ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു അമ്പലങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്.
ചരിത്രം
മട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. പിന്നീടവർ കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക്
(1537-65) ഈ കൊട്ടാരം സമ്മാനമായി നൽകി. 1663-ൽ ഡച്ചുകാർ ഈ കൊട്ടാരത്തിൽ
ചില അറ്റകുറ്റപണികൾ നടത്തുകയുണ്ടായി. അതിനുശേഷം ഈ കൊട്ടാരം ഡച്ചുകൊട്ടാരം
എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കന്മാരും കാലാകാലങ്ങളിൽ ഈ
കൊട്ടാരത്തിനു അറ്റകുറ്റപണികൾ നടത്തിയിരുന്നു. ഇന്ന് ഈ കൊട്ടാരം കേരള
ഗവർമെന്റിന്റെ കീഴിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഈ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു അമ്പലം നശിപ്പിച്ച് കൊള്ളയടിച്ചതിൽ
കൊച്ചി രാജാവിനുണ്ടായിരുന്ന അപ്രീതി ഇല്ലാതെയാക്കാനായി പോർച്ചുഗീസുകാർ
പണികഴിപ്പിച്ച കൊട്ടാരമാണ് ഇത്. അതുകൊണ്ടുതന്നെ അമ്പലങ്ങളിൽ കാണപ്പെടുന്ന
കൊത്തുപണികളും ചിത്രപ്പണികളും ധാരാളമായി ഈ കൊട്ടാരത്തിൽ കാണാവുന്നതാണ്.
വാസ്കോ ഡ ഗാമ
കാപ്പാട് തീരത്ത് 1498-ൽ കപ്പലിറങ്ങിയശേഷം മലബാർ ഭാഗത്ത് വ്യാപാരം നടത്താൻ
ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരിമാരിൽ നിന്നുള്ള എതിർപ്പ് കൂടിയതുകാരണം
പിൻവാങ്ങേണ്ടി വന്നിരുന്നു. കൊച്ചി രാജാക്കന്മാർ അന്ന് പോർച്ചുഗീസുകാർക്ക്
എല്ലാ സഹായസഹകരണങ്ങളും നൽകി കൊച്ചിയിൽ വ്യാപാരം നടത്താൻ സഹായിച്ചു.
അങ്ങനെയാണ് പോർച്ചുഗീസുകാർ കൊച്ചിയിൽ എത്തുന്നത്. പോർച്ചുഗീസുകാർ
പോയതിനുശേഷം ഈ കൊട്ടാരം ഡച്ചുകാരുടെ കയ്യിൽ എത്തുകയും പിന്നീട് ഹൈദരാലി ഈ കൊട്ടാരം പിടിച്ചടക്കുകയും ചെയ്തു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് ഈ കൊട്ടാരം ഹൈരദാലിയെ പരാജയപ്പെടുത്തി സ്വന്തമാക്കി.
No comments:
Post a Comment