Wednesday, 3 August 2016

കേരളത്തിൽ ആദ്യം

ആദ്യത്തെ റബറൈസ്ഡ് റോഡ് ?
*കോട്ടയം-കുമളി*

ആദ്യത്തെ റബർ തോട്ടം ?
*നിലമ്പൂർ.1869*

ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
*തിരുവനന്തപുരം.*

ആദ്യത്തെ നാഷ്ണൽ പാർക്ക് ?
*ഇരവികുളം. 1978.*

ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ?
*ഏഷ്യനെറ്റ്.*

ആദ്യത്തെ വന്യജീവി സങ്കേതം ?
*പെരിയാർ.*)

ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ?
*പരിയാരം മെഡിക്കൽ കോളേജ്.*

ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ ?
*ഉദയ സ്റ്റുഡിയോ.*

ആദ്യത്തെ സിമെന്റ് ഫാക്ടറി ?
*ട്രാവങ്കൂർ സിമെന്റ്സ് (നാട്ടകം).*

ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ?
*കോട്ടയം.*

ആദ്യത്തെ ധന്വന്തരി ഗ്രാമം ?
*കടയ്ക്കൽ.*

ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
*എറണാകുളം.*

ആദ്യത്തെ പ്രസ്സ് ?
*സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം).*

ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
*പാലക്കാട്.*

ആദ്യത്തെ യൂറോപ്യൻ കോട്ട ?
*പള്ളിപ്പുറം (എറണാകുളം).*

ആദ്യത്തെ ക്രൈസ്തവദേവാലയം ?
*കൊടുങ്ങല്ലൂർ*

ആദ്യത്തെ റബർ പാർക്ക് ?
*ഐരാപുരം (എറണാകുളം).*

ആദ്യത്തെ ഇസ്ലാമിക് ദേവാലയം ?
*കൊടുങ്ങല്ലൂർ.*

3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ?
*കോഴിക്കോട്.*

കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ് ?
*കാലിക്കറ്റ് സർവ്വകലാശാല.*

ആദ്യത്തെ കയർ ഗ്രാമം ഏത് ?
*വയലാർ.*

ആദ്യത്തെ കയർ ഫാകടറി ?
*ആലപ്പുഴ ഡാറാസ് കമ്പനി (1859)*

ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ?
*പുറ്റടി(ഇടുക്കി).*

ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത് ?
*കുന്നമംഗലം.*

കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ് ?
. *ഇരിങ്ങൽ,കോഴിക്കോട്.*

കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ ?
*അശോക ബീച്ച് റിസോട്ട് ,കോവളം.*

കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ് ?
*എം.വി.റാണിപത്മിനി.*

ഗാന്ധിജി ആദ്യമായ്‌ കേരളത്തിൽ വന്നത്‌ എവിടെ ?
*കോഴിക്കോട്‌.*

സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ് ?
*മഞ്ചേരി(മലപ്പുറം).*

കേരളത്തിൽ കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ പോലീസ്‌ സ്റ്റേഷൻ ?
*പേരൂർക്കട.*

കേരളത്തിലെ ആദ്യത്തെ നോക്ക്കൂലി വിമുക്ത നഗരം ?
*തിരുവനന്തപുരം.*

നിർമൽപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
*പിലിക്കോട്.*

കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
*മുല്ലക്കര.*

കേരളത്തിലെ ആദ്യ റോക്ക്‌ ഗാർഡൻ സ്ഥിതിചെയ്യുന്നത്‌ ?
*മലമ്പുഴ*.

കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമ പഞ്ചായത് ഏത് ?
*ഉടുമ്പന്നൂർ.*

കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ?
*ഇടമലക്കുടി.*

കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ?
*7 തവണ.*

1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം ?
*തിരുവനന്തപുരം.*

കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു ?
*ബി.രാമകൃഷ്ണറാവു.*
കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?
*പട്ടം,തിരുവനന്തപുരം.*

ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം ?
*കേരളം.*

യൂറോപ്യന്മാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച്ച് ?
*സെന്റ് ഫ്രാൻസിസ് ചർച്ച്.*

സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?
. *കോട്ടയം*.

ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?
*തിരുവന്തപുരം.*

കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
*തലശേരി*.

ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?
*തിരുവന്തപുരം.*

ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?
*മണിയാർ.*

കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?
*തിരുവന്തപുരം.*

കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?
*കൊച്ചി.*

കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?
*കണ്ണാടി*.

കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ?
*നെയ്യാറ്റിൻകര*.

കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ?
*പാലക്കാട്,കണ്ണൂർ.*

കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ?
*കോട്ടയം.*

കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ?
*കൊച്ചി.*

കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ?
*കോട്ടയ്ക്കൽ.*

സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
*കഞ്ഞിക്കുഴി.*

കേരളത്തി  ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ?
. *കൊടുങ്ങല്ലൂർ.*

കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ?
*കൊച്ചി.*

ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ് ?
*ദേവികുളം.*

ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത് ?
*വെങ്ങാനൂർ.*

ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ ടി.ഡി. മെഡിക്കൽ കോളേജ് ?
*ആലപ്പുഴ.*

ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ് ?
*തിരുവനന്തപുരം.*

1992 ൽ തിരുവന്തപുരത്ത് എ.ടി.എം. ആരംഭിച്ചത് ?
*ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്.*

ആദ്യമായി എസ്.ടി.ഡി.സൗകര്യം ലഭ്യമായ കേരളത്തിലെ സ്ഥലങ്ങൾ ?
*കോട്ടയം,തിരുവനന്തപുരം.*

ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് ഏത് ?
*തെന്മല.*

ഭാരതത്തിലെ ആദ്യത്തെ ഡി.എൻ.എ. ബാർ കോഡിങ് സെന്റർ

Monday, 25 July 2016

ആത്മകഥകൾ


എന്‍റെ കഥ: മാധവിക്കുട്ടി

എന്‍റെ ജീവിത കഥ: ഏ കെ ജി, എസ് പി പിള്ള

എന്‍റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .

എന്‍റെ നാടുകടത്തൽ: സ്വദേശാഭിമാനി

എന്‍റെ വക്കീൽ ജീവിതം: തകഴി

എന്‍റെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്

എന്‍റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ

എന്‍റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ

എന്‍റെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ

എന്‍റെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി

എന്‍റെ നാടക സ്മരണകൾ: പി.ജെ.ആന്റണി

എന്‍റെ ജീവിതം അരങ്ങിലും അണിയറയിലും: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ

എന്‍റെ ഇന്നലെകൾ: വെള്ളാപ്പള്ളി

എന്‍റെ കലാജീവിതം: പി.ജെ ചെറിയാൻ

എന്‍റെ വഴിത്തിരിവുകൾ :പൊൻകുന്നം വർക്കി

എന്‍റെ സഞ്ചാരപഥങ്ങൾ: കളത്തിൽ വേലായുധൻ

എന്‍റെ കഴിഞ്ഞ കാലം: എം.കെ.ഹേമചന്ദ്രൻ.

Thursday, 30 June 2016

റിട്ടുകള്‍

കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്. ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്. കോടതികളുടെ കല്പന എന്ന് അർഥം. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും.

ഹേബിയസ് കോർപ്പസ്
മാൻഡമസ്
ക്വോ വാറന്‍റൊ
പ്രൊഹിബിഷൻ
സെർഷ്യോററി

എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ. ഇന്ത്യയിൽ റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

ഹേബിയസ് കോർപ്പസ്

ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്.
അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്.

മാൻഡമസ്

മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം 'കല്പന' എന്നാണ്.
പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും

ക്വോ വാറന്‍റൊ

നിയമപരമായി തനിക്ക അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ള ഏതൊരു വ്യക്തിക്കും ക്വോ വാറന്റോ ഹർജി കോടതിയിൽ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നിഷ്കാസനം ചെയ്തുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കാൻ ഉയന്ന കോടതികൾക്ക് അധികാരമുണ്ട്.

പ്രൊഹിബിഷൻ

ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും. അതിനായി പ്രൊഹിബിഷൻ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. കീഴ്ക്കോടതികൾക്ക് പുറമേ ഏതെങ്കിലും അധികാരികൾ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കിൽ പ്രൊഹിബിഷൻ റിട്ട് പുറപ്പെടുവിക്കാനും മേൽക്കോടതികൾക്ക് അധികാരമുണ്ട്.

സെർഷ്യോററി

ഒരു കേസ് കീഴ്ക്കോടതിയില്‍ നിന്നും മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട്

പ്രാചീനകാലത്തെ പേരുകള്‍

നൗറ: കണ്ണൂര്
ബലിത: വര്‍ക്കല‍
തിണ്ടിസ്: പൊന്നാനി
ബറക്കേ: പുറക്കാട്
നെല്‍ക്കിണ്ട: നീണ്ടകര
മുസിരിസ്: കൊടുങ്ങല്ലൂര്‍
തളിപ്പറമ്പ് : പെരുംചെല്ലുര്‍

Sunday, 26 June 2016

അന്താരാഷ്ട്ര സംഘടനകള്‍

★ഐക്യരാഷ്ട്രസഭ - 1945 ഒക്ടോബർ 24 -
ന്യൂയോർക്ക്

★യുനെസ്കോ - 1945 നവംബർ 16 -
പാരീസ്

★യുണിസെഫ് - 1946 ഡിസംബർ 11 -
ന്യൂയോർക്ക്

★ലോകബാങ്ക് - 1944 (നിലവിൽ വന്നത്
1945 ഡിസംബർ 27) - വാഷിങ്ങ്ടൺ

★ലോകാരോഗ്യ സംഘടന (WHO) - 1948
ഏപ്രിൽ 7 - ജനീവ

★ലോക വ്യാപാര സംഘടന (WTO) - 1995
ജനുവരി 1 - ജനീവ

★അന്താരാഷ്ട്ര തൊഴിലാളി
സംഘടന (ILO) - 1919 ഏപ്രിൽ 11 - ജനീവ

★അന്താരാഷ്ട്ര ആണവോർജ
ഏജൻസി (IAEA) - 1957 ജൂലൈ 29 - വിയന്ന

★ലോക സാമ്പത്തിക ഫോറം - 1971 -
കൊളോണി

★നാറ്റോ (NATO) - 1949 ഏപ്രിൽ 4 -
ബ്രസൽസ്

★ഇന്റർപോൾ - 1923 സെപ്റ്റംബർ 7 -
ലിയോൺ

★യൂറോപ്യൻ യൂണിയൻ - 1993 നവംബർ 1
- ബ്രസൽസ്

★ആഫ്രിക്കൻ യൂണിയൻ - 2001 മെയ് 26 -
ആഡിസ് അബാബ

★അറബ് ലീഗ് - 1945 മാർച്ച് 22 -
കെയ്റോ

★ആസിയാൻ (ASEAN) - 1967 ഓഗസ്റ്റ് 8 -
ജക്കാർത്ത

★സാർക്ക് (SAARC) - 1985 ഡിസംബർ 8 -
കാഠ്മണ്ഡു

★ഒപെക് (OPEC) - 1960 സെപ്റ്റംബർ 14 -
വിയന്ന

★റെഡ്ക്രോസ് - 1863 ഒക്ടോബർ 29 -
ജനീവ

★ആംനെസ്റ്റി ഇന്റർനാഷണൽ - 1961
ജൂലൈ 22 - ലണ്ടൻ

★ഗ്രീൻപീസ് - 1971 സെപ്റ്റംബർ 15 -
ആംസറ്റർഡാം

★വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ
(WWF) - 1961 ഏപ്രിൽ 29 - ഗ്ലാൻഡ്

★IUCN - 1948 ഒക്ടോബർ 5 - ഗ്ലാൻഡ്

★IUPAC - 1919 - സൂറിച്ച്

★ഇന്റർനാഷണൽ ഒളിമ്പിക്സ്
കമ്മിറ്റി (IOC) - 1894 ജൂൺ 23 - ലുസെയ്ൻ

★ഫിഫ (FIFA) - 1904 മെയ് 27 - സൂറിച്ച്

★ഇന്റർനാഷണൽ ക്രിക്കറ്റ്
കൗൺസിൽ (ICC) - 1909 ജൂൺ 15 - ദുബായ്

★ഇന്റർനാഷണൽ ടെന്നീസ്
ഫെഡറേഷൻ (ITF) - 1913 മാർച്ച് 1 -
ലണ്ടൻ

Friday, 24 June 2016

ജില്ലകള്‍

തിരുവനന്തപുരം

1) മ്യൂസിയം, മൃഗശാല
2) പത്ഭനാഭ സ്വാമി ക്ഷേത്രം.
3) ആറ്റുകാൽ
4) വർക്കല ബീച്ച്, ശിവഗിരി
5) അഞ്ചുതെങ്ങ്
6) ചെമ്പഴന്തി
7) പൊന്മുടി
8) വിഴിഞ്ഞം
9) നെയ്യാർ ഡാം
10) കോട്ടൂര്‍ ആനസങ്കേതം
11) അഗസ്ത്യ കൂടം
12) കോവളം
13) പൂവാര്‍
14) കന്യാകുമാരി
15) പത്മനാഭപുരം കൊട്ടാരം
16) ശുചീന്ദ്രം

കൊല്ലം

1) തെന്മല ( ഇക്കോ ടൂറിസം )
2) ചടയ മംഗലം ( ജടായുപ്പാറ )
3) നീണ്ടകര
4) പാലരുവി വെള്ളച്ചാട്ടം
5) ശാസ്താം കോട്ട കായൽ
6 ) അഷ്ട്ടമുടിക്കായൽ
7) അച്ചൻകോവിൽ
8) ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട്

പത്തനംതിട്ട

1) ഗവി
2) പന്തളം കൊട്ടാരം
3) ശബരിമല
4) കോന്നി ആനത്താവളം
5) ആറന്മുള
6) മണ്ണടി
7) പെരുന്തേനരുവി
8) കക്കി
9) കവിയൂർ
10) ശബരിമല പുൽമേട്
11) വാൽപ്പാറ

ആലപ്പുഴ

1) കുട്ടനാട്
2) ആലപ്പുഴ ബീച്ച്
3) കൃഷ്ണപുരം കൊട്ടാരം
4) പാതിരാമണൽ
5) തണ്ണീർമുക്കം
6) വയലാർ
7) അർത്തുങ്കൽ
8) പള്ളിപ്പുറം
9) ചേർത്തല
10) വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകള്‍
11) പള്ളിപ്പുറം പള്ളി
12) അന്ധകാരനഴി ഹാര്‍ബര്‍ .

കോട്ടയം

1) ഇലവീഴാപൂഞ്ചിറ
2) കുമരകം
3) ഭരണങ്ങാനം
4) വേമ്പനാട് കായൽ

ഇടുക്കി

1) മൂന്നാർ
2) ഇരവികുളം
3) ചിന്നാർ
4) വാഗമണ്‍
5) മറയൂർ
6) ഇടുക്കി അനക്കെട്ട്
7) പള്ളിവാസൽ അണക്കെട്ട്
8) തേക്കടി
9) മാട്ടുപ്പെട്ടി
10) പാഞ്ചാലിമേട്
11) തങ്ങള്പാറ (കോലാഹലമേട്)
12) പരുന്തുംപാറ

എറണാകുളം

1) മട്ടാഞ്ചേരി
2) കൊച്ചി തുറമുഖം,
3) വില്ലിംഗ്ടൻ ഐലന്റ്
4) ബോൾഗാട്ടി പാലസ്
5) കോടനാട്
6) കാലടി
7) മംഗളവനം
8) തട്ടേക്കാട്
9) തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം
10) Kerala Folklore Museum, തേവര

തൃശൂർ

1) കലാമണ്ഡലം (ചെറുതുരുത്തി)
2) ഗുരുവായൂർ
3) കൊടുങ്ങല്ലൂർ
4) ഇരിങ്ങാലക്കുട
5) ആതിരപ്പള്ളി, വാഴച്ചാൽ
6) പീച്ചി
7) ചിമ്മിനി
8 ) തുമ്പൂർ മുഴി
9) Zoo and Museum  
10) സ്നേഹതീരം ബീച്ച്
11) പുത്തൻപള്ളി
12) വടക്കുംനാഥ ക്ഷേത്രം
13) പാറമേൽക്കാവ്

പാലക്കാട്

1) പാലക്കാട് കോട്ട
2) ഷോളയാർ
3) കൽപ്പാത്തി
4) നെല്ലിയാമ്പതി
5) പറമ്പിക്കുളം
6) സൈലന്റ് വാലി
7) മലമ്പുഴ
8) വെള്ളിനേഴി ഒളപ്പമണ്ണ മന

മലപ്പുറം

1) തിരൂർ
2) തിരുനാവായ
3) കോട്ടയ്ക്കൽ
4) പൊന്നാനി
5) നിലമ്പൂർ
6) നെടുങ്കയം
7) കനോളി പ്ലോട്ട്
8) ആഢ്യൻ പാറ
9) കൊടികുത്തിമല
10) നാടുകാണി
11) കോട്ടക്കുന്ന്
12) കടലുണ്ടി  പക്ഷി സംരക്ഷണകേന്ദ്രം
13) കാടാമ്പുഴ,
14) അങ്ങാടിപ്പുറം തിരുമാന്ധംകുന്നു ഭഗവതി ക്ഷേത്രം
15) കോഴിപ്പാറ വാട്ടർഫാൾസ്‌ / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )
16) രായിരനെല്ലൂർ മല
17) വള്ളിക്കുന്ന്
18) തളി മഹാദേവ ക്ഷേത്രം
19) കോട്ട ഭഗവതി ക്ഷേത്രം
20) കേരളകുണ്ട് (കരുവാരകുണ്ട് )
21) മുമ്പറം
22) ബിയാം കായൽ
23) ലളിതകലാ അക്കാദമി  
24) പഴയങ്ങാടി പള്ളി
25) ആര്യവൈദ്യ ശാല
26) പടിഞ്ഞാറേക്കര ബീച്ച്  
27) കോവിലകംസ് 

കോഴിക്കോട്

1) കോഴിക്കോട് ബീച്ച്
2) കാപ്പാട്
3) ബേപ്പൂർ
4) വടകര
5) കല്ലായി
6) പെരുവണ്ണാമൂഴി
7) തുഷാര ഗിരി
8) കക്കയം
9) കുറ്റ്യാടി
10) കോഴിക്കോട്‌ പ്ലാനറ്റോറിയം
11) കളിപ്പൊയ്ക (ബോട്ടിംഗ്)
12) സരോവരം ബയോ പാർക്ക്‌
13)ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങല്‍ (വടകര)

വയനാട്

1) മുത്തങ്ങ
2) പൂക്കോട് തടാകം
3) പക്ഷി പാതാളം
4) കുറുവ ദ്വീപ്‌
5) ബാണാസുര സാഗർ അണക്കെട്ട്
6) സൂചിപ്പാറ വെള്ളച്ചാട്ടം
7) എടക്കൽ ഗുഹ
8) തിരുനെല്ലി അമ്പലം
9) തുഷാരഗിരി വെള്ളച്ചാട്ടം
10) ചെമ്പ്ര മല

കണ്ണൂർ

1) ഏഴിമല
2) ആറളം
3) പൈതൽമല
4) പയ്യാമ്പലം ബീച്ച്
5) കൊട്ടിയൂർ
6) പറശ്ശിനിക്കടവ്
7) മാഹി
8) St. ആഞ്ചെലോ ഫോർട്ട്‌...
9) അറക്കൽ മ്യൂസിയം
10) സയൻസ് പാർക്ക്
11) ധർമ്മടം തുരുത്ത്
12) മുഴപ്പിലങ്ങാട് (ഡ്രൈവ് ഇൻ) ബീച്ച്
13) എട്ടിക്കുളം ബീച്ച്

കാസർകോട്

1) ബേക്കൽ കോട്ട
2) കോട്ടപ്പുറം
3) തലക്കാവേരി
4) റാണിപുരം
5) വലിയപറമ്പ 
6) തളങ്കര
7) കോട്ടഞ്ചേരി മല
8) അനന്തപുരം
9) അഴിത്തല
10) വീരമല
11) കയ്യൂർ
12) ഹോസ്ദുർഗ്  കോട്ട
13) ഇടയിലേക്കാട് (തൃക്കരിപ്പൂര്‍   

കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട  വർഷങ്ങളും

👉1949-തിൽ രൂപം കൊണ്ട ജില്ലകൾ
  കോഡ്‌ 👇
    "49 കൊതിയന്മാർ തൃക്കോട്ടയിൽ"

കൊ    :  കൊല്ലം
തി       : തിരുവനന്തപുരം
ത്ര്      : ത്രിശ്ശൂർ
കോട്ട : കോട്ടയം

👉 1957-ൽ രൂപീകൃതമായ ജില്ലകൾ
   കോഡ്‌ 👇
     "ആലപാല കോഴിക്ക്‌ 57 കണ്ണുണ്ട്‌"

ആലപ്പുഴ
പാലക്കാട്‌
കോഴിക്കോട്‌
കണ്ണൂർ
*ആലപ്പുഴ 1957 ആഗസ്റ്റ്‌ 17 നും മറ്റ്‌ ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്‌

👉 വയനാട്‌, പത്തനംതിട്ട, കാസർക്കോട്‌ ജില്ലകൾ രൂപം കൊണ്ട വർഷം
  കോഡ്‌ 👇
   " 80 82 84 = വാപ കസറി"

1980 നവംബർ 1 = വയനാട്‌
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ്‌  24    = കാസർക്കോഡ്‌

👉എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം
കോഡ്‌ 👇
  " EMI = 58 69 72 "
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം         : 1969 ജൂൺ 16
ഇടുക്കി            : 1972 ജനുവരി 26

ദയാവധം നിയമവിധേയം ആക്കിയ യൂറോപ്യൻ രാജ്യങ്ങൾ

CODE: BSNL

1. BELGIUM
2. SWITZERLAND
3. NETHERLANDS
4. LUXEMBOURG

ദേശീയ മൃഗങ്ങൾ

  • ഇന്ത്യ - കടുവ
  • സ്പെയിൻ - കാള
  • കാനഡ - ബീവർ
  • ബ്രിട്ടൻ - സിംഹം
  • സിംഗപ്പൂർ - സിംഹം
  • ബൽഗേറിയ - സിംഹം
  • നെതർലൻഡ്‌ - സിംഹം
  • ശ്രീലങ്ക - സിംഹം
  • ബെൽജിയം - സിംഹം
  • അൽബേനിയ - സിംഹം
  • ചിലി - മാൻ
  • ദക്ഷിണാഫ്രിക്ക - മാൻ
  • അയർലൻഡ്‌ - കലമാൻ
  • നേപ്പാൾ - പശു
  • വിയറ്റ്നാം - എരുമ
  • റഷ്യ - കരടി
  • ഫിൻലൻഡ്‌ - കരടി
  • ദക്ഷിണകൊറിയ - കടുവ
  • ഇറ്റലി - ചെന്നായ
  • തായ്‌ലൻഡ്‌ - വെള്ളാന
  • ഓസ്ട്രേലിയ - കംഗാരു
  • പാക്കിസ്താൻ - മാർഖോർ
  • റുമേനിയ - കാട്ടുപൂച്ച

മലപ്പുറം

  • കംപ്യൂട്ടർ സാക്ഷരത നേടിയ ആദ്യ ജില്ല
  • അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല
  • മലബാർ സ്പെഷ്യൽ പോലീസിൻ്റെ ആസ്ഥാനം
  • കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ജില്ല
  • വളളുവനാട് രാജവംശത്തിൻ്റെ ആസ്ഥാനമായ ജില്ല
  • മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജനിച്ച മണ്ണ് (തിരൂർ)
  • തുഞ്ചൻ സമരകം സ്ഥിതി ചെയ്യുന്നു
  • കേരളത്തിൽ ആദ്യമായി റെയിൽ പാത വന്ന ജില്ല (തിരൂർ- ബേപ്പുർ )
  • കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല
  • മലയാള ഭാഷയുടെ കല്പിത ആസ്ഥാനം- തിരൂർ
  • മലയാള ഭാഷ സർവകലാശാലയുള്ള ജില്ല
  • കോട്ടക്കൽ ആര്യവൈദ്യശാല (ലോക പ്രശസ്ത്തഠ)
  • ലോകത്തിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളമായ തേക്കിൻ തോട്ടുള്ള ജില്ല-നിലമ്പൂർ
  • സ്വർണ നിക്ഷേപമുള്ള സ്ഥലം - നിലമ്പൂർ
  • തേക്ക് മ്യൂസിയം - വെളിയംത്തോട് ( നിലമ്പൂർ )
  • മലബാർ കലാപം (1921) നടന്ന മണ്ണ്
  • ഇന്ത്യൻ സ്വാതന്തത്തിന് വേണ്ടി പടവെട്ടിയവരുടെ സ്മാരകമായ വാഗൺ ട്രാജഡി നിലനിൽക്കുന്ന മണ്ണ്
  • കേരളത്തിലെ മക്ക, ,പള്ളികളുടെ നഗരം = പൊന്നാനി 
  • കനോലി കനാൽ സ്ഥിതി ചെയ്യുന്നു
  • കുഞ്ഞാലി മരക്കാരുടെ താവളം~ പൊന്നാനി
  • പ്രാചീന കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ മാമാങ്കം (തിരുന്നാവായ) നടന്ന ജില്ല
  • EMS ജനിച്ച ഏലംകുളത്ത് മന (പെരിന്തൽമണ്ണ) സ്ഥിതി ചെയ്യുന്ന ജില്ല
  • തവനൂർ - കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല
  • മാപ്പിളപ്പാട്ട് കലാകാരൻ മോയിൻ കുട്ടി വൈദ്യരുടെ സ്മാരകം ( കൊണ്ടോട്ടി ) സ്ഥിതി ചെയ്യുന്ന ജില്ല
  • 1968ൽ നിലവിൽ വന്ന കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം -തേഞ്ഞിപ്പാലം അതും ഈജില്ലയിൽ
  • കോഴിക്കോട് അന്തർദേശീയ വിമാന താവളത്തിൻ്റെ ആസ്ഥാനം - കരിപ്പൂർ
  • സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം - മങ്കട 
  • കേരളത്തിലെ ആദ്യ SC /ST കോടതി പ്രവർത്തനം ആരംഭിച്ച സ്ഥലം- മഞ്ചേരി
  • മലബാർ വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം -അമരയമ്പലം
  • "നാരായണീയം " എഴുതിയ മേൽപ്പത്തൂർ നാരായണ ഭട്ടത്തിരിപ്പാടിൻ്റെ ജന്മദേശം-ചന്ദനക്കാവ്
  • "ജ്ഞാനപാന" എഴുതിയ പൂന്താനം നമ്പൂതിരിയുടെ ഇല്ലം (കീഴാറ്റൂർ ) സ്ഥിതി ചെയ്യുന്ന ജില്ല
  • ഉറൂബ് (പി.സി കുട്ടികൃഷ്ണൻ ) ജനിച്ച മണ്ണ് -പൊന്നാനി
  • കവികൾക്ക് ജന്മം നൽകിയ മണ്ണ്
    • ശക്തിയുടെ കവി -ഇടശ്ശേരി ഗോവിന്ദൻ നായർ
    • കീർത്തനത്തെ ജനകീയമാക്കിയ - പൂന്താനം
    • കേരള വാല്മീകി - വള്ളത്തോൾ നാരായണമേനോൻ
  • "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് " എന്ന പ്രശസ്ത നാടക രചയിതമായ വി.ടി ഭട്ടതിരപ്പാട് ൻ്റെ മണ്ണ്
  • മലയാളത്തിലെ മികച്ച വിലാപകാവ്യമായ " കണ്ണുനീർത്തുള്ളി " രചിച്ച നാലാപ്പാട്ട് നാരായണ മേനോൻ്റെ മണ്ണ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ, സ്കൂളുകൾ, മുസ്ലിം ജനസംഖ്യ, ഗ്രാമ പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നിയമസഭ മണ്ഡലങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ഗ്രാമവാസികൾ, ജനസംഖ്യ എന്നിവയുള്ള ഒരേയൊരു മണ്ണ്
  • നാടുകാണീ ചുരം, വാവൽ മലകൾ, കൊടികുത്തിമല ,ബീയം കായൽ, കോട്ടക്കുന്ന് മൈതാനം, ആഢ്യൻപാറ വെള്ളച്ചാട്ടം, പടിഞ്ഞാറേക്കര ബീച്ച് എന്നീ പ്രകൃതി രമണീയമായ Hotspot കൾ ഉള്ള മണ്ണ്
  • കാടാമ്പുഴ ക്ഷേത്രം, തൃപ്പങ്ങോട് ശിവക്ഷേത്രം, നവാമുകുന്ദ ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, കേരളാ ധീശ്വരപുരം ക്ഷേത്രം എന്നിവ നില നിൽക്കുന്ന മണ്ണ്
  • താനൂർ- കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ഗ്രാമ പഞ്ചായത്ത്
  • പള്ളിക്കൽ - "അക്ഷയ " പദ്ധതിക്ക് തുsക്കം കുറിച്ച ഗ്രാമ പഞ്ചായത്ത്
  • പോത്തുക്കൽ - കേരളത്തിലെ ആദ്യ സവൂർണ ശുചിത്വ പഞ്ചായത്ത്
  • ചമ്രവട്ടം -കപ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ വില്ലേജ്
  • പുലാമന്തോൽ - 2012 - 13 മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി

Sunday, 19 June 2016

തന്മാത്ര

രണ്ടോ അതിലധികമോ അണുക്കൾ രാസബന്ധനം വഴി കൂടിച്ചേർന്ന് ഒരു നിശ്ചിതമായ ചിട്ടയിൽ നിലകൊള്ളൂന്നതും വൈദ്യുതപരമായി നിർവീര്യമായതുമായ പദാർത്ഥത്തിന്റെ സ്വതന്ത്ര ഘടകമാണ് തന്മാത്ര. ഒരു പദാർഥത്തിന്റെ രാസ-ഭൗതിക ഗുണങ്ങൾ നിലനിർത്തുന്ന, ആ പദാർഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. ഒരു പദാർഥത്തെ വിഭജിയ്ക്കുമ്പോൾ, അവയുടെ ഘടനയും രാസ സ്വഭാവങ്ങളും നിലനിർത്തിക്കൊണ്ട്‍, ഒരു പ്രത്യേക അളവിൽ കഴിഞ്ഞ് മുന്നോട്ടു പോകാനാവില്ല: അങ്ങനെയിരിയ്ക്കവെ, ആ പദാർഥത്തിന്റെ തനിമയിലുളള ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. തന്മാത്രയെ വീണ്ടും വിഭജിച്ചാൽ പദാർഥത്തിന്റെ ഗുണങ്ങൾ ലഭിക്കാത്ത ചെറിയ ഘടകങ്ങളായി തീരും ഇവയാണ്‌ അണുക്കൾ.

തന്മാത്രാ ശാസ്ത്രത്തിൽ, മതിയായ സ്ഥിരതയുള്ള, വിദ്യുത് നിഷ്പക്ഷമായ, രണ്ടോ, അതിലധികമോ അണുക്കളുള്ള സ്വതന്ത്ര ഘടകമാണ് തന്മാത്ര എന്ന് വിവക്ഷിക്കപ്പെടുന്നത്

തന്മാത്രകൾ ഒരേ ഇനം അണുക്കൾകൊണ്ട് നിർമ്മിച്ചവയോ വ്യത്യസ്ത ഇനം തന്മാത്രകൾ കൊണ്ട് നിർമ്മിച്ചവയോ ആകാം. ഓരേ ഇനം അണുക്കൾ കൊണ്ട് നിർമ്മിക്കപ്പെട്ട തന്മാത്രകളെ മൂലകങ്ങൾ എന്നുപറയുന്നു. ഉദാ- ഓക്സിജൻ. വ്യത്യസ്തഇനം അണുക്കൾ കൊണ്ട് നിർമ്മിക്കപ്പെട്ട തന്മാത്രകളെ സംയുക്തങ്ങൾ എന്നും പറയുന്നു. ഉദാ- കാർബൺ ഡൈ ഓക്സൈഡ്.

ഏകാണു തന്മാത്രകളും ഉണ്ട്, പക്ഷേ, അവ ഉൽകൃഷ്ട മൂലകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

തന്മാത്രാശാസ്ത്രം

തന്മാത്രകളെ സംബന്ധിച്ചുള്ള പഠനത്തിന് തന്മാത്രാ രസതന്ത്രെന്നോ തന്മാത്രാ ഭൌതികം എന്നോ പറയുന്നു. രസതന്ത്രത്തിനോ ഭൌതികത്തിനോ ഏതിനാണ് പ്രാധാന്യം നൽകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

ചരിത്രം

ഇതേപ്പറ്റി ഗ്രീസിലേയും ഭാരതത്തിലേയും ചിന്തകൻമാർക്ക്‌ ക്രിസ്തുവിനു മുൻപു തന്നെ തന്മാത്രയെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു. കണ്വാദമഹർഷിയാണത്രെ ഭാരതത്തിൽ ആദ്യമായി കണങ്ങളെപ്പറ്റി പഠിച്ചയാൾ

Wednesday, 2 March 2016

കണ്ണ്

  • വ്യക്തമായ കാഴ്ചയ്ക്കുവേണ്ട ഏറ്റവും കുറഞ്ഞ ദൂരം ?
    • 25 സെന്റിമീറ്റർ.
  • നേത്രഗോളത്തിന് എത്ര പാളികളുണ്ട് ?
    • മൂന്ന്.
  • മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങൾ ?
    • റോഡ് കോശങ്ങൾ.
  • നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള പാളി ?
    • ദൃഢപടലം.
  • ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം ഏതുപേരിൽ അറിയപ്പെടുന്നു ?
    • കോർണിയ.
  • കോൺകോശങ്ങളിലെ വർണകം ?
    • ഫോട്ടോപ്ലിൻ.
  • നിറങ്ങൾ കാണാനും തീവ്രപ്രകാശത്തിൽ കാണാനും സഹായിക്കുന്ന കോശങ്ങൾ ?
    • കോൺകോശങ്ങൾ.
  • നേത്രഗോളത്തിന്റെ മധ്യപാളി ഏത് ?
    • രക്തപടലം.
  • കണ്ണിനുള്ളിൽ പ്രകാശപ്രതിഫലനം തടയുന്ന പാളി ?
    • രക്തപടലം.
  • കണ്ണിൽ കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം ?
    • പീതബിന്ദു.
  • കോൺകോശങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ബിന്ദു ?
    • പീതബിന്ദു.
  • കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു ?
    • അന്ധബിന്ദു.
  • കോർണിയയ്ക്കു പിന്നിലുള്ള രക്തപടലത്തിന്റെ വൃത്തകൃതിയിലുള്ള ഭാഗം ?
    • ഐറിസ്.
  • റെറ്റീനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ ?
    • അന്ധബിന്ദു.
  • റെറ്റീനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ ?
    • ചെറുത്,തലകീഴായത്.
  • റോഡുകോശങ്ങളിലെ വർണകം ?
    • റൊഡോപ്ലിൻ.
  • ഐറിസിന് നിറം നൽകുന്ന വർണകം ?
    • മെലാനിൻ.
  • കണ്ണിലെ ലെൻസ് ഏത് തരത്തിൽപ്പെടുന്നു ?
    • കോൺ വെക്സ് ലെൻസ്.
  • കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികൾ ?
    • സീലിയറി പേശികൾ.
  • കണ്ണിലെ ആന്തരപാളി ഏത് ?
    • ദൃഷ്ടിപടലം (Retina).
  • വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി ഏത് ?
    • റെറ്റിന.
  • വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങൾ ?
    • റോഡ്ക്കോശങ്ങൾ.
  • കണ്ണിരിലടങ്ങിയ രാസാഗ്നി ഏത് ?
    • ലൈസോസൈം.
  • മങ്ങിയ വെളിച്ചത്തിൽ കാഴ്ചശ്കതി കൂറയുന്ന രോഗം ?
    • നിശാന്ധത.
  • നിശാന്തതയ്ക്ക് കാരണമാകുന്നത് ഏതു വിറ്റാമിന്റെ അപര്യാപ്തതയാണ് ?
    • വിറ്റാമിൻ എ.
  • ദൂരെയുള്ളതിനെ വ്യക്തമായി കാണുകയും അടുത്തുള്ളതിനെ കാണാൻ കഴിയാത്തതുമയ കാഴ്ചവൈകല്യം ഏത് ?
    • ഹൈപ്പർ മെട്രോപ്പിയ (ദീർഘദൃഷ്ടി).
  • ദീർഘദൃഷ്ടി പരിഹരിക്കുന്ന ലെൻസ് ഏത് ?
    • കോൺ വെക്സ് ലെൻസ്.
  • വൃദ്ധരിൽ നേത്രലെൻസ് അതാര്യമാവുന്ന രോഗം ?
    • തിമിരം.
  • മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
    • കോൺകേവ് ലെൻസ്.
  • ലെൻസിന്റെ ഇലാസ്തിക നഷ്ടപ്പെടുന്നതുമൂലം അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയാത്ത അവസ്ഥ ?
    • പ്രസ് ബയോപ്പിയ.
  • മയോപ്പിയയ്ക്ക് കാരണമെന്ത് ?
    • നേത്രഗോളത്തിന്റെ നീളം കൂടുന്നത് .
  • പ്രായമായവരിൽ പ്രസ് ബയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ?
    • കോൺവെക്സ് ലെൻസ്.
  • അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ളതിനെ കാണാൻ കഴിയത്തതുമായ കാഴ്ചവൈകല്യം ?
    • ഹ്രസ്വദൃഷ്ടി.
  • കണ്ണിൽ മർദ്ദം വർധിക്കുന്ന രോഗാവസ്ഥ ?
    • ഗ്ലോക്കോമ.
  • കാഴ്ചശക്തി എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട് ഏത് ?
    • സ്നെല്ലൻ ചാർട്ട് .
  • ആരാണ് സ്നെല്ലൻ ചാർട്ട് കണ്ടുപിടിച്ചത് ?
    • ഹെർമൻ സ്നെല്ലൻ,1862 ൽ.
  • കണ്ണിലെ കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളി ഏത് ?
    • ദുവ പാളി.
  • ദുവ പാളി കണ്ടെത്തിയത് ആര് ?
    • നോട്ടിങ്ങാം സർവ്വകലാശാലയിലെ ഹർമിന്ദർ സി ങ് ദുവയും സംഘവും.
  • കെരാറ്റോപ്ലാസ്റ്റി എന്നറിയപ്പെടുന്നതെന്ത് ?
    • കോർണിയ മാറ്റിവയ്ക്കൽ.
  • കണ്ണു മാറ്റിവയ്ക്കൽ ശസ്ത്രക്രീയയിൽ മാറ്റിവയ്ക്കുന്ന പ്രധാനഭാഗം ?
    • കോർണിയ.
  • അന്ധരെ സഞ്ചരിക്കാൻ സഹായിക്കുന്ന വെളുത്ത വടി കണ്ടുപിടിച്ചതാര് ?
    • റിച്ചാഡ് ഇ.ഹൂവർ.
  • അന്ധരെ എഴുതാനും വായിക്കാനും സഹായകമാകുന്ന ബ്രയ്‌ലി ലിപി കണ്ടുപിടിച്ചതാര് ?
    • ലൂയി ബ്രെയ് ൽ(ഫ്രാൻസ്).
  • കണ്ണിന്റെ ഏറ്റവും പുറമെയുള്ള ഏത്‌ പാളിയാണ് നേത്രഗോളത്തിന്‌ ആകൃതി നൽകുന്നത്‌ ?
    • ദൃഢപടലം.
  • നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണീന്റെ റെറ്റീനയിലുള്ള കോശങ്ങൾ ?
    • കോൺകോശങ്ങൾ.
  • മങ്ങിയ വെളിച്ചത്തിൽ വസ്തുക്കളെ കാണാൻ സഹായിക്കുന്ന കണ്ണിന്റെ റെറ്റീനയിലെ കോശങ്ങൾ ?
    • റോഡുകോശങ്ങൾ.
  • ഏറ്റവും വലിയ കണ്ണുകൾ ഉള്ള ജീവി ?
    • ഭീമൻ കണവ(കോളോൽ സ്ക്വീഡിൻ).
  • ഭീമൻ കണവയുടെ കണ്ണിന്റെ വ്യാസം എത്രയാണ് ?
    • 27 സെ.മി;ഏറ്റവും വലിയ കൃഷ്ണമണിയും ഭീമൻ കണവയുടേതാണ്.
  • ഒരു ദൃഷ്ടിപടലവും ഒരു ലെൻസുമുള്ള ലഘുനേത്രങ്ങൾ ഉള്ളത്‌ ?
    • ഉരഗങ്ങൾ,സസ്തനികൾ,പക്ഷികൾ.
  • സംയുക്തനേത്രങ്ങളുള്ള രണ്ട്‌ പ്രാണികൾക്ക്‌ ഉദാഹരണം ?
    • ഈച്ച,തുമ്പി.
  • തലച്ചോറിന്റെ പകുതിയും ഉപയോഗിക്കുന്നത്‌ എന്തിനുവേണ്ടിയാണ് ?
    • കാഴ്ചയ്ക്കു വേണ്ടി.
  • രാത്രി സഞ്ചാരികളായാ ജീവികളുടെ കണ്ണിലുള്ള കോശം ഏത്‌ ?
    • റോഡ്‌ കോശങ്ങൾ.
  • റോഡുകോശങ്ങളും കോൺകോശങ്ങളും ഇല്ലത്ത ഭാഗം ?
    • ബ്ളൈൻഡ്‌ സ്പോട്ട്‌.
  • റൊഡോപ്സിന്‌ ഉണ്ടാകുന്നത്‌ ഏത്‌ വൈറ്റമിനിൽ നിന്നാണ് ?
    • വിറ്റാമിൻ എ.
  • ചുവപ്പ്‌,മഞ്ഞ,നീല എന്നീ നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത ജനിതക രോഗം ?
    • വർണാന്ധത.
  • ചുവപ്പും നീലയും വേർതിരിച്ചറിയാൻ കഴിയാത്തത്‌ ?
    • ശോണ ഹരിത വർണാന്ധത (Red Green Colour Blindness).
  • വർണാന്ധത കണ്ടെത്താൻ സഹായിക്കാൻ നടത്തുന്ന പരിശോധന ഏത്‌ ?
    • ഇഴിഹാരാസ്‌.
  • 1917 ൽ ഇഷിഹാര ടെസ്റ്റ്‌ കണ്ടുപിടിച്ച ടോക്കിയോ സർവകലാശാലയിലെ പ്രൊഫസർ ആരാണ് ?
    • ഷിനോബു ഇഷിഹാര.
  • ജനിക്കുമ്പോൾ മനുഷ്യരെല്ലാം ---- ഉള്ളവരാണ് ?
    • വർണാന്ധത.
  • ഗർഭസ്ഥശിശുവിന്‌ എത്ര ദിവസം കഴിയുമ്പോഴാണ് രൂപം കൊള്ളൻ തുടങ്ങുന്നത്‌ ?
    • രണ്ടാഴച കഴിയുമ്പോൾ.
  • ജനിച്ച്‌ എത്ര ആഴ്ച കഴിയുമ്പോഴാണ് ശിശുക്കൾക്ക്‌ കണ്ണുനീർ ഗ്രന്ഥി പ്രവർത്തിച്ചു തുടങ്ങുന്നത്‌ ?
    • 6-8 ആഴ്ചകഴിയുമ്പോൾ.
  • നേത്രഗോളത്തിന്‌ ശരാശരി എത്രഗ്രാം ആണ് ഭാരമുണ്ടാകുക ?
    • 28 ഗ്രാം.
  • കണ്ണിലെ വെളുത്ത നിറമുള്ള ഭാഗത്തിന്റെ പേര് ?
    • ദൃഢ പടലം(സ്ക്ളീറ).
  • ദൃഢപടലത്തിന്റെ മുൻഭാഗത്ത്‌ സുതാര്യമായി ഉന്തിനിൽക്കുന്ന ഭാഗം ?
    • കോർണിയ(നേത്രപടലം).
  • കേടുവന്ന നേത്രപടലത്തിന്‌ പകരം ആരോഗ്യമുള്ള നേത്രപടലം മാറ്റി സ്ഥാപിച്ച്‌ കാഴ്ച വീണ്ടെടുക്കുന്ന ശസ്ത്രക്രീയ ?
    • കെറാറ്റോപ്ളാസി.
  • ആദ്യ കാലങ്ങളിൽ ഏത്‌ ജീവിയുടെ നേത്രപടലമാണ് നേത്രശസ്ത്രക്രീയയ്ക്ക്‌ ഉപയോഗിച്ചിരുന്നത്‌ ?
    • തിരണ്ടി.
  • ഏറ്റവും വലിയ കൃഷ്ണമണി ഏത്‌ ?
    • കോളോസൽ സ്ക്വീഡിൻ.
  • ജനനം മുതൽ മരണം വരെ കണ്ണിന്റെ വ്യത്യാസത്തിൽ മാറ്റമുണ്ടാകുമോ ?
    • ഇല്ല.
  • കണ്ണീരിലുള്ള രാസാഗ്നി ഏത്‌ ?
    • ലൈസോസൈം.
  • ലൈസോസൈം ആദ്യമായി കണ്ടെത്തുകയും അതിന്റെ അണുനാശക ശേഷി മനസിലാക്കുകയും ചെയ്തത്‌ ?
    • അലക്സാണ്ടർ ഫ്ളെമിങ്‌.
  • കണ്ണിനുണ്ടാകുന്‌ സ്വഭാവിക വൈകല്യങ്ങൾ ഏതെല്ലാം ?
    • ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി.
  • അകലെയുള്ള വസ്തുക്കൾ കാണാൻ കഴിയാത്തത്‌ ഏതു രോഗമാണ് ?
    • ഹ്രസ്വദൃഷ്ടി (മയോപ്പിയ).
  • അടുത്തുള്ളവസ്തുക്കൾ കാണാൻ കഴിയാത്തത്‌ ഏതു രോഗമാണ് ?
    • ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ).
  • പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളിൽ ഉണ്ടാകുന്നത് ?
    • വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം).
  • നേത്രപടലത്തിന്ന് കട്ടികൂടി അതാര്യമാകുന്ന അവസ്ഥ ?
    • തിമിരം.
  • കണ്ണിലെ മർദ്ദം കൂടി, നേത്രനാഡിക്ക് കേട് പറ്റുന്നത് മൂലം കാഴ്ച നഷ്ടപ്പെടുന്ന രോഗം ?
    • ഗ്ളോക്കോമ.
  • വിശ്രമവില്ലാത്ത ശരീരഭാഗം ഏത് ?
    • നേത്രഗോളം.
  • ശരീരത്തിലെ ഏറ്റവും പ്രവർത്തന ക്ഷമമായ മാംസപേശികൾ ?
    • കണ്ണിലാണ് .
  • ശരീരത്തിൽ ഏറ്റവും വേഗത്തിൽ പ്രവർത്തിക്കുന്ന മാംസപേശികൾ ?
    • കണ്ണിലുള്ളവ.
  • രക്തക്കുഴലുകളില്ലാത്ത ശരീരത്തിലെ ഒരേ ഒരുഭാഗം ?
    • നേത്രപടലം.
  • ഒരു കണ്ണു ചിമ്മലിന്റെ ദൈർഘ്യം എത്രയാണ് ?
    • പത്തു സെക്കൻഡ്(മിനിട്ടിൽ പന്ത്രണ്ട് പ്രാവശ്യം).
  • എത്രമാസമാണ് കൺപീലിയുടെ പരമാവധി ആയുസ്സ് ?
    • അഞ്ചുമാസം.
  • ജീവകം “എ” യുടെ അപര്യാപ്തത മൂലനുണ്ടാകുന്ന കാഴ്ചവൈകല്യം ?
    • നിശാന്ധത(നിക്റ്റാലോപ്പിയ).
  • സാധാരണ അവസ്ഥകളിൽ മനുഷ്യന്റെ കണ്ണിലെ ലെൻസിന്റെ ശരാശരി പവർ എത്ര യാണ് ?
    • 60 ഡയോപ്ടർ.

Thursday, 4 February 2016

Nobel laureates of India

The following are the Nobel laureates who were Indian citizens at the time they were awarded the Nobel Prize.

1. Rabindranath Tagore
    Year: 1913
    Subject: literature

"[Awarded] because of his profoundly sensitive, fresh and beautiful verse, by which, with consummate skill, he has made his poetic thought, expressed in his own English words, a part of the literature of the West."

2. C. V. Raman
    Year: 1930
    Subject: Physics

"For his work on the scattering of light and for the discovery of the effect named after him."

3. Mother Teresa
    Year: 1979
    Subject: Peace

"For work undertaken in the struggle to overcome poverty and distress, which also constitutes a threat to peace."

4. Amartya Sen
    Year: 1998
    Subject: Economic studies

"For his contributions to welfare economics."

5. Kailash Satyarthi
    Year: 2014
    Subject: Peace

[Awarded jointly to Kailash Satyarthi and Malala Yousafzai] "for their struggle against the suppression of children and young people and for the right of all children to education."

Wednesday, 3 February 2016

കണ്ടുപിടുത്തങ്ങൾ

P E N => R J C

P: PROTON INVENTED BY RUTHERFORD
E: ELECTRON INVENTED BY J J THOMSON
N: NEUTRON INVENTED BY JAMES CHADWICK

Indian Renaissance

The following were the socio-religious movements…

B' P A R T Y
  • Brahmo Samaj
  • Prarthana Samaj
  • Arya Samaj
  • Ramakrishna Mission
  • Theosophical Society
  • Young Bengal Movement

BUDDHA

Which is the birth place of Lord Buddha?
Where did Buddha attain enlightenment?
At which place did Lord Buddha give the first sermon?
Where did Lord Buddha die?

THE FACTS

LUMBINI          = BIRTH
BODHGAYA     = ENLIGHTENMENT
SARNATH        = FIRST SERMON
KUSHINAGAR = DEATH

LBSK
LORD BUDDHA SIDDHARTHA KING

Jainism

The three Jewels of Jainism are
Code: KFC

1. KNOWLEDGE
2. FAITH and
3. CONDUCT

ഗാന്ധി കേരളത്തിൽ

നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു.

അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി.

തുടർന്ന് 1925 മാർച്ച് 8-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി[8]. അദ്ദേഹം എറണാകുളം വഴി മാർച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാൾ, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19-ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വർക്കല എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പൻ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.

ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അയിത്തജാതിക്കാരെ വഴിനടക്കാൻ അനുവദിക്കുന്നതിനായി തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്താനാണ്.1927 ഒക്ടോബർ 9 നു അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചർച്ച നടത്തി. കോഴിക്കോട് സമ്മേളനത്തിൽ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നൽകി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു.

ഗാന്ധിജി നാലാമത് കേരളത്തിലെത്തുന്നത് 1934 - ൽ ജനുവരി 10 മുതൽ - 22വരെ ആണ്.. ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ആയിരുന്നു അദ്ദേഹം കേരളത്തിൽ എത്തിയത്‌. ഈ സന്ദർശനത്തിനിടയിൽ ആണ് "കൌമുദി" എന്ന പെൺകുട്ടി വടകരയിൽ വച്ച് തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് സംഭാവന നൽകിയത്‌.
ഗാന്ധിജി അഞ്ചാമതായി (അവസാനമായി) കേരളം സന്ദർശിക്കുന്നത് 1937 - ൽ ജനുവരി 12 മുതൽ - 21വരെ ആണ്.. ഇത് ക്ഷേത്രപ്രവേശന വിളംബരത്തിൻറെ പശ്ചാത്തലത്തിലായിരുന്നു.

തീയതികൾ എളുപ്പത്തിൽ പഠിക്കാം

 മാച്ച്‌

മാച്ച്‌  21 : വനദിനം
മാച്ച്‌  22 : ജലദിനം
മാച്ച്‌  23 : കാലാവസ്താ ദിനം
മാച്ച്‌  24 : ക്ഷയ ദിനം 

Code: വനജയുടെ കാലിനു ക്ഷയം പിടിച്ചു


_________________

ഡിസംബ

ഡിസംബ 1 : എയ്ഡ്സ്  ദിനം     
ഡിസംബ 2 : കമ്പ്യൂട്ട  സാക്ഷരതാ  ദിനം
ഡിസംബ 3 : വികലാങ്ക ദിനം
ഡിസംബ 4 : നാവിക ദിനം

Code:
എയ്ഡ്സ് ബാധിധനായ കുട്ടി കമ്പ്യൂട്ടർ പഠിക്കാന്‍ പോയപ്പോൾ   വികലാങ്കൻ ആയതുകൊണ്ട് അവന് നെവിയിൽ ചേരാൻ പറ്റിയില്ല

പതിറ്റുപ്പത്ത്

ചേരനാട്ടു രാജാക്കൻമാരായ പത്തുപേരെക്കുറിച്ചു രചിക്കപ്പെട്ട പത്തു പാട്ടുകൾ വീതമുള്ളതും ആകെ നൂറെണ്ണം ചേർന്നതുമായ ഒരു സമാഹാരത്തെയാണ് പതിറ്റുപ്പത്ത്

തിരുക്കുറൾ

തിരുവള്ളുവർ ആണ് ഈ പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ്. 133 അധികാരങ്ങളിലായി 1330 കുറലുകൾ അടങ്ങിയ ഗ്രന്ഥമാണ്‌ തിരുക്കുറൾ. ഓരോ കുറലും അർത്ഥസാഗരം അടങ്ങിയതാണ്‌. ഏഴുപദങ്ങൾ കൊണ്ടാണ്‌ ഒരോ കുറലുകളും രചിച്ചിരിക്കുന്നത്.

തൊൽക്കാപ്പിയം

തമിഴ് ഭാഷയുടെ ഏറ്റവും പഴയ വ്യാകരണഗ്രന്ധമായാണ് തൊൽക്കാപ്പിയം അറിയപ്പെടുന്നത്. ഈ ഗ്രന്ഥത്തിന്റെ കർത്താവായ തൊൽകാപ്പിയർ ജൈനമതക്കാരനായിരുന്നു.
  

ആഷസ്

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസ്. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയതും ആഘോഷിക്കപ്പെടുന്നതുമായ ഒരു മത്സരമാണ് ആഷസ് ടെസ്റ്റ് മത്സരം. 1882 ൽ ആണ് ഇതിന്റെ തുടക്കം. ഇപ്പോൾ രണ്ടു വർഷം കൂടുമ്പോളാണ് മത്സരം നടക്കുന്നത്. ഒരു തവണ ഇംഗ്ലണ്ടിലാണ് മത്സരമെങ്കിൽ അടുത്ത തവണ ഓസ്ട്രേലിയയിലാവും മത്സരം.

ചരിത്രം

1882 ൽ ഓവലിൽ നടന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ആദ്യമായി ഓസ്ട്രേലിയയോട് പരാജയപ്പെട്ടു, അതേത്തുടർന്ന് “ദ സ്പോർട്ടിങ്ങ് ടൈംസ്” എന്ന പത്രത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും, ശരീരം ദഹിപ്പിച്ചതിനു ശേഷം ചാരം(ആഷസ് - ashes) ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പിൽ. എന്നാൽ 1882 ഡിസംബറിൽ മെൽബൺ ടെസ്റ്റ് സീരീസിൽ ആസ്ട്രേലിയെ 2-1 ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ഇതിൽ ആവേശരായ ചില ഇംഗ്ലീഷ് വനിതകൾ മൂന്നാം ടെസ്റ്റിൽ ഉപയോഗിച്ച ബെയിൽസ് കത്തിച്ച് ഒരു ചെപ്പിലടച്ച് ഇംഗ്ലീഷ് ക്യാപ്റ്റനു നൽകി.


ആഷസ് കപ്പിൽ ‍(ചെപ്പിൽ) ക്രിക്കറ്റ് ബൈൽ കത്തിച്ചതിന്റെ ചാരമാണ് ഇപ്പോഴും ഉള്ളത്.

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...