Thursday, 30 June 2016

റിട്ടുകള്‍

കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്. ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്. കോടതികളുടെ കല്പന എന്ന് അർഥം. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും.

ഹേബിയസ് കോർപ്പസ്
മാൻഡമസ്
ക്വോ വാറന്‍റൊ
പ്രൊഹിബിഷൻ
സെർഷ്യോററി

എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ. ഇന്ത്യയിൽ റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

ഹേബിയസ് കോർപ്പസ്

ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്.
അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്.

മാൻഡമസ്

മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം 'കല്പന' എന്നാണ്.
പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും

ക്വോ വാറന്‍റൊ

നിയമപരമായി തനിക്ക അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ള ഏതൊരു വ്യക്തിക്കും ക്വോ വാറന്റോ ഹർജി കോടതിയിൽ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നിഷ്കാസനം ചെയ്തുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കാൻ ഉയന്ന കോടതികൾക്ക് അധികാരമുണ്ട്.

പ്രൊഹിബിഷൻ

ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും. അതിനായി പ്രൊഹിബിഷൻ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. കീഴ്ക്കോടതികൾക്ക് പുറമേ ഏതെങ്കിലും അധികാരികൾ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കിൽ പ്രൊഹിബിഷൻ റിട്ട് പുറപ്പെടുവിക്കാനും മേൽക്കോടതികൾക്ക് അധികാരമുണ്ട്.

സെർഷ്യോററി

ഒരു കേസ് കീഴ്ക്കോടതിയില്‍ നിന്നും മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട്

പ്രാചീനകാലത്തെ പേരുകള്‍

നൗറ: കണ്ണൂര്
ബലിത: വര്‍ക്കല‍
തിണ്ടിസ്: പൊന്നാനി
ബറക്കേ: പുറക്കാട്
നെല്‍ക്കിണ്ട: നീണ്ടകര
മുസിരിസ്: കൊടുങ്ങല്ലൂര്‍
തളിപ്പറമ്പ് : പെരുംചെല്ലുര്‍

Sunday, 26 June 2016

അന്താരാഷ്ട്ര സംഘടനകള്‍

★ഐക്യരാഷ്ട്രസഭ - 1945 ഒക്ടോബർ 24 -
ന്യൂയോർക്ക്

★യുനെസ്കോ - 1945 നവംബർ 16 -
പാരീസ്

★യുണിസെഫ് - 1946 ഡിസംബർ 11 -
ന്യൂയോർക്ക്

★ലോകബാങ്ക് - 1944 (നിലവിൽ വന്നത്
1945 ഡിസംബർ 27) - വാഷിങ്ങ്ടൺ

★ലോകാരോഗ്യ സംഘടന (WHO) - 1948
ഏപ്രിൽ 7 - ജനീവ

★ലോക വ്യാപാര സംഘടന (WTO) - 1995
ജനുവരി 1 - ജനീവ

★അന്താരാഷ്ട്ര തൊഴിലാളി
സംഘടന (ILO) - 1919 ഏപ്രിൽ 11 - ജനീവ

★അന്താരാഷ്ട്ര ആണവോർജ
ഏജൻസി (IAEA) - 1957 ജൂലൈ 29 - വിയന്ന

★ലോക സാമ്പത്തിക ഫോറം - 1971 -
കൊളോണി

★നാറ്റോ (NATO) - 1949 ഏപ്രിൽ 4 -
ബ്രസൽസ്

★ഇന്റർപോൾ - 1923 സെപ്റ്റംബർ 7 -
ലിയോൺ

★യൂറോപ്യൻ യൂണിയൻ - 1993 നവംബർ 1
- ബ്രസൽസ്

★ആഫ്രിക്കൻ യൂണിയൻ - 2001 മെയ് 26 -
ആഡിസ് അബാബ

★അറബ് ലീഗ് - 1945 മാർച്ച് 22 -
കെയ്റോ

★ആസിയാൻ (ASEAN) - 1967 ഓഗസ്റ്റ് 8 -
ജക്കാർത്ത

★സാർക്ക് (SAARC) - 1985 ഡിസംബർ 8 -
കാഠ്മണ്ഡു

★ഒപെക് (OPEC) - 1960 സെപ്റ്റംബർ 14 -
വിയന്ന

★റെഡ്ക്രോസ് - 1863 ഒക്ടോബർ 29 -
ജനീവ

★ആംനെസ്റ്റി ഇന്റർനാഷണൽ - 1961
ജൂലൈ 22 - ലണ്ടൻ

★ഗ്രീൻപീസ് - 1971 സെപ്റ്റംബർ 15 -
ആംസറ്റർഡാം

★വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ
(WWF) - 1961 ഏപ്രിൽ 29 - ഗ്ലാൻഡ്

★IUCN - 1948 ഒക്ടോബർ 5 - ഗ്ലാൻഡ്

★IUPAC - 1919 - സൂറിച്ച്

★ഇന്റർനാഷണൽ ഒളിമ്പിക്സ്
കമ്മിറ്റി (IOC) - 1894 ജൂൺ 23 - ലുസെയ്ൻ

★ഫിഫ (FIFA) - 1904 മെയ് 27 - സൂറിച്ച്

★ഇന്റർനാഷണൽ ക്രിക്കറ്റ്
കൗൺസിൽ (ICC) - 1909 ജൂൺ 15 - ദുബായ്

★ഇന്റർനാഷണൽ ടെന്നീസ്
ഫെഡറേഷൻ (ITF) - 1913 മാർച്ച് 1 -
ലണ്ടൻ

Friday, 24 June 2016

ജില്ലകള്‍

തിരുവനന്തപുരം

1) മ്യൂസിയം, മൃഗശാല
2) പത്ഭനാഭ സ്വാമി ക്ഷേത്രം.
3) ആറ്റുകാൽ
4) വർക്കല ബീച്ച്, ശിവഗിരി
5) അഞ്ചുതെങ്ങ്
6) ചെമ്പഴന്തി
7) പൊന്മുടി
8) വിഴിഞ്ഞം
9) നെയ്യാർ ഡാം
10) കോട്ടൂര്‍ ആനസങ്കേതം
11) അഗസ്ത്യ കൂടം
12) കോവളം
13) പൂവാര്‍
14) കന്യാകുമാരി
15) പത്മനാഭപുരം കൊട്ടാരം
16) ശുചീന്ദ്രം

കൊല്ലം

1) തെന്മല ( ഇക്കോ ടൂറിസം )
2) ചടയ മംഗലം ( ജടായുപ്പാറ )
3) നീണ്ടകര
4) പാലരുവി വെള്ളച്ചാട്ടം
5) ശാസ്താം കോട്ട കായൽ
6 ) അഷ്ട്ടമുടിക്കായൽ
7) അച്ചൻകോവിൽ
8) ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട്

പത്തനംതിട്ട

1) ഗവി
2) പന്തളം കൊട്ടാരം
3) ശബരിമല
4) കോന്നി ആനത്താവളം
5) ആറന്മുള
6) മണ്ണടി
7) പെരുന്തേനരുവി
8) കക്കി
9) കവിയൂർ
10) ശബരിമല പുൽമേട്
11) വാൽപ്പാറ

ആലപ്പുഴ

1) കുട്ടനാട്
2) ആലപ്പുഴ ബീച്ച്
3) കൃഷ്ണപുരം കൊട്ടാരം
4) പാതിരാമണൽ
5) തണ്ണീർമുക്കം
6) വയലാർ
7) അർത്തുങ്കൽ
8) പള്ളിപ്പുറം
9) ചേർത്തല
10) വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകള്‍
11) പള്ളിപ്പുറം പള്ളി
12) അന്ധകാരനഴി ഹാര്‍ബര്‍ .

കോട്ടയം

1) ഇലവീഴാപൂഞ്ചിറ
2) കുമരകം
3) ഭരണങ്ങാനം
4) വേമ്പനാട് കായൽ

ഇടുക്കി

1) മൂന്നാർ
2) ഇരവികുളം
3) ചിന്നാർ
4) വാഗമണ്‍
5) മറയൂർ
6) ഇടുക്കി അനക്കെട്ട്
7) പള്ളിവാസൽ അണക്കെട്ട്
8) തേക്കടി
9) മാട്ടുപ്പെട്ടി
10) പാഞ്ചാലിമേട്
11) തങ്ങള്പാറ (കോലാഹലമേട്)
12) പരുന്തുംപാറ

എറണാകുളം

1) മട്ടാഞ്ചേരി
2) കൊച്ചി തുറമുഖം,
3) വില്ലിംഗ്ടൻ ഐലന്റ്
4) ബോൾഗാട്ടി പാലസ്
5) കോടനാട്
6) കാലടി
7) മംഗളവനം
8) തട്ടേക്കാട്
9) തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം
10) Kerala Folklore Museum, തേവര

തൃശൂർ

1) കലാമണ്ഡലം (ചെറുതുരുത്തി)
2) ഗുരുവായൂർ
3) കൊടുങ്ങല്ലൂർ
4) ഇരിങ്ങാലക്കുട
5) ആതിരപ്പള്ളി, വാഴച്ചാൽ
6) പീച്ചി
7) ചിമ്മിനി
8 ) തുമ്പൂർ മുഴി
9) Zoo and Museum  
10) സ്നേഹതീരം ബീച്ച്
11) പുത്തൻപള്ളി
12) വടക്കുംനാഥ ക്ഷേത്രം
13) പാറമേൽക്കാവ്

പാലക്കാട്

1) പാലക്കാട് കോട്ട
2) ഷോളയാർ
3) കൽപ്പാത്തി
4) നെല്ലിയാമ്പതി
5) പറമ്പിക്കുളം
6) സൈലന്റ് വാലി
7) മലമ്പുഴ
8) വെള്ളിനേഴി ഒളപ്പമണ്ണ മന

മലപ്പുറം

1) തിരൂർ
2) തിരുനാവായ
3) കോട്ടയ്ക്കൽ
4) പൊന്നാനി
5) നിലമ്പൂർ
6) നെടുങ്കയം
7) കനോളി പ്ലോട്ട്
8) ആഢ്യൻ പാറ
9) കൊടികുത്തിമല
10) നാടുകാണി
11) കോട്ടക്കുന്ന്
12) കടലുണ്ടി  പക്ഷി സംരക്ഷണകേന്ദ്രം
13) കാടാമ്പുഴ,
14) അങ്ങാടിപ്പുറം തിരുമാന്ധംകുന്നു ഭഗവതി ക്ഷേത്രം
15) കോഴിപ്പാറ വാട്ടർഫാൾസ്‌ / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )
16) രായിരനെല്ലൂർ മല
17) വള്ളിക്കുന്ന്
18) തളി മഹാദേവ ക്ഷേത്രം
19) കോട്ട ഭഗവതി ക്ഷേത്രം
20) കേരളകുണ്ട് (കരുവാരകുണ്ട് )
21) മുമ്പറം
22) ബിയാം കായൽ
23) ലളിതകലാ അക്കാദമി  
24) പഴയങ്ങാടി പള്ളി
25) ആര്യവൈദ്യ ശാല
26) പടിഞ്ഞാറേക്കര ബീച്ച്  
27) കോവിലകംസ് 

കോഴിക്കോട്

1) കോഴിക്കോട് ബീച്ച്
2) കാപ്പാട്
3) ബേപ്പൂർ
4) വടകര
5) കല്ലായി
6) പെരുവണ്ണാമൂഴി
7) തുഷാര ഗിരി
8) കക്കയം
9) കുറ്റ്യാടി
10) കോഴിക്കോട്‌ പ്ലാനറ്റോറിയം
11) കളിപ്പൊയ്ക (ബോട്ടിംഗ്)
12) സരോവരം ബയോ പാർക്ക്‌
13)ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങല്‍ (വടകര)

വയനാട്

1) മുത്തങ്ങ
2) പൂക്കോട് തടാകം
3) പക്ഷി പാതാളം
4) കുറുവ ദ്വീപ്‌
5) ബാണാസുര സാഗർ അണക്കെട്ട്
6) സൂചിപ്പാറ വെള്ളച്ചാട്ടം
7) എടക്കൽ ഗുഹ
8) തിരുനെല്ലി അമ്പലം
9) തുഷാരഗിരി വെള്ളച്ചാട്ടം
10) ചെമ്പ്ര മല

കണ്ണൂർ

1) ഏഴിമല
2) ആറളം
3) പൈതൽമല
4) പയ്യാമ്പലം ബീച്ച്
5) കൊട്ടിയൂർ
6) പറശ്ശിനിക്കടവ്
7) മാഹി
8) St. ആഞ്ചെലോ ഫോർട്ട്‌...
9) അറക്കൽ മ്യൂസിയം
10) സയൻസ് പാർക്ക്
11) ധർമ്മടം തുരുത്ത്
12) മുഴപ്പിലങ്ങാട് (ഡ്രൈവ് ഇൻ) ബീച്ച്
13) എട്ടിക്കുളം ബീച്ച്

കാസർകോട്

1) ബേക്കൽ കോട്ട
2) കോട്ടപ്പുറം
3) തലക്കാവേരി
4) റാണിപുരം
5) വലിയപറമ്പ 
6) തളങ്കര
7) കോട്ടഞ്ചേരി മല
8) അനന്തപുരം
9) അഴിത്തല
10) വീരമല
11) കയ്യൂർ
12) ഹോസ്ദുർഗ്  കോട്ട
13) ഇടയിലേക്കാട് (തൃക്കരിപ്പൂര്‍   

കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട  വർഷങ്ങളും

👉1949-തിൽ രൂപം കൊണ്ട ജില്ലകൾ
  കോഡ്‌ 👇
    "49 കൊതിയന്മാർ തൃക്കോട്ടയിൽ"

കൊ    :  കൊല്ലം
തി       : തിരുവനന്തപുരം
ത്ര്      : ത്രിശ്ശൂർ
കോട്ട : കോട്ടയം

👉 1957-ൽ രൂപീകൃതമായ ജില്ലകൾ
   കോഡ്‌ 👇
     "ആലപാല കോഴിക്ക്‌ 57 കണ്ണുണ്ട്‌"

ആലപ്പുഴ
പാലക്കാട്‌
കോഴിക്കോട്‌
കണ്ണൂർ
*ആലപ്പുഴ 1957 ആഗസ്റ്റ്‌ 17 നും മറ്റ്‌ ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്‌

👉 വയനാട്‌, പത്തനംതിട്ട, കാസർക്കോട്‌ ജില്ലകൾ രൂപം കൊണ്ട വർഷം
  കോഡ്‌ 👇
   " 80 82 84 = വാപ കസറി"

1980 നവംബർ 1 = വയനാട്‌
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ്‌  24    = കാസർക്കോഡ്‌

👉എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം
കോഡ്‌ 👇
  " EMI = 58 69 72 "
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം         : 1969 ജൂൺ 16
ഇടുക്കി            : 1972 ജനുവരി 26

ദയാവധം നിയമവിധേയം ആക്കിയ യൂറോപ്യൻ രാജ്യങ്ങൾ

CODE: BSNL

1. BELGIUM
2. SWITZERLAND
3. NETHERLANDS
4. LUXEMBOURG

ദേശീയ മൃഗങ്ങൾ

  • ഇന്ത്യ - കടുവ
  • സ്പെയിൻ - കാള
  • കാനഡ - ബീവർ
  • ബ്രിട്ടൻ - സിംഹം
  • സിംഗപ്പൂർ - സിംഹം
  • ബൽഗേറിയ - സിംഹം
  • നെതർലൻഡ്‌ - സിംഹം
  • ശ്രീലങ്ക - സിംഹം
  • ബെൽജിയം - സിംഹം
  • അൽബേനിയ - സിംഹം
  • ചിലി - മാൻ
  • ദക്ഷിണാഫ്രിക്ക - മാൻ
  • അയർലൻഡ്‌ - കലമാൻ
  • നേപ്പാൾ - പശു
  • വിയറ്റ്നാം - എരുമ
  • റഷ്യ - കരടി
  • ഫിൻലൻഡ്‌ - കരടി
  • ദക്ഷിണകൊറിയ - കടുവ
  • ഇറ്റലി - ചെന്നായ
  • തായ്‌ലൻഡ്‌ - വെള്ളാന
  • ഓസ്ട്രേലിയ - കംഗാരു
  • പാക്കിസ്താൻ - മാർഖോർ
  • റുമേനിയ - കാട്ടുപൂച്ച

മലപ്പുറം

  • കംപ്യൂട്ടർ സാക്ഷരത നേടിയ ആദ്യ ജില്ല
  • അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല
  • മലബാർ സ്പെഷ്യൽ പോലീസിൻ്റെ ആസ്ഥാനം
  • കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ജില്ല
  • വളളുവനാട് രാജവംശത്തിൻ്റെ ആസ്ഥാനമായ ജില്ല
  • മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജനിച്ച മണ്ണ് (തിരൂർ)
  • തുഞ്ചൻ സമരകം സ്ഥിതി ചെയ്യുന്നു
  • കേരളത്തിൽ ആദ്യമായി റെയിൽ പാത വന്ന ജില്ല (തിരൂർ- ബേപ്പുർ )
  • കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല
  • മലയാള ഭാഷയുടെ കല്പിത ആസ്ഥാനം- തിരൂർ
  • മലയാള ഭാഷ സർവകലാശാലയുള്ള ജില്ല
  • കോട്ടക്കൽ ആര്യവൈദ്യശാല (ലോക പ്രശസ്ത്തഠ)
  • ലോകത്തിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളമായ തേക്കിൻ തോട്ടുള്ള ജില്ല-നിലമ്പൂർ
  • സ്വർണ നിക്ഷേപമുള്ള സ്ഥലം - നിലമ്പൂർ
  • തേക്ക് മ്യൂസിയം - വെളിയംത്തോട് ( നിലമ്പൂർ )
  • മലബാർ കലാപം (1921) നടന്ന മണ്ണ്
  • ഇന്ത്യൻ സ്വാതന്തത്തിന് വേണ്ടി പടവെട്ടിയവരുടെ സ്മാരകമായ വാഗൺ ട്രാജഡി നിലനിൽക്കുന്ന മണ്ണ്
  • കേരളത്തിലെ മക്ക, ,പള്ളികളുടെ നഗരം = പൊന്നാനി 
  • കനോലി കനാൽ സ്ഥിതി ചെയ്യുന്നു
  • കുഞ്ഞാലി മരക്കാരുടെ താവളം~ പൊന്നാനി
  • പ്രാചീന കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ മാമാങ്കം (തിരുന്നാവായ) നടന്ന ജില്ല
  • EMS ജനിച്ച ഏലംകുളത്ത് മന (പെരിന്തൽമണ്ണ) സ്ഥിതി ചെയ്യുന്ന ജില്ല
  • തവനൂർ - കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല
  • മാപ്പിളപ്പാട്ട് കലാകാരൻ മോയിൻ കുട്ടി വൈദ്യരുടെ സ്മാരകം ( കൊണ്ടോട്ടി ) സ്ഥിതി ചെയ്യുന്ന ജില്ല
  • 1968ൽ നിലവിൽ വന്ന കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം -തേഞ്ഞിപ്പാലം അതും ഈജില്ലയിൽ
  • കോഴിക്കോട് അന്തർദേശീയ വിമാന താവളത്തിൻ്റെ ആസ്ഥാനം - കരിപ്പൂർ
  • സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം - മങ്കട 
  • കേരളത്തിലെ ആദ്യ SC /ST കോടതി പ്രവർത്തനം ആരംഭിച്ച സ്ഥലം- മഞ്ചേരി
  • മലബാർ വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം -അമരയമ്പലം
  • "നാരായണീയം " എഴുതിയ മേൽപ്പത്തൂർ നാരായണ ഭട്ടത്തിരിപ്പാടിൻ്റെ ജന്മദേശം-ചന്ദനക്കാവ്
  • "ജ്ഞാനപാന" എഴുതിയ പൂന്താനം നമ്പൂതിരിയുടെ ഇല്ലം (കീഴാറ്റൂർ ) സ്ഥിതി ചെയ്യുന്ന ജില്ല
  • ഉറൂബ് (പി.സി കുട്ടികൃഷ്ണൻ ) ജനിച്ച മണ്ണ് -പൊന്നാനി
  • കവികൾക്ക് ജന്മം നൽകിയ മണ്ണ്
    • ശക്തിയുടെ കവി -ഇടശ്ശേരി ഗോവിന്ദൻ നായർ
    • കീർത്തനത്തെ ജനകീയമാക്കിയ - പൂന്താനം
    • കേരള വാല്മീകി - വള്ളത്തോൾ നാരായണമേനോൻ
  • "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് " എന്ന പ്രശസ്ത നാടക രചയിതമായ വി.ടി ഭട്ടതിരപ്പാട് ൻ്റെ മണ്ണ്
  • മലയാളത്തിലെ മികച്ച വിലാപകാവ്യമായ " കണ്ണുനീർത്തുള്ളി " രചിച്ച നാലാപ്പാട്ട് നാരായണ മേനോൻ്റെ മണ്ണ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ, സ്കൂളുകൾ, മുസ്ലിം ജനസംഖ്യ, ഗ്രാമ പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നിയമസഭ മണ്ഡലങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ഗ്രാമവാസികൾ, ജനസംഖ്യ എന്നിവയുള്ള ഒരേയൊരു മണ്ണ്
  • നാടുകാണീ ചുരം, വാവൽ മലകൾ, കൊടികുത്തിമല ,ബീയം കായൽ, കോട്ടക്കുന്ന് മൈതാനം, ആഢ്യൻപാറ വെള്ളച്ചാട്ടം, പടിഞ്ഞാറേക്കര ബീച്ച് എന്നീ പ്രകൃതി രമണീയമായ Hotspot കൾ ഉള്ള മണ്ണ്
  • കാടാമ്പുഴ ക്ഷേത്രം, തൃപ്പങ്ങോട് ശിവക്ഷേത്രം, നവാമുകുന്ദ ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, കേരളാ ധീശ്വരപുരം ക്ഷേത്രം എന്നിവ നില നിൽക്കുന്ന മണ്ണ്
  • താനൂർ- കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ഗ്രാമ പഞ്ചായത്ത്
  • പള്ളിക്കൽ - "അക്ഷയ " പദ്ധതിക്ക് തുsക്കം കുറിച്ച ഗ്രാമ പഞ്ചായത്ത്
  • പോത്തുക്കൽ - കേരളത്തിലെ ആദ്യ സവൂർണ ശുചിത്വ പഞ്ചായത്ത്
  • ചമ്രവട്ടം -കപ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ വില്ലേജ്
  • പുലാമന്തോൽ - 2012 - 13 മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി

Sunday, 19 June 2016

തന്മാത്ര

രണ്ടോ അതിലധികമോ അണുക്കൾ രാസബന്ധനം വഴി കൂടിച്ചേർന്ന് ഒരു നിശ്ചിതമായ ചിട്ടയിൽ നിലകൊള്ളൂന്നതും വൈദ്യുതപരമായി നിർവീര്യമായതുമായ പദാർത്ഥത്തിന്റെ സ്വതന്ത്ര ഘടകമാണ് തന്മാത്ര. ഒരു പദാർഥത്തിന്റെ രാസ-ഭൗതിക ഗുണങ്ങൾ നിലനിർത്തുന്ന, ആ പദാർഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. ഒരു പദാർഥത്തെ വിഭജിയ്ക്കുമ്പോൾ, അവയുടെ ഘടനയും രാസ സ്വഭാവങ്ങളും നിലനിർത്തിക്കൊണ്ട്‍, ഒരു പ്രത്യേക അളവിൽ കഴിഞ്ഞ് മുന്നോട്ടു പോകാനാവില്ല: അങ്ങനെയിരിയ്ക്കവെ, ആ പദാർഥത്തിന്റെ തനിമയിലുളള ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. തന്മാത്രയെ വീണ്ടും വിഭജിച്ചാൽ പദാർഥത്തിന്റെ ഗുണങ്ങൾ ലഭിക്കാത്ത ചെറിയ ഘടകങ്ങളായി തീരും ഇവയാണ്‌ അണുക്കൾ.

തന്മാത്രാ ശാസ്ത്രത്തിൽ, മതിയായ സ്ഥിരതയുള്ള, വിദ്യുത് നിഷ്പക്ഷമായ, രണ്ടോ, അതിലധികമോ അണുക്കളുള്ള സ്വതന്ത്ര ഘടകമാണ് തന്മാത്ര എന്ന് വിവക്ഷിക്കപ്പെടുന്നത്

തന്മാത്രകൾ ഒരേ ഇനം അണുക്കൾകൊണ്ട് നിർമ്മിച്ചവയോ വ്യത്യസ്ത ഇനം തന്മാത്രകൾ കൊണ്ട് നിർമ്മിച്ചവയോ ആകാം. ഓരേ ഇനം അണുക്കൾ കൊണ്ട് നിർമ്മിക്കപ്പെട്ട തന്മാത്രകളെ മൂലകങ്ങൾ എന്നുപറയുന്നു. ഉദാ- ഓക്സിജൻ. വ്യത്യസ്തഇനം അണുക്കൾ കൊണ്ട് നിർമ്മിക്കപ്പെട്ട തന്മാത്രകളെ സംയുക്തങ്ങൾ എന്നും പറയുന്നു. ഉദാ- കാർബൺ ഡൈ ഓക്സൈഡ്.

ഏകാണു തന്മാത്രകളും ഉണ്ട്, പക്ഷേ, അവ ഉൽകൃഷ്ട മൂലകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

തന്മാത്രാശാസ്ത്രം

തന്മാത്രകളെ സംബന്ധിച്ചുള്ള പഠനത്തിന് തന്മാത്രാ രസതന്ത്രെന്നോ തന്മാത്രാ ഭൌതികം എന്നോ പറയുന്നു. രസതന്ത്രത്തിനോ ഭൌതികത്തിനോ ഏതിനാണ് പ്രാധാന്യം നൽകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

ചരിത്രം

ഇതേപ്പറ്റി ഗ്രീസിലേയും ഭാരതത്തിലേയും ചിന്തകൻമാർക്ക്‌ ക്രിസ്തുവിനു മുൻപു തന്നെ തന്മാത്രയെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു. കണ്വാദമഹർഷിയാണത്രെ ഭാരതത്തിൽ ആദ്യമായി കണങ്ങളെപ്പറ്റി പഠിച്ചയാൾ

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...