Wednesday, 3 February 2016

ആഷസ്

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസ്. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയതും ആഘോഷിക്കപ്പെടുന്നതുമായ ഒരു മത്സരമാണ് ആഷസ് ടെസ്റ്റ് മത്സരം. 1882 ൽ ആണ് ഇതിന്റെ തുടക്കം. ഇപ്പോൾ രണ്ടു വർഷം കൂടുമ്പോളാണ് മത്സരം നടക്കുന്നത്. ഒരു തവണ ഇംഗ്ലണ്ടിലാണ് മത്സരമെങ്കിൽ അടുത്ത തവണ ഓസ്ട്രേലിയയിലാവും മത്സരം.

ചരിത്രം

1882 ൽ ഓവലിൽ നടന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ആദ്യമായി ഓസ്ട്രേലിയയോട് പരാജയപ്പെട്ടു, അതേത്തുടർന്ന് “ദ സ്പോർട്ടിങ്ങ് ടൈംസ്” എന്ന പത്രത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും, ശരീരം ദഹിപ്പിച്ചതിനു ശേഷം ചാരം(ആഷസ് - ashes) ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പിൽ. എന്നാൽ 1882 ഡിസംബറിൽ മെൽബൺ ടെസ്റ്റ് സീരീസിൽ ആസ്ട്രേലിയെ 2-1 ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ഇതിൽ ആവേശരായ ചില ഇംഗ്ലീഷ് വനിതകൾ മൂന്നാം ടെസ്റ്റിൽ ഉപയോഗിച്ച ബെയിൽസ് കത്തിച്ച് ഒരു ചെപ്പിലടച്ച് ഇംഗ്ലീഷ് ക്യാപ്റ്റനു നൽകി.


ആഷസ് കപ്പിൽ ‍(ചെപ്പിൽ) ക്രിക്കറ്റ് ബൈൽ കത്തിച്ചതിന്റെ ചാരമാണ് ഇപ്പോഴും ഉള്ളത്.

No comments:

Post a Comment

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...