Thursday, 4 February 2016

Nobel laureates of India

The following are the Nobel laureates who were Indian citizens at the time they were awarded the Nobel Prize.

1. Rabindranath Tagore
    Year: 1913
    Subject: literature

"[Awarded] because of his profoundly sensitive, fresh and beautiful verse, by which, with consummate skill, he has made his poetic thought, expressed in his own English words, a part of the literature of the West."

2. C. V. Raman
    Year: 1930
    Subject: Physics

"For his work on the scattering of light and for the discovery of the effect named after him."

3. Mother Teresa
    Year: 1979
    Subject: Peace

"For work undertaken in the struggle to overcome poverty and distress, which also constitutes a threat to peace."

4. Amartya Sen
    Year: 1998
    Subject: Economic studies

"For his contributions to welfare economics."

5. Kailash Satyarthi
    Year: 2014
    Subject: Peace

[Awarded jointly to Kailash Satyarthi and Malala Yousafzai] "for their struggle against the suppression of children and young people and for the right of all children to education."

Wednesday, 3 February 2016

കണ്ടുപിടുത്തങ്ങൾ

P E N => R J C

P: PROTON INVENTED BY RUTHERFORD
E: ELECTRON INVENTED BY J J THOMSON
N: NEUTRON INVENTED BY JAMES CHADWICK

Indian Renaissance

The following were the socio-religious movements…

B' P A R T Y
  • Brahmo Samaj
  • Prarthana Samaj
  • Arya Samaj
  • Ramakrishna Mission
  • Theosophical Society
  • Young Bengal Movement

BUDDHA

Which is the birth place of Lord Buddha?
Where did Buddha attain enlightenment?
At which place did Lord Buddha give the first sermon?
Where did Lord Buddha die?

THE FACTS

LUMBINI          = BIRTH
BODHGAYA     = ENLIGHTENMENT
SARNATH        = FIRST SERMON
KUSHINAGAR = DEATH

LBSK
LORD BUDDHA SIDDHARTHA KING

Jainism

The three Jewels of Jainism are
Code: KFC

1. KNOWLEDGE
2. FAITH and
3. CONDUCT

ഗാന്ധി കേരളത്തിൽ

നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു.

അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി.

തുടർന്ന് 1925 മാർച്ച് 8-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി[8]. അദ്ദേഹം എറണാകുളം വഴി മാർച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാൾ, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19-ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വർക്കല എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പൻ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.

ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അയിത്തജാതിക്കാരെ വഴിനടക്കാൻ അനുവദിക്കുന്നതിനായി തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്താനാണ്.1927 ഒക്ടോബർ 9 നു അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചർച്ച നടത്തി. കോഴിക്കോട് സമ്മേളനത്തിൽ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നൽകി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു.

ഗാന്ധിജി നാലാമത് കേരളത്തിലെത്തുന്നത് 1934 - ൽ ജനുവരി 10 മുതൽ - 22വരെ ആണ്.. ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ആയിരുന്നു അദ്ദേഹം കേരളത്തിൽ എത്തിയത്‌. ഈ സന്ദർശനത്തിനിടയിൽ ആണ് "കൌമുദി" എന്ന പെൺകുട്ടി വടകരയിൽ വച്ച് തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് സംഭാവന നൽകിയത്‌.
ഗാന്ധിജി അഞ്ചാമതായി (അവസാനമായി) കേരളം സന്ദർശിക്കുന്നത് 1937 - ൽ ജനുവരി 12 മുതൽ - 21വരെ ആണ്.. ഇത് ക്ഷേത്രപ്രവേശന വിളംബരത്തിൻറെ പശ്ചാത്തലത്തിലായിരുന്നു.

തീയതികൾ എളുപ്പത്തിൽ പഠിക്കാം

 മാച്ച്‌

മാച്ച്‌  21 : വനദിനം
മാച്ച്‌  22 : ജലദിനം
മാച്ച്‌  23 : കാലാവസ്താ ദിനം
മാച്ച്‌  24 : ക്ഷയ ദിനം 

Code: വനജയുടെ കാലിനു ക്ഷയം പിടിച്ചു


_________________

ഡിസംബ

ഡിസംബ 1 : എയ്ഡ്സ്  ദിനം     
ഡിസംബ 2 : കമ്പ്യൂട്ട  സാക്ഷരതാ  ദിനം
ഡിസംബ 3 : വികലാങ്ക ദിനം
ഡിസംബ 4 : നാവിക ദിനം

Code:
എയ്ഡ്സ് ബാധിധനായ കുട്ടി കമ്പ്യൂട്ടർ പഠിക്കാന്‍ പോയപ്പോൾ   വികലാങ്കൻ ആയതുകൊണ്ട് അവന് നെവിയിൽ ചേരാൻ പറ്റിയില്ല

പതിറ്റുപ്പത്ത്

ചേരനാട്ടു രാജാക്കൻമാരായ പത്തുപേരെക്കുറിച്ചു രചിക്കപ്പെട്ട പത്തു പാട്ടുകൾ വീതമുള്ളതും ആകെ നൂറെണ്ണം ചേർന്നതുമായ ഒരു സമാഹാരത്തെയാണ് പതിറ്റുപ്പത്ത്

തിരുക്കുറൾ

തിരുവള്ളുവർ ആണ് ഈ പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ്. 133 അധികാരങ്ങളിലായി 1330 കുറലുകൾ അടങ്ങിയ ഗ്രന്ഥമാണ്‌ തിരുക്കുറൾ. ഓരോ കുറലും അർത്ഥസാഗരം അടങ്ങിയതാണ്‌. ഏഴുപദങ്ങൾ കൊണ്ടാണ്‌ ഒരോ കുറലുകളും രചിച്ചിരിക്കുന്നത്.

തൊൽക്കാപ്പിയം

തമിഴ് ഭാഷയുടെ ഏറ്റവും പഴയ വ്യാകരണഗ്രന്ധമായാണ് തൊൽക്കാപ്പിയം അറിയപ്പെടുന്നത്. ഈ ഗ്രന്ഥത്തിന്റെ കർത്താവായ തൊൽകാപ്പിയർ ജൈനമതക്കാരനായിരുന്നു.
  

ആഷസ്

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസ്. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയതും ആഘോഷിക്കപ്പെടുന്നതുമായ ഒരു മത്സരമാണ് ആഷസ് ടെസ്റ്റ് മത്സരം. 1882 ൽ ആണ് ഇതിന്റെ തുടക്കം. ഇപ്പോൾ രണ്ടു വർഷം കൂടുമ്പോളാണ് മത്സരം നടക്കുന്നത്. ഒരു തവണ ഇംഗ്ലണ്ടിലാണ് മത്സരമെങ്കിൽ അടുത്ത തവണ ഓസ്ട്രേലിയയിലാവും മത്സരം.

ചരിത്രം

1882 ൽ ഓവലിൽ നടന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ആദ്യമായി ഓസ്ട്രേലിയയോട് പരാജയപ്പെട്ടു, അതേത്തുടർന്ന് “ദ സ്പോർട്ടിങ്ങ് ടൈംസ്” എന്ന പത്രത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും, ശരീരം ദഹിപ്പിച്ചതിനു ശേഷം ചാരം(ആഷസ് - ashes) ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പിൽ. എന്നാൽ 1882 ഡിസംബറിൽ മെൽബൺ ടെസ്റ്റ് സീരീസിൽ ആസ്ട്രേലിയെ 2-1 ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ഇതിൽ ആവേശരായ ചില ഇംഗ്ലീഷ് വനിതകൾ മൂന്നാം ടെസ്റ്റിൽ ഉപയോഗിച്ച ബെയിൽസ് കത്തിച്ച് ഒരു ചെപ്പിലടച്ച് ഇംഗ്ലീഷ് ക്യാപ്റ്റനു നൽകി.


ആഷസ് കപ്പിൽ ‍(ചെപ്പിൽ) ക്രിക്കറ്റ് ബൈൽ കത്തിച്ചതിന്റെ ചാരമാണ് ഇപ്പോഴും ഉള്ളത്.

Tuesday, 2 February 2016

ചിലപ്പതികാരം

കഥാസംഗ്രഹം

കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു വർത്തകപ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോൾ ധാരാളം സമ്പത്ത് നൽകി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂർണ്ണമായ വിവാഹജീവിതത്തിനിടെ അസ്വാരസ്യങ്ങൾ കടന്നു വന്നു. മാധവി എന്ന നർത്തകിയുമായി കോവലൻ അടുപ്പത്തിലാകുന്നു. തന്റെ സമ്പത്തു മുഴുവൻ അവൾക്കടിയറവെച്ച് കോവലൻ ഒരുനാൾ തെരുവിലേക്കെറിയപ്പെടുന്നു. തെറ്റ് തിരിച്ചറിഞ്ഞ കോവലൻ കണ്ണകിയുടെ അടുത്ത് തിരികേ എത്തുന്നു. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിടുന്നു. പണത്തിനുവേണ്ടി തന്റെ ബാക്കിയായ ഒരേ ഒരു സ്വത്തായ പവിഴം നിറച്ച ചിലമ്പ് വിൽക്കാനായി കോവലനെ ഏൽപ്പിക്കുന്നു. അതുമായി അവർ രണ്ടുപേരും പാണ്ഡ്യരാജധാനിയായ മധുരയിലെത്തി.

ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്നിയുടെ മുത്തുകൾ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തിൽ നിന്നു മോഷണം പോയിരുന്നു. അതന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പിൽ കോവലൻ അകപ്പെട്ടു. പാണ്ഡ്യരാജസദസ്സിൽ രാജാവിനുമുമ്പിൽ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പിൽ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടർന്നു രാജാവ് കോവലനെ ഇല്ലാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി.

വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതിൽനിന്ന് പുറത്തുചാടിയ പവിഴങ്ങൾ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താൽ മരിച്ചു. പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവൾ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാൽ അഗ്നിജ്വാലകൾ ഉയർന്ന് മധുരാനഗരം ചുട്ടെരിച്ചു.

തുടർന്ന് മധുരാനഗരം വിടുന്ന കണ്ണകി ചേരരാജധാനിയായ കൊടുങ്ങല്ലൂരിൽ എത്തി. അവിടെവച്ച് സ്വർഗാരോഹണം ചെയ്യുമ്പോൾ അവളെ കൂട്ടിക്കൊണ്ടുപോകാൻ കോവലൻ സ്വർഗത്തിൽനിന്ന് എത്തുന്നു.

അക്കാലത്ത് ചേരരാജാവായ ചേരൻ ചെങ്കുട്ടുവൻ ആ നഗരത്തിൽ കണ്ണകിയുടെ ഓർമ്മക്കായി ഒരു കണ്ണകിക്കോട്ടം പണിയുന്ന കാര്യവും അതിനായി പ്രതിമ (വിഗ്രഹം) നിർമ്മിക്കാൻ കൃഷ്ണശില ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത് എന്നും ചിലപ്പതികാരത്തിൽ പറയുന്നു.

■ തമിഴ് ഇലിയഡ് എന്നറിയപെടുന്ന കൃതി ?
■ ചിലപ്പതികാരം രചിച്ചത് ആര് ?
■ ചിലപ്പതികാരത്തില്‍ പരാമര്‍ശിക്കുന്ന ചേരരാജാവ് ആര് ?

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...