Thursday, 30 June 2016

റിട്ടുകള്‍

കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്. ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്. കോടതികളുടെ കല്പന എന്ന് അർഥം. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും.

ഹേബിയസ് കോർപ്പസ്
മാൻഡമസ്
ക്വോ വാറന്‍റൊ
പ്രൊഹിബിഷൻ
സെർഷ്യോററി

എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ. ഇന്ത്യയിൽ റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

ഹേബിയസ് കോർപ്പസ്

ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്.
അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്.

മാൻഡമസ്

മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം 'കല്പന' എന്നാണ്.
പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും

ക്വോ വാറന്‍റൊ

നിയമപരമായി തനിക്ക അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ള ഏതൊരു വ്യക്തിക്കും ക്വോ വാറന്റോ ഹർജി കോടതിയിൽ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നിഷ്കാസനം ചെയ്തുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കാൻ ഉയന്ന കോടതികൾക്ക് അധികാരമുണ്ട്.

പ്രൊഹിബിഷൻ

ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും. അതിനായി പ്രൊഹിബിഷൻ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. കീഴ്ക്കോടതികൾക്ക് പുറമേ ഏതെങ്കിലും അധികാരികൾ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കിൽ പ്രൊഹിബിഷൻ റിട്ട് പുറപ്പെടുവിക്കാനും മേൽക്കോടതികൾക്ക് അധികാരമുണ്ട്.

സെർഷ്യോററി

ഒരു കേസ് കീഴ്ക്കോടതിയില്‍ നിന്നും മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട്

No comments:

Post a Comment

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...