ബ്രിക്സ് അംഗങ്ങള്‍ | |
1 | ബ്രസീല്‍ |
2 | റഷ്യ |
3 | ഇന്ത്യ |
4 | ചൈന |
5 | സൗത്ത് ആഫ്രിക്ക |
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായി രൂപീകൃതമായതാണ് ബ്രിക് ( BRIC-
Brazil, Russia, India, China). 2001-ലാണ് ഈ കൂട്ടായ്‌മ നിലവിൽവന്നത്.
ലോക രാജ്യങ്ങളുടെ ആകെ വിസ്തൃതിയുടെ നാലിൽ ഒരു ഭാഗവും ലോക ജനസംഖ്യയുടെ 40
ശതമാനവും കൈമുതലായുള്ള രാജ്യങ്ങളെന്ന നിലയിലാണ് ലോക സാമ്പത്തിക ക്രമത്തിൽ
വലിയ ഇടപെടൽ നടത്താൻ കഴിയുന്ന വിധത്തിൽ ഇങ്ങനെയൊരു വേദി രൂപീകരിച്ചത്.
മുന്നാം ഉച്ചകോടി ചൈനയിലെ കടൽത്തീര നഗരമായ സന്യയിലാണ് നടന്നത് (14 April
2011). ഈ ഉച്ചകോടിമുതൽ ദക്ഷിണാഫ്രിക്ക കൂടി ബ്രിക് രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ അംഗമായി. ഇതോടെ ബ്രിക് രാഷ്ട്ര കൂട്ടായ്‌മ ഇനി ബ്രിക്‌സ് (BRICS)
എന്നപേരിലാണ് അറിയപ്പെടുക. അംഗരാഷ്ട്രങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം
മെച്ചപ്പെടുത്തുന്നതിന് ലെയ്‌സൺ ഗ്രൂപ് രൂപവത്കരിക്കാൻ ബ്രിക്‌സ് ഉച്ചകോടി
മന്ത്രിതലയോഗം തീരുമാനിച്ചു. മുന്നാം ഉച്ചകോടി ബഹു ധ്രുവത
പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും, ലോക സമാധാനം, സുരക്ഷ, വികസനം
ഉറപ്പാക്കൾ ഏന്നീ വിഷയങ്ങളും ചർച്ച ചെയ്തു. പരസ്പര സഹകരണത്തിലൂന്നി
മുന്നേറാൻ അംഗ രാജ്യങ്ങൾക്കിടയിൽ ധാരണയായി. ഭീകരതയെ വിമർശിച്ചു, അതോടൊപ്പം
ഭീകരതയെ നേരിടുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി വേണമെന്ന
നിലപാട് സ്വീകരിക്കുകയും ചെയ്തു.
ബ്രിക്സ് ബാങ്ക്
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക
എന്നീ ബ്രിക്സ് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം
നൽകുക എന്ന ലക്ഷ്യത്തോടെ ഈ രാജ്യങ്ങൾ ചേർന്ന് 2014 ജൂലൈ 15 നു രൂപീകരിച്ച
ഒരു ബാങ്കാണ് ബ്രിക്സ് വികസന ബാങ്ക് അഥവാ ന്യൂ ഡെവലപ്മെൻറ് ബാങ്ക് (എൻ.ഡി.ബി.).
5000 കോടി ഡോളറിൻറെ ($50 ബില്യൺ ) പ്രാരംഭ മൂലധനവുമായി
പ്രവർത്തനമാരംഭിക്കുന്ന ബ്രിക്സ് ബാങ്കിൻറെ ആസ്ഥാനം ചൈനയിലെഷാങ്ഹായ് ആണ്.
No comments:
Post a Comment