർ പ്രബലരായിരുന്നതും കൊച്ചി രാജാവിനെ ധിക്കരിക്കാൻ പോന്നത്ര ശക്തികളായിരുന്നതും സാമൂതിരി മുതലെടുക്കുകയായിരുന്നു. അത്തരത്തിലൊരു നമ്പൂതിരിയായ പടിഞ്ഞാറ്റേടം നമ്പൂതിരിപ്പാടിന് ഒരു നാടുവാഴിയുടെ പദവി ഉള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടേ ആരും അറിയാതെ സാമൂതിരി പടയാളികളുമായി കോട്ടക്കരികിൽ വന്ന് പാർക്കുകയും രായ്ക്കുരാമാനം കോട്ട ഉപരോധിക്കുകയും രക്ഷയില്ലാതെ കൊച്ചീരാജാവ് മുറിയടച്ചിട്ട് ഇരിപ്പാവുകയുമായിരുന്നു. എന്നാൽ ചില നമ്പൂതിരിമാർ അദ്ദേഹത്തെ അവിടെ നിന്ന് അപായം ഒന്നും കൂടാതെ രക്ഷപ്പെടുത്താൻ സഹായിച്ചു. [5] ശക്തൻ തമ്പുരാൻ വരുന്നതു വരെ സാമൂതിരി ഭക്തരായ വടക്കുംന്നാഥൻ , പെരുമ്മനം യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്റെ ഭരണം. ഇക്കാലത്താണ് ടിപ്പു സുൽത്താൻ കേരളത്തിലെത്തുന്നത്. 1789 തൃശ്ശൂരിനെ സംബന്ധിച്ച് ഭയാനകമായ് വർഷമായിരുന്നു. നിരവധി കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഈ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു.അതിനു ശേഷമാണ് ശക്തൻ തമ്പുരാൻ ഭരണം ഏറ്റെടുക്കുന്നത്. ശക്തൻ തമ്പുരാൻ കൊട്ടാരമായിരുന്നു കൊച്ചി മഹാരാജാവായ ശക്തൻ തമ്പുരാന്റെ വസതി. 1979-ൽ കേരളത്തിന്റെ സാംസ്കാരിക സ്ഥലസ്ഥാനമായ തൃശ്ശൂരിന്റെ പേരിനും പ്രശസ്തിക്കും കാരണം ശക്തൻ തമ്പുരാൻ എന്ന രാജ രാമവർമ്മയാണ്. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങൾ പുന:രുദ്ധാരണം ചെയ്യ്ത് തൃശ്ശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് ശക്തൻ തമ്പുരാനാ‍ണ്.
തൃശൂർ ജില്ലയുടെ സിംഹഭാഗവും അതായത് ചാവക്കാട് ഒഴികെയുള്ള പ്രദേശങ്ങൾ മുമ്പ് കൊച്ചി സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നു. ചാവക്കാട് മലബാറിലുമായിരുന്നു. കോവിലകത്തും‍വാതുക്കൽ എന്നറിയപ്പെട്ടിരുന്ന 10 താലൂക്കുകളായ കൊച്ചിയെ വിഭജിച്ചിരുന്നു. 1860-ൽ ഈ താലൂക്കുകൾ പുന:സംഘടിപ്പിച്ച് എണ്ണം ആറായി കുറച്ചു. 1949 ജൂലൈ 1-നു കൊച്ചി സംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശ്ശൂർ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നു. ആറു താലൂക്കുകളും കോട്ടയം ജില്ലയുടെ ഭാഗമായ കുന്നത്തുനാട് താലൂക്കും ചേർത്താണ് തൃശ്ശൂർ ജില്ല രൂപവത്കരിച്ചത്. 1956-ൽ കേരള സംസ്ഥാനപ്പിറവിയോടെ ജില്ലക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകൾ പുന:സംഘടിപ്പിക്കപ്പെട്ടു. അന്ന് തൃശ്ശൂരിൽപ്പെട്ടിരുന്ന ചിറ്റൂർ താലൂക്ക് പുതുതായി രൂപികരിക്കപ്പെട്ട പാലക്കാട് ജില്ലയോട് ചേർക്കുകയും, പഴയ മലബാർ പ്രദേശമായിരുന്ന പൊന്നാനി താലൂക്കിന്റെ ചില ഭാഗങ്ങൾ (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശൂർ ജില്ലയോട് കൂട്ടിച്ചേർക്കുകയും ചെയ്തു. 1958-ഏപ്രിൽ ഒന്നിന് കണയന്നൂർ, കൊച്ചി, കുന്നത്തുനാട് എന്നിവ വേർപെടുത്തി എറണാകുളം ജില്ലയാക്കി.
ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ചരിത്രക്കാ‍ലത്ത് തൃശ്ശൂർ ഒരു സുപ്രധാനഭാഗം വഹിക്കുകയുണ്ടായി. 1919-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു നിർവാഹകസംഘം തൃശ്ശൂരിൽ രൂപവത്കരിക്കുകയുണ്ടായി. 1921-ൽ പൗരവകാശ നിയമലഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികൾ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയുമുണ്ടായി. ഗൂ‍രുവായൂർ സത്യാഗ്രഹം, വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭണം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളും സമരങ്ങളും ജില്ലയിൽ ജനകീയ പ്രസ്ഥാനങ്ങൾ ആഴത്തിൽ വേരോടാനുതകിയ സംഭവങ്ങൾ ആണ്.

ഭൂപ്രകൃതി
കിഴക്കു് മലയോരപ്രദേശങ്ങളും പടിഞ്ഞാറു് താഴ്ന്നുകിടക്കുന്ന സമതലപ്രദേശങ്ങളായ കടൽത്തീരവും ഉൾപ്പെടുന്ന തൃശ്ശൂർ ജില്ലയിൽ വ്യത്യസ്തമായ ഭൂപ്രകൃതികൾ കാണാം. കടലിനു സമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകൾ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളിൽ പലതും ഈകായലുകളിൽ ചേരുന്നു.ചേറ്റുവ, കോട്ടപ്പുറം എന്നീ സ്ഥലങ്ങളിൽ ഈ കായലുകൾക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേർന്നുകാണുന്നത് മണൽപ്രദേശങ്ങൾ ആ‍ണ്. ഇതിനുതൊട്ടുകിഴക്കായി നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങൾ ആണ്. പലപ്പോഴും ഇവിടെ കടൽവെള്ളപ്പൊക്കം അനുഭവപ്പെടാ‍റുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കിൽ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളിൽ നിന്നുത്ഭവിക്കുന്ന ചാലക്കുടിപ്പുഴ, കരുവന്നൂർ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു.

തൃശ്ശൂർ ജില്ലയിലെ നെടുപുഴയ്ക്കു പടിഞ്ഞാറു ഭാഗത്തുള്ള താണിക്കമുന്നയം എന്ന കോൾ പ്രദേശത്തുനിന്നും കിഴക്കോട്ടും പടിഞ്ഞാട്ടും നോക്കിയാൽ കാണാവുന്ന ഒരു വിശാലവീക്ഷണമാണു് മുകളിലെ ചിത്രങ്ങളിൽ. കേരളത്തിന്റെ പശ്ചിമതീരങ്ങളിൽ സാമാന്യമായി കാണാവുന്ന തണ്ണീർത്തടങ്ങൾക്കും ചതുപ്പുപ്രദേശങ്ങൾക്കും നല്ലൊരു ദൃഷ്ടാന്തമാണു് ഈ കാഴ്ച. വ്യത്യസ്തവും അപൂർവ്വവുമായ സസ്യജന്തുവൈവിദ്ധ്യം പുലർത്തുന്ന ഈ ഭൂപ്രദേശങ്ങൾ ദീർഘദൂരസഞ്ചാരികളായ പല പക്ഷികൾക്കും ഒരു ഇടത്താവളം കൂടിയാണു്. മഴക്കാലത്തു് ഏറെയും മുങ്ങിക്കിടക്കുന്ന ആഴം കുറഞ്ഞ ഇത്തരം സമതലങ്ങൾ വേനലാവുന്നതോടെ മിക്കവാറും വരണ്ടു പോകുകയോ ചതുപ്പു മാത്രമായി അവശേഷിക്കുകയോ ചെയ്യുന്നു.

അതിർത്തികൾ
പടിഞ്ഞാറ് അറബിക്കടൽ, വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട് ജില്ല,തമിഴ്‌നാട് സംസ്ഥാനത്തിന്റെ കോയമ്പത്തൂർ ജില്ല , തെക്ക് ഇടുക്കി, എറണാകുളം ജില്ലകൾ എന്നിവയാണ് തൃശൂർ ജില്ലയുടെ അതിർത്തികൾ

പ്രധാന നദികൾ

ചാലക്കുടിപ്പുഴ
ഭാരതപ്പുഴ, കരുവന്നൂർ പുഴ, ചാലക്കുടിപ്പുഴ, കേച്ചേരിയാർ, കുറുമാലി പുഴ എന്നിവയാണ് പ്രധാന നദികൾ. ഷോളയാർ, പറമ്പിക്കുളം, കരിയാർ, കാരപ്പാറ എന്നിവ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ ചാലക്കുടിപ്പുഴയുടെ പോഷകനദികൾ ആണ്. ഷോളയാർ. പെരിങ്ങൽകുത്ത് എന്നീ ജലവൈദ്യുത പദ്ധതികൾ ഇവിടെയാണ്. വടക്കാഞ്ചേരി പുഴയോടനുബന്ധിച്ചാണ് വാഴാനി ജലസേചന പദ്ധതി.

ഭരണസം‌വിധാനം
ജില്ലാ ഭരണ കേന്ദ്രം തൃശ്ശൂർ നഗരത്തിലെ അയ്യന്തോളിൽ സ്ഥിതിചെയ്യുന്നു. തൃശ്ശൂർ നഗരം കോർപ്പറേഷൻ ഭരണത്തിലാണ്. കോർപ്പറേഷൻ ഭരണാധികാരി മേയർ ആണ്. ജില്ലാ‍പഞ്ചായത്ത് പ്രസിഡന്റ് ആണ് കോർപ്പറേഷൻ മേഖല ഒഴികെയുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിന് കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ പഞ്ചായത്തുകളും ഉൾപ്പെടുന്നു. തൃശൂർ ജില്ലക്ക് ആകെ 6 താലൂക്കുകളാണ് (തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവയാണ് മുൻസിപ്പാലിറ്റികൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളും ഉണ്ട്. താലൂക്ക് അടിസ്ഥാനപ്പെടുത്തിയും പട്ടണങ്ങളുടെ പ്രാധാന്യം അനുസരിച്ചും ഭരണ സംവിധാനം തരപ്പെടുത്തിരിയിരിക്കുന്നു. നഗരസഭകൾ നഗരസഭാ ചെയർമാന്റെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഭരണസംവിധാ‍നം മെച്ചപ്പെടുന്നതിലേക്കായി ഒരു പ്രധാന സിവിൽ സ്റ്റേഷൻ അയ്യന്തോളിലും നഗരത്തിൽ ചെമ്പുക്കാവിലായി ഒരു മിനി സ്റ്റേഷനും ഉണ്ട്. കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, ചേർപ്പ്, ചാവക്കാട്, ചാലക്കുടി, കുന്നംകുളം എന്നിവടങ്ങളിൽ സിവിൽ സ്റ്റേഷനുകൾ ഉണ്ട്. വടക്കാഞ്ചേരി, തൃപ്രയാർ എന്നിവിടങ്ങളിൽ സിവിൽ സ്റ്റേഷൻ നിർമ്മാണം നടന്നു വരുന്നു.
ജീല്ലാകോടതി ഉൾപെടെ പ്രധാന കോടതികൾ അയ്യന്തോളിലുള്ള സിവിൽ സ്റ്റേഷനിലും പരിസരത്തുമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇരിഞ്ഞാലക്കുട , ചാവക്കാട്, വടക്കാഞ്ചേരി, ചാലക്കുടി, കുന്നംകുളം, എന്നിവിടങ്ങളിൽ മജിസ്റ്റ്രേറ്റ്, മുൻസിഫ്, എന്നീ കോടതികളും പ്രവർത്തിക്കുന്നുണ്ട്.

നഗരസഭകൾ
കുന്നംകുളം
ചാലക്കുടി
കൊടുങ്ങല്ലൂർ
ചാവക്കാട്
ഗുരുവായൂർ
ഇരിഞ്ഞാലക്കുട
താലൂക്ക് ആസ്ഥാനം
തൃശ്ശൂർ തൃശ്ശൂർ
മുകുന്ദപുരം ഇരിങ്ങാലക്കുട
കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ
ചാവക്കാട് ചാവക്കാട്
തലപ്പിള്ളി വടക്കാഞ്ചേരി

വിദ്യാഭ്യാസപരമായി ജില്ല മുൻപന്തിയിലാണ്. ഇവിടെ സാക്ഷരത 92.27%ശതമാനമാണ്[6]. ആൺ 95.11%; പെൺ 89.71%.
സ്വകാര്യമേഖലയിൽ
* സെൻറ് തോമസ്സ് കോളേജ് (1919),
* സെൻറ്മേരീസ്(1946) ,
* കേരളവർമ(1947),
* വിമല കോളേജ് (തൃശ്ശൂർ)
* ലിറ്റിൽ ഫ്ലവർ (ഗുരുവായൂർ),
* എം.ഇ.സ്. (വെമ്പല്ലൂർ),
* ക്രൈസ്റ്റ് കോളേജ് (ഇരിങ്ങാലക്കുട),
* പ്രജ്യൊതി നികെതൻ(പുതുക്കാട്),
* സെന്റ് ജോസഫ്സ് (ഇരിങ്ങാലക്കുട),
* കാർമ്മൽ (മാള),
* എസ്.എൻ. (നാട്ടിക),
* എസ്.എച്ച്. (ചാലക്കുടി).
* സെന്റ് അലോഷ്യസ് (എൽത്തുരുത്ത്),
* ശ്രീകൃഷ്ണ (ഗുരുവായൂർ),
* ശ്രീവ്യാസ എൻ.എസ്.എസ്. (വടക്കാഞ്ചേരി),
* വിവേകാനന്ദ(കുന്നംകുളം),
* മാർഡയനീഷ്യസ് (പഴഞ്ഞി) എന്നീ കോളേജുകൾ ഉണ്ട്. പുറനാട്ടുകരയിൽ സംസ്കൃതകോളേജ് ഉണ്ട്.
തൃശൂർ (കുട്ടനെല്ലൂർ), പി.എം.ജി. ചാലക്കുടി, കെ.കെ.ടി.എം. പുല്ലൂറ്റ് എന്നിവയാണ് ഗവ.കോളേജുകൾ. തൃശൂരിൽ ഗവ. ഫൈൻ ആർട്സ് കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, മെഡിക്കൽ കോളേജ് (1982), ഗവ. ലൊ കോളേജ്, ഗവ. എൻജിനീറിങ് കോളേജുകൾ, ഗവ. വെറ്റിനറി കോളേജ് എന്നിവ ഉണ്ട്.
കേരള കാർഷിക സർവകലാശാല (1971)‍ മണ്ണുത്തിയിൽ ആണ്. കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെറ്ററിനറി കൊളെജ്, ഹൊർട്ടികൾച്ചർ കൊളെജ്, ബാംങ്കിംഗ് കൊളെജ്, ഫോറസ്റ്റ്റി കൊളെജ് മുതലായവ തൃശ്ശൂരിൽ ഉണ്ട്. ജില്ലയിൽ നാല് പോളിടെക്നിക്കുകൾ ഉണ്ട്. സർക്കാർമേഖലകളിലും (74)സ്വകാര്യമേഖലകളിലും (161) ഹൈസ്കൂളുകൾ ഉണ്ട്. അതുപോലെ തന്നെ യു.പി.-എൽ.പി. സ്കൂളുകളും. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഡ്രാമ ആൻറ് ആർട്സ് അരണാട്ടുകരയിലാണ്. കോഴിക്കോട് സർവകലാശാലയുടെ എക്കണോമിക്സ് വിഭാഗം തൃശൂരിൽ ആണ്.ഒരു ഗവ:സർവ്വെ സ്കൂൾ തൃശ്ശൂരിൽ ഉണ്ട് ചെറുത്തുരുത്തിയിലെ കേരള കലാമണ്ഡലം, ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാരിയർ സ്മാരകനിലയം, പാവറട്ടിയിലെ സംസ്കൃതപാഠശാല (കേന്ദ്രീയ സംസ്കൃത പാഠശാല) ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങ‍ൾ ആണ്.

വ്യവസായവും വ്യാപാരവും

വ്യവസായകേരളത്തിൽ തൃശൂരിന് വളരെയധികം പ്രധാന്യമുണ്ട്. വ്യാപാ‍രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തൃശൂർ സ്വർണ്ണ വ്യാപാ‍രത്തിന് പേരു കേട്ട സ്ഥലമാണ്.

സ്വർണ്ണം
ഇന്ത്യയിൽ മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണക്കടകളുള്ളതും സ്വർണ്ണവ്യാപാരം നടക്കുന്നതും തൃശൂർ നഗരത്തിലാണ്. തൃശൂർ നഗരത്തിലെ ഹൈറോഡിൽ മാത്രമായി അൻപതോളം സ്വർണ്ണ കടകൾ ഉണ്ട്. ആഗോളവ്യാപകമായ പല സ്വർണ്ണവ്യാപാര പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത്. പേരു കേട്ട സ്വർണ്ണാഭരണ നിർമ്മാകേന്ദ്രം കൂടിയാണ് തൃശ്ശൂർ ജില്ല.

തുണി
തൃശ്ശൂർ അതിന്റെ തുണി വ്യവസായങ്ങൾ കൊണ്ട് സമ്പന്നമാണ്. അളഗപ്പനഗറിലെ അളഗപ്പ ടെക്സ്റ്റൈൽസ്, പുല്ലഴിയിലെ ലക്ഷ്മി കോട്ടൻ മിൽ, നാട്ടികയിലെ തൃശ്ശൂർ കോട്ടൺ മിൽ‍സ്, അത്താണിയിലെ രാജഗോപാൽ മിൽ‍സ്, തൃശ്ശൂരിൽ തന്നെയുള്ള സിതാറാം സ്പിന്നിങ്ങ് മിൽ‍സ്, കുന്നത്ത് ടെക്സ്റ്റൈൽസ്, കുറിച്ചിക്കരയിലെ വനജ ടെക്സ്റ്റൈൽസ്, താണിക്കുടം ഭഗവതി മിൽസ്, കരുമത്ര സഹകരണസ്പിന്നിങ്ങ് മിൽസ് എന്നിവ ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
തിരുവില്വാമല, കൊണ്ടാഴി, കുത്താമ്പുള്ളി എന്നീ കേന്ദ്രങ്ങളിൽ നിർമ്മിച്ചുവരുന്ന കൈത്തറി തുണിയിനങ്ങൾ ലോകപ്രസിദ്ധമാണ്.

മറ്റു വ്യവസായങ്ങൾ
ജില്ലയിലെ മറ്റു പ്രധാ‍ന വ്യവസായ സ്ഥാ‍പനങ്ങളാണ് അത്താണിയിലെ 'സിൽക്ക്' സ്റ്റീൽ ഇൻഡസ്ട്രി, കെൽട്രൊൺ, പൂങ്കുന്നത്തെ സീതാറം മിൽ, ചാലക്കുടിക്കടുത്തുള്ള പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സ്, ചാലക്കുടിയിലെ ശ്രീശക്തി പേപ്പർ മിൽസ്, ഇരിങ്ങാലക്കുടയിലെ കേരളാ ഫീഡ്സ്, ചന്ദ്രിക സോപ്സ്, കെ.എൽ.എഫ്.വെളിച്ചെണ്ണ കമ്പനി, കെ.എസ്. പാൽ എന്നിവ. ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു.
ഒരു നൂറ്റാണ്ടുമുൻപുമുതലേ തൃശ്ശൂരിന്റെ തനതുവ്യവസായമായി പേരെടുത്തിട്ടുണ്ടായിരുന്ന മേഖലയാണു് കളിമൺ അധിഷ്ഠിതമായ ഓട്, ഇഷ്ടിക തുടങ്ങിയവ. ഒല്ലൂരിന്റെ സമീപപ്രദേശങ്ങളിൽ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്ന ഓട്ടുകമ്പനികളും മറ്റും ഇപ്പോൾ ക്ഷീണദശയിലാണു്.
കേരളത്തിലെ ആദ്യത്തെ തടി മില്ല് തൃശ്ശൂർ ജില്ലയിലാണ് സ്ഥാപിക്കപ്പെട്ടത് (1905) ചാലക്കുടി, തൃശ്ശൂർ എന്നിവടങ്ങളിലെ തടി ഉരുപ്പടികൾ പണ്ടു മുതലേ പുകൽ പെറ്റതാണ്. ചാലക്കുടിയിൽ തടി കടത്തുന്നതിന്‌ ഉപയോഗിച്ചിരുന്ന ട്രാം വേ ശ്രദ്ധേയമായ ഒന്നാണ്‌. ഇന്ത്യ കോഫി ബോർഡ് പിരിച്ചുവിട്ട തൊഴിലാളികളുടെ കൂട്ടായ സം‍രംഭമായ ഇന്ത്യൻ കോഫീ ഹൌസ് ആദ്യത്തെ കട തൃശ്ശൂരാണ് തുടങ്ങിയത്.

വിദ്യുച്ഛക്ത
കേരളവും മറ്റുസംസ്ഥാനങ്ങളുമായുള്ള വിദ്യുച്ചക്തിവിപണനം നടത്തുന്നതിനുവേണ്ട പ്രധാന കണ്ണിയായ 400KV സബ്സ്റ്റേഷൻ മാടക്കത്രയിലാണുള്ളതു്. ഇതുകൂടാതെ, പെരിങ്ങൽകുത്ത് വൈദുതിനിലയം, വിയ്യൂർ, തൃശ്ശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, കുന്നംകുളം, ചാലക്കുടി തുടങ്ങിയ പ്രധാന സബ്സ്റ്റേഷനുകൾ എന്നിവയാണു് തൃശ്ശൂരിന്റെ വൈദ്യുതിഭൂപടത്തിലെ പ്രധാന ശ്രദ്ധാബിന്ദുക്കൾ.

പ്രാചീന, പരമ്പരാഗത വ്യവസായങ്ങൾ
കളിമൺപാത്രങ്ങൾ, പനമ്പ്, വട്ടി, മുറം,

നിർമ്മാണവ്യവസായം
പാക്കേജ്, കരിങ്കൽ, എഞ്ചിനീയറിങ്ങ്

ഔഷധനിർമ്മാണം
തൈക്കാട്ടുശ്ശേരി ആയുർ‌വ്വേദമരുന്നുശാല, ഇ.ടി.എം. മരുന്നുശാല,ഔഷധി കുട്ടനെല്ലൂർ

കൃഷി
ഒരുകാലത്ത് തൃശൂർ ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും കാഷികവൃത്തിയിലാണ് ഏർപ്പെട്ടിരുന്നത് . പ്രധാന കാർഷികവിളകൾ നെല്ല്, നാളികേരം, റബ്ബർ, കുരുമുളക്,അടക്ക, [ഏലം|എലക്കായ്]], ജാതിക്ക, കപ്പ, കശുവണ്ടി, ഇഞ്ചി, മുതലായവ ആകുന്നു. കായ്കറികൾ, പയറുവർഗങ്ങൾ, പഴ വർഗ്ഗങ്ങൾ എന്നിവയും കഞ്ഞിപ്പുല്ല് (റാഗി), കരിമ്പ്, തേയില തുടങ്ങിയവ ചെറിയ തോതിലും കൃഷി ചെയ്യുന്നു. തൃശൂർ, മുകുന്ദപുരം എന്നീ താലൂക്കുകളിൽ കുട്ടനാട്ടിലെ കായൽ കൃഷി പോലെ കോൾ കൃഷി ചെയ്യാറുണ്ട്. കോൾകൃഷി സംരക്ഷിക്കുന്നത് ‘ഏനാമാവ് ബണ്ട്’ ആണ്. ഇന്ന് ജില്ലയുടെ തെക്കൻ അതിർത്തികളിൽ കടലിനോട് അടുത്തുള്ള പ്രദേശങ്ങളായ മാള, പുത്തൻചിറ, പൊയ്യ കൃഷ്ണൻ കോട്ട എന്നിവിടങ്ങളിൽ ചെമ്മീൻ കൃഷിയും ഞണ്ട് വളർത്തലും വൻ തോതിൽ നടത്തപ്പെടുന്നു.

ഭൂഗർഭജലം
2011ലെ കണക്കനുസരിച്ച് ആകെ ഭൂജല ലഭ്യത 6815.3 ലക്ഷം ഘനമീറ്ററാണ്. ഗാർഹിക ആവശ്യങ്ങൾക്കായുള്ള ഭൂജല ഉപയോഗം ഒരു വർഷത്തിൽ 1372.0 ലക്ഷം ഘനമീറ്ററാണ്. ഇത് 2025ൽ 1521.6 ലക്ഷം ഘനമീറ്ററാവുമെന്ന് കണാക്കാക്കുന്നു. ഭൂജല സമ്പത്തിന്റെ കാര്യത്തിൽ മതിലകം ബ്ലോക്കും തളിക്കുളം ബ്ലോക്കും അർധ ഗുരുതരാവസ്ഥയിലാണ്.

സാംസ്കാരികം

കേരള സംഗീത നാടക അക്കാദമി ആസ്ഥാനം, തൃശ്ശൂർ
തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് വിളിക്കുന്നത്. അത്രയും സഹിഷ്ണുതയും വൈവിദ്ധ്യമാർന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂർ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആയിരുന്നു. പ്രസിദ്ധരായ പല തമിഴ് കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. സംഘകാലത്തെ പല കൃതികളും ഇവിടെ വച്ചാണ് രചിക്കപ്പെട്ടിരുന്നത്. അക്കാലത്ത് യവനരായ പല വണിക്കുകലും തൃശ്ശൂരിൽ വന്ന് സ്ഥിര താമസമാക്കിയിട്ടുണ്ട്. പിന്നീട് ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂർ ഒരു പ്രധാന താവളമായി മാറി. ആര്യന്മാർ അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയർത്തി. സംസ്കൃത പഠനത്തിന് ഇവിടെ സ്ഥാപിക്കപ്പെട്ട മഠത്തിലാണ് ശ്രീ ശങ്കരനേ പോലുള്ള തദ്ദേശീയ സന്യാസിമാരും അർണ്ണോസ് പാതിരി പോലുള്ള വൈദേശിക മിഷണറിമാരും പഠിച്ചത്.
ആദ്യമായി യഹൂദന്മാർ വന്നെത്തിയത് കൊടുങ്ങല്ലൂരിലാണ്[അവലംബം ആവശ്യമാണ്]. ക്രിസ്ത്യാനികൾ അവരുടെ ആദ്യകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ ചേരമാൻ ജൂമാ മസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കേരളത്തിൽ വിരളമായ കൽദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂർ ആണ്.
തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്തുള്ള ചെമ്മാപ്പിള്ളിയിലാണ് സീതാദേവിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ചിറ നിർമ്മിക്കുന്ന ഭൂമിയിലെ ഒരേഒരു സ്ഥലമായ ശ്രീരാമൻ ചിറ.

സാഹിത്യ

പ്രമുഖ സാഹിത്യനായകന്മാരുടെ പ്രവർത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘കൊടുങ്ങല്ലൂർ കളരി’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പച്ച മലയാളം എന്ന പ്രസ്ഥാനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ഈ ജില്ലയുടെ സംഭാവനകൾ ആണ്. സി.പി.അച്യുതമേനോൻ, ആറ്റൂർ കൃഷ്ണപിഷാരടി, വള്ളത്തോൾ നാരായണമേനോൻ, ജോസഫ് മുണ്ടശ്ശേരി, നാലാപ്പാട്ട് നാരായണമേനോൻ, ബാലാമണിയമ്മ, കമലാസുരയ്യ, സി.വി ശ്രീരാമൻ തുടങ്ങിയ പ്രഗല്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. കേരള കലാമണ്ഡലം (1930) ചെറുതുരുത്തി, കേരള സാഹിത്യ അക്കാദമി (1956) , കേരള സംഗീതനാടക അക്കാദമി, ഉണ്ണായിവാര്യർ സ്മാരക നിലയം (ഇരിങ്ങാലക്കുട), കേരള ലളിതകലാ അക്കാദമി (1962) , റീജിയണൽ തീയറ്റർ , തൃശൂർ മൃഗശാല, പുരാവസ്തു പ്രദർശന ശാല, അപ്പൻ തമ്പുരാൻ സ്മാരകം (അയ്യന്തോൾ) എന്നീ സാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങൾ തൃശൂർ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല 1873ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം 1927ലണ് സ്ഥാപിച്ചത്.

ആഘോഷങ്ങൾ

തൃശ്ശൂർ പൂരം

ലോകത്തിലെ എവിടെയുമുള്ള തൃശ്ശൂർക്കാർ അഭിമാനത്തോടെ ഓർമ്മിക്കുന്ന ഒരു സംഭവമാണ്.ഗജവീരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടി എഴുന്നള്ളിപ്പിന്റെ ഗാംഭീര്യവും ശാസ്ത്രീയമായ മേളക്കൊഴുപ്പും വർണ്ണശബളമായ കുടമാറ്റവും കൊണ്ട് ഇത് സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കോൾമയിർ കൊള്ളിക്കുന്നു വടക്കുംനാഥക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവങ്ങളോ പൂരമോ നടക്കുന്നില്ല(ശിവരാത്രി ആഘോഷം ഒഴിച്ച്) മറിച്ച് പല പല ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങൾ എഴുന്നള്ളി വന്ന് ക്ഷേത്ര മൈതാനിയിൽ വന്ന് ദേവന് അഭിവാദ്യം അർപ്പിച്ച് തിരിച്ചു പോകുന്നു. ഇതാണ് തൃശ്ശൂർ പൂരം. പാറമേക്കാവു പൂരം മാത്രമേ ക്ഷേത്ര മതിൽക്കെട്ടിൽ പ്രവേശിക്കുന്നുമുള്ളൂ. ശക്തൻ തമ്പുരാനാണ് ഇന്നത്തെ രീതിയിൽ തൃശ്ശൂർ പൂരം സം‌വിധാനം ചെയ്തത് എന്നാണ് കരുതുന്നത്. ആറാട്ടുപുഴ പൂരങ്ങളിൽ പങ്കെടുക്കുന്ന പ്രാദേശിക പൂരങ്ങളിൽ ഒരു വിഭാഗത്തെ കൂട്ടിയിണക്കിയാണ് തൃശ്ശൂർ പൂരം ആക്കിയെടുത്തത്. ഇതിൽ കണിമംഗലം, പനേക്കമ്പിള്ളി  എന്നീ രണ്ടു ശാസ്താക്ഷേത്രങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഭഗവതി ക്ഷേത്രങ്ങൾ ആണ്.

*
* ആറാ‍ട്ടുപുഴ പൂരം
* പെരുവനം പൂരം
* മച്ചാട് മാമാങ്കം / മച്ചാട്ടു കുതിര വേല
* മണിമലർക്കാവ് കുതിര വേല
* ഉത്രാളിക്കാവ് പൂരം / വേല
* അന്തിമഹാകാളൻകാവ് വേല
* മണലാർകാവ് കാവടി
* കുറ്റിയങ്കാവ് വേല
* പറക്കോട്ടുകാവു താലപ്പൊലി
* കൊടുങ്ങല്ലൂർ ഭരണി
* ഗുരുവായൂർ ഏകാദശി
* തൃപ്രയാർ ഏകാദശി
* കൂർക്കഞ്ചേരി പൂയ്യം
* കുറ്റുമുക്ക് ഉത്സവവും വലത്തും
* താണിക്കുടം വിഷുവേലയും മകരച്ചൊവ്വയും
* പാവറട്ടി പെരുന്നാൾ
* പുത്തൻ പള്ളി പെരുന്നാൾ
* കൊരട്ടി പള്ളി പെരുന്നാൾ
* കൊടകര ഷഷ്ഠി
* കാളിയാറോഡ് ജാറം ചന്ദനക്കുടം നേർച്ച
* ഒരുമ ബീച് ഫെസ്റ്റിവെൽ
* മണത്തല നേർച്ച
* ചെമ്പൂത്ര ഭഗവതി ക്ഷേത്രം(മകരച്ചൊവ്വ മഹൊൽസവം)
* ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവം
* അഴീക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ്
* കൊടുങ്ങല്ലൂ൪ താലപ്പൊലി           
*
*  പ്രധാന ആരാധനാലയങ്ങൾ

ക്ഷേത്രങ്ങൾ

1. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
2. ശ്രീവടക്കുംനാഥൻ ക്ഷേത്രം
3. പാറമേൽക്കാവ് ക്ഷേത്രം
4. തിരുവമ്പാടി ക്ഷേത്രം
5. മിഥുനപ്പള്ളി ശിവക്ഷേത്രം
6. അശോകേശ്വരം ക്ഷേത്രം, തൃശ്ശൂർ
7. ശ്രീഭുവനേശ്വരി നവഗ്രഹക്ഷേത്രം, തൃശ്ശൂർ
8. കുളശ്ശേരി ഭഗവതി ക്ഷേത്രം,വെളിയന്നൂർ
9. പൂങ്കുന്നം ശിവക്ഷേത്രം
10. ശങ്കരങ്കുളങ്ങര ഭഗവതി ക്ഷേത്രം
11. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
12. തൃപ്രയാർ ശ്രീരാമക്ഷേത്രം(ശ്രീരാമൻ)
13. താണിക്കുടം ഭഗവതി ക്ഷേത്രം
14. ശ്രീരുധിര മഹാകാളിക്കാവ് ക്ഷേത്രം(ഉത്രാളിക്കാവ്)
15. കൂടൽമാണിക്യ ക്ഷേത്രം (ഭരത സ്വാമി)
16. പായമ്മൽ ശത്രുഘ്ന ക്ഷേത്രം
17. കുറ്റുമുക്ക് ശിവക്ഷേത്രം
18. വടകുരുംബക്കാവ് ഭഗവതി ക്ഷേത്രം
19. മമ്മിയൂർ ശിവക്ഷേത്രം
20. ശ്രീപാർത്ഥസാരഥി ക്ഷേത്രം, ഗുരുവായൂർ
21. തിരുവെങ്കടം ക്ഷേത്രം, ഗുരുവായൂർ
22. മച്ചാട് ഭഗവതി ക്ഷേത്രം
23. അഞ്ചുകുന്നു് ഭഗവതി ക്ഷേത്രം, പാലയ്ക്കൽ
24. ചൊവ്വല്ലൂർ ശിവക്ഷേത്രം
25. ആറാട്ടുപ്പുഴ ശ്രീ ശാസ്താ ക്ഷേത്രം
26. ഊരകം അമ്മതിരുവടി ക്ഷേത്രം
27. തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം
28. പെരുവനം മഹാദേവ ക്ഷേത്രം
29. പാമ്പു മേയ്ക്കാട്ടുമന മാള
30. ഐരാണിക്കുളം (മഹാദേവക്ഷേത്രം)
31. നൈതലകാവ് ഭഗവതി ക്ഷേത്രം കുറ്റൂർ
32. ആനേശ്വരം ശിവക്ഷേത്രം, ചെമ്മാപ്പിള്ളി
33.
ക്രൈസ്തവ ആരാധനാലയങ്ങൾ

1. വ്യാകുലമാത ബസിലിക്ക(പുത്തൻ പള്ളി)
2. ലൂർദ് മാതാ ബസിലിക്ക
3. പാലയൂർ മാത്തോമാ അതിരൂപതാ തീർത്ഥകേന്ദ്രം
4. ഒല്ലൂർ സെൻറ് ആൻറണീസ് ഫെറോന പള്ളി
5. കൊരട്ടി മുത്തിയുടെ തീർത്ഥകേന്ദ്രം
6. കൊട്ടേകാട് പള്ളി
7. പാവറട്ടി പള്ളി
8. കനകമല പള്ളി
9.
മുസ്ലിം ദേവാലയങ്ങൾ
1. ചേരമാൻ ജുമാ മസ്ജിദ്‌ കൊടുങ്ങല്ലൂർ
2. പുത്തൻപള്ളി ജുമാ മസ്ജിദ്‌ അഴീക്കോട്
3. ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാ‍അത്ത് പള്ളി
4. ചാവക്കാട് മണത്തല പള്ളി
5. കാളത്തോട്‌ ജുമാ മസ്ജിദ്‌
6. ബ്ലാങ്ങാട് ജുമാ മസ്‌ജിദ്‌ ചാവക്കാട്
7.
കലകൾ
* കഥകളി
* കൂടിയാട്ടം
* ചാക്യാർ കൂത്ത്
*
സിനിമ
മലയാളത്തിൽ ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു (1928) തന്നെ ഇവിടെ ചലച്ചിത്രങ്ങൽ പ്രദർശിപ്പിച്ചിരിന്നു. കേരളത്തിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് തൃശൂരിലെ കെ.ഡബ്ലിയു. (കാട്ടൂക്കാരൻ വാറുണി) ജോസഫ് ആണ്. “ജോസ് ബയോസ്കോപ്പ്സ്” എന്ന പേരിൽ. കേരളത്തിലെ ആദ്യത്തെ തന്നെ സിനിമാശാലയാണ്, തൃശൂർ രാമവർമ്മ (1925) ഇപ്പോഴത്തെ ബിന്ദു തിയ്യറ്റർ. തൃശൂർ ജോസ് (1930)തിയ്യറ്റർ.തൃശുർ ജില്ലയിൽ ഇന്ന് 30ന് അടുത്ത് ചെറുതും വലുതുമാ‍യ തിയ്യറ്ററുകൾ ഉണ്ട്. തൃശൂരിലെ രാഗം (70mm) തിയ്യറ്റർ കേരളത്തിലെ വലിയതിയ്യറ്ററാണ്. 4 നിലകളിലായിട്ടാണ് ഈ ഒരു തിയ്യറ്റർ ഉണ്ടാക്കിയിരിക്കുന്നത്.ചാവക്കാട് ദര്ഷന തിയട്ടർ ഏറെ പഴക്കം ചെന്നതാണ്. ഇപ്പോശ് പുതുക്കി പണിതു അതിന്റെ പ്രൗഡി ഒന്നു കാണെണ്ടതു തന്നെയാണ്. സാമ്പത്തിക നഷ്ട്ടം മൂലം ദർശന തിയട്ടർ ഇപ്പോൾ നിലവിൽ ഇല്ല

കായികം
തൃശ്ശൂർ ജില്ല കായിക പരമായി ഒരു നല്ല താരനിര കേരളത്തിനും ഇന്ത്യക്കും സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായിരുന്ന ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.വി. പാപ്പച്ചൻ[11] തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്.
ജില്ലാ ആസ്ഥാനത്ത് രണ്ട് ഔട്ട്ഡോർ സ്റ്റേഡിയങ്ങളും കോർപ്പറേഷൻ സ്റ്റേഡിയം, തോപ്പ് സ്റ്റേഡിയം മൂന്ന് ഇൻഡോർ സ്റ്റേഡിയവും കോർപ്പറേഷൻ ഇൻഡോർ സ്റ്റേഡിയവും, തോപ്പ് ഇൻഡോർ സ്റ്റേഡിയം, വനിതാ ഇൻഡോർ സ്റ്റേഡിയം ഉണ്ട്. കോർപ്പറേഷന്റെ നീന്തൽ കുളം വടക്കെ ബസ്റ്റാൻഡിടുത്ത് സ്ഥിതി ചെയ്യുന്നു. ബാനർജി ക്ലബ്ബ്, ടെന്നീസ് അക്കാദമി എന്നിവക്ക് സ്വന്തമായി ടെന്നീസ് ക്ലേകോർട്ടുകൾ ഉണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ
വാഴച്ചാൽ വെള്ളച്ചാട്ടം
നെഹ്രുപാർക്ക്,തൃശൂർ
ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം
ഡ്രീം വേൾഡ് വാട്ടർ പാർക്ക്
സിൽ വർ സ്റ്റോം വാട്ടർ തീം പാർക്ക്

* അതിരപ്പിള്ളി വെള്ളച്ചാട്ടം
* പ്രശസ്തമായ ചവക്കാട് ബീച്
* സ്നേഹതീരം ബീച്ച് റെസോർട്സ്, തളിക്കുളം
* മുനയ്ക്കൽ ബീച്ച്, അഴീക്കോട്
*
പൗരാണികം
ചെമ്പുക്കാവ് പുരാവസ്തു മ്യൂസിയത്തിന്റെ നാമഫലകം
മൃഗശാല & മ്യൂസിയം ചെമ്പുക്കാവ്,തൃശൂർ. (മ്യൂസിയം ഇപ്പോൾ ചെമ്പുക്കാവുനിന്നും ശക്തൻ തമ്പുരാൻ കൊട്ടാരത്തിലേക്കു മാറ്റിയിരിക്കുന്നു.)
ശക്തൻ തമ്പുരാൻ കൊട്ടാ‍രം ,തൃശൂർ.
പുന്നത്തൂർ കോട്ട,ഗുരുവായൂർ

ജലസേചനപദ്ധതികൾ
പീച്ചി ഡാം,പീച്ചി
വാഴാനി ഡാം, വടക്കാഞ്ചേരി
ചിമ്മിണി ഡാം ,ആമ്പല്ലൂർ
പെരിങ്ങൽകുത്ത് ഡാം

പ്രകൃതി ദൃശ്യങ്ങൾ

* വിലങ്ങൻ കുന്ന്,അമല
* തുമ്പൂർമുഴി ,ഗാർഡൻ
* അതിരപ്പിള്ളി വെള്ളച്ചാട്ടം
* വാഴച്ചാൽ വെള്ളച്ചാട്ടം
* പീച്ചി അണക്കെട്ട്
* ആനപ്പാറ,രാമവർമ്മപുരം
* അഞ്ചുകുന്ന്,പാലയ്ക്കൽ
* താണിക്കമുന്നയം, നെടുപുഴ
* വാടാ‍നപ്പള്ളി ബീച്ച്
* ചാവക്കാട് ബീച്ച്
* അഴീക്കോട് മുനയ്ക്കൽ ബീച്ച്
* തളിക്കുളം ബീച്ച്, ബീച്ച് റെസോർട്സ്, സ്നേഹതീരം
* നാട്ടിക ബീച്ച്, ബീച്ച് റെസോർട്സ്
* കാര ബീച്ച്
* ചെപ്പാറ, വടക്കാഞ്ചേരി
* ഇരുനിലംകോട് പാറ, മുള്ളൂർക്കര
* പുനർജ്ജനി ഗുഹ, തിരുവില്വാമല
* ഭാരതപ്പുഴ

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...