Tuesday, 24 January 2017

വർഷങ്ങൾ എളുപ്പത്തിൽ പഠിക്കാം

ഏറ്റവും വിഷമം നിറഞ്ഞതാണ് വർഷങ്ങൾ പഠിക്കുക എന്നത് , എങ്ങനെ അത് എളുപ്പമാക്കാം.....

1924 വൈക്കം സത്യാഗ്രഹം (കൂട്ടുകാരെ 24 മറിച്ചിട്ടോളു 42 ആകും അല്ലെ)
1942 ക്വിറ്റ് ഇന്ത്യാ സമരം

1912 ടൈറ്റാനിക് ദുരന്തം
1921 വാഗണ് ട്രാജഡി

1957 ലോകത്തിലെ ആദ്യത്തെ ബഹിരാകാശ പേടകം സ്ഫുട്നിക് വിക്ഷേപിച്ചു
1975 ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകം ആര്യഭട്ട വിക്ഷേപിച്ചു 

1914 ഒന്നാം ലോക മഹായുദ്ധം 
1941 രണ്ടാം ലോക മഹായുദ്ധത്തില് ജപ്പാന് പേള് ഹാര്ബര് ആക്രമിച്ചു 


ഇനി 100 വർഷം വ്യത്യാസമുള്ള ചില വർഷങ്ങൾ പഠിക്കാം ...

1885 ഇന്ത്യൻനാഷണല്കോണ്ഗ്രസ് രൂപീകരിച്ചു
1985 സാര്ക്ക് (SAARC) രൂപീകരിച്ചു
 
1892 സ്വാമി വിവേകാനന്ദന് കേരളം സന്ദര്ശിച്ചു
1992 ദലൈലാമ കേരളം സന്ദര്ശിച്ചു

1856 ശ്രീനാരായണ ഗുരു ജനിച്ചു
1956 കേരളം രൂപീകരിച്ചു, കേരള ഹൈക്കോടതി ആരംഭിച്ചു,ഇന്ത്യയില് ഭാഷാടിസ്ഥാനത്തില് 14 സംസ്ഥാനങ്ങള് നിലവില് വന്നു, സൂയസ് കനാല് ദേശസാല്ക്കരിച്ചു
 
1861 കേരളത്തിലെ ആദ്യത്തെ റെയില് വെ പാത (ബേപ്പൂര് - തിരൂര്)
1961 പോര്ട്ടുഗീസുകാരില് നിന്നും ഇന്ത്യ ഗോവ പിടിച്ചെടുത്തു

*ഇതുപോലെ നിങ്ങൾക്കും വർഷങ്ങൾ കണക്ട് ചെയ്തു പഠനം എളുപ്പമാക്കാം 

പ്രധാന പഠന ശാഖകൾ

1. ശബ്ദം - അക്വാസ്ട്ടിക്സ്
2. തലമുടി - ട്രൈക്കോളജി
3. പർവ്വതം - ഓറോളജി
4. തടാകം - ലിംനോളജി
5. പതാക - വെക്സിലോളജി
6. ഉറുമ്പ് - മെർമിക്കോളജി
7. രോഗം - പാതോളജി
8. ചിലന്തി - അരാക്നോളജി
9. പാമ്പ് - ഒഫിയോളജി
10. തലച്ചോറ് - ഫ്രിനോളജി
11. പഴം - പോമോളജി
12. അസ്ഥി - ഓസ്റ്റിയോളജി
13. രക്തം - ഹെമറ്റോളജി
14. ഗുഹ - സ്പീലിയോളജി
15. കണ്ണ് - ഒഫ്താല്മോളജി
16. ഉറക്കം - ഹൈപ്നോളജി
17. സ്വപ്നം - ഒനീരിയോളജി
18. ഉരഗങ്ങൾ- ഹെർപ്പറ്റോളജി
19. മനുഷ്യ വർഗ്ഗം - അന്ത്രോപോളജി
20. മൂക്ക് - റൈനോളജി
21. മഞ്ഞ് - നിഫോളജി
22. മേഘം - നെഫോളജി
23. വൃക്ക - നെഫ്രോളജി
24. ജനസംഖ്യ - ഡെമോഗ്രാഫി
25. കൈയക്ഷരം - കാലിയോഗ്രാഫി
26. പക്ഷികൂട് - കാലിയോളജി
27. ചിരി - ജിലാട്ടോളജി
28. കൈ - ചിറോളജി
29. ഫംഗസ് - മൈക്കോളജി
30. ഇലക്ഷൻ - സെഫോളജി
31. മണ്ണ് - പെഡോളജി 

ആസ്ഥാന മന്ദിരങ്ങൾ

 മനുഷ്യാവകാശ കമ്മീഷൻ - മാനവ് അധികാർ ഭവൻ
 വിവരാവകരകമ്മീഷൻ - ആഗസ്റ്റ് ക്രാന്തി ഭവൻ
 ആസൂത്രണകമ്മീഷൻ - യോജനാ ഭവൻ
 ISRO - അന്തരീക്ഷ്ഭവൻ
 ഇലക്ഷൻ കമ്മീഷൻ - നിർവാചൻ സദൻ
 ദൂരദർശൻ - മാണ്ഡി ഹൗസ്
 KSFE - ഭദ്രതാ ഭവൻ
 KSEB - വൈദ്യുത ഭവൻ

സംസ്ഥാന മൃഗങ്ങൾ

● ജമ്മു കാശ്മീർ - കലമാൻ (Hamgul )
● പഞ്ചാബ് - കൃഷ്ണ മൃഗം
● ഹരിയാന - കൃഷ്ണ മൃഗം
● ഉത്തരാഖണ്ഡ് - കസ്തൂരി മാൻ
●  ഉത്തർ പ്രദേശ് - ബാര സിംഗ
●  ഹിമാചൽ പ്രദേശ് - ഹിമപ്പുലി
●  ബീഹാർ - കാട്ടുപോത്ത്
● സിക്കിം - ചെമ്പൻ പാണ്ട
● ആസാം - കാണ്ട മൃഗം
●  നാഗാലാന്റ് -മിഥുൻ
●  മണിപ്പൂർ - സാങയി
● മിസോറാം - Serow
●  ത്രിപുര - Phayre's langur (കണ്ണട കുരങ്ങൻ )
● മേഘാലയ - മേഘപ്പുലി
●  പശ്ചിമ ബംഗാൾ - മീൻ പിടിയൻ പൂച്ച
●  ഒഡിഷ - മ്ലാവ്
●  ആന്ധ്ര പ്രദേശ് - കൃഷ്ണ മൃഗം
●  തമിഴ് നാട് - വരയാട്
● കേരളം - ആന
● കർണാടകം - ആന
●  ഗോവ - കാട്ടുപോത്ത്
●  മഹാരാഷ്ട്ര - മലയണ്ണാൻ
●  അരുണാചൽ പ്രദേശ് - മിഥുൻ
●  ഗുജറാത്ത് - സിംഹം
● രാജസ്ഥാൻ - ഒട്ടകം
●  മധ്യ പ്രദേശ് - ബാരസിംഗ
●  ഛത്തിസ്‌ഗഡ്‌ - കാട്ടെരുമ
● ജാർഖണ്ഡ് - ആന

ആധുനിക ഇന്ത്യ

✅ ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെട്ടത് - *ചാൾസ് മെറ്റ് കാഫ്*

✅ ഇന്ത്യയിൽ പൂർണ്ണ പത്രസ്വാതന്ത്രം അനുവദിച്ച ഗവർണ്ണർ ജനറൽ- *ചാൾസ് മെറ്റ് കാഫ്*

✅ദത്തവകാശ നിരോധനം പിൻവലിച്ച വൈസ്രോയി - *കാനിംങ്*

✅ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ച വൈസ്രോയി - *കോൺ വാലീസ്*

✅ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണ്ണർ ജനറൽ- *വില്യംബെന്റിക്*

✅ഇന്ത്യയിൽ റയിൽ ഗതാ6ഗതം കൊണ്ടുവന്നത് - *ഡൽഹൗസി*

✅ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് - *ഡൽഹൗസി*

✅ ഇന്ത്യൻ ഹൈകോർട്ട് നിയമം പാസാക്കിയത് - *കാനിംങ്*

റേഡിയോ

⭕ ഇന്ത്യയിൽ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്?
    ✅1923
⭕ ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് ആൾ ഇന്ത്യാ റേഡിയോ എന്ന് പേര് നൽകിയത്?
     ✅1936
⭕ ആൾ ഇന്ത്യാ റേഡിയോ ആകാശവാണി എന്ന് പുനർനാമകരണം ചെയ്തത്?
   ✅ 1957
⭕ ആകാശവാണിക്ക് ആ പേര് നിർദ്ദേശിച്ചത് ആര്?
   ✅ രവീന്ദ്രനാഥ ടാഗോർ
⭕ ആസ്ഥാനം എവിടെ?
   ✅ ന്യൂഡൽഹി
⭕ അപ്തവാക്യം എന്ത്?
   ✅ ബഹുജനഹിതായ ബഹുജന സുഖായ
⭕ മലയാളത്തിൽ റേഡിയോ സംപ്രേക്ഷണം നടന്ന വർഷം?
   ✅ 1939
⭕ കേരളത്തിൽ റേഡിയോ ആരംഭിച്ചത്?
   ✅ 1943
⭕ തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ ആൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്തത്?
   ✅ 1950

Friday, 20 January 2017

പ്രതിരോധം

      കോഡ് 👇🏻

" ജലജ മേജർ ജനറലിനോട് ബിയറിനായി കേണു... എൽ സി.ക്ക് മേജറിന്റെ ക്യാപ് ലഭിച്ചു "

1. ജ            : ജനറൽ
2. ലജ         : ലഫ്. ജനറൽ
3. മേജർ ജനറൽ : മേജർ ജനറൽ
4. ബിയർ  :  ബ്രിഗേഡിയർ
5. കേണു   :  കേണൽ
6. L. C        : ലഫ്.കേണൽ
7. മേജർ     : മേജർ
8. ക്യാപ്    : ക്യാപ്ടൺ
9. ലഭിച്ചു  : ലഫ്റ്റനന്റ്

👉🏿 ഇന്ത്യൻ സായുധ സേനയുടെ സർവ്വ സൈന്യാധിപൻ : രാഷ്ട്രപതി
👉🏿കര - നാവിക - വ്യോമ സേനകളുടെ ആസ്ഥാനം : ന്യൂ ഡെൽഹി
👉🏿 ഏറ്റവും പഴയ കരസേന റജിമെന്റ്: മദ്രാസ് റെജിമെന്റ്
👉🏿 കരസേനയുടെ അധ്യസൈന്യാധിപൻ: സർ റോയ് ബുച്ചർ
👉🏿കരസേനയിലെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ: കരിയപ്പ
👉🏿 കീപ്പർ എന്ന് അറിയപ്പെടുന്നത്: ജനറൽ കരിയപ്പയാണ്
👉🏿 ഇന്ത്യൻ കരസേനയുടെ ഗാനം: മേരാ ഭാരത് മഹാൻ
👉🏿കരസേനാ ദിനമായി ആചരിക്കുന്നത്: ജനുവരി : 15
👉🏿 ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി: ബൽദേവ് സിംഗ്

ആനുകാലികം

🚁ഇ വർഷത്ത ISL വിജയികൾ :- അത്ലറ്റികോ ഡി കൊൽക്കത്ത (Vs കേരള ബ്ലാസ്റ്റേഴ്‌സ് )

🚁 കര സേനാ മേധാവി  :- ബിബിന്‍ റാവത്ത്

🚁 വ്യോമ സേനാ മേധാവി :- ബി എസ് ധനോവ

🚁 നാവിക സേനാ മേധാവി:-അഡ്മിറൽ.സുനിൽ ലാംബ

🚁 ഇന്റലിജിൻസ്  ബ്യൂറോ  ഡയറക്ടർ:-രാജീവ് ജെയ്ൻ

🚁 RAW ഡയറക്ടർ:-അനിൽ ദാസ്‌മാന

🚁സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് :- ജസ്റ്റിസ് പി കെ ഹനീഫ

🚁പുതിയ യൂ പി എസ് സി ചെയർമാൻ :- അൽക്ക സിറോഹി

🚁കേരളം പി എസ് സി ചെയർമാനായി നിയമിതനായത് :- അഡ്വ .എം കെ സക്കീർ

🚁സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത് :- ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാർ

🚁കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് :- മോഹൻ എം ശാന്തനാഗൗഡർ 

🚁പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത് :- അന്റോണിയോ ഗുട്ടെറസ്

🚁പുതിയ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് :- ഡൊണാൾഡ് ട്രംപ്

🚁അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടത് :- നവതേജ് സർന

🚁 ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് :- പാവ്ലോ ജെന്റിലോണി

🚁2015 ജെ സി ഡാനിയൽ  പുരസ്‌കാരത്തിന് അർഹനായത് :- കെ ജി ജോർജ്

🚁 2016 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് :-സി രാധാകൃഷ്ണൻ

🚁ഈ വർഷത്തെ വയലാർ അവാർഡ് നേടിയത് :-യു കെ  കുമാരൻ (തക്ഷൻ കുന്നു സ്വരൂപം )

🚁ഒ വി വിജയൻ സാഹിത്യ പുരസ്കാരം നേടിയത് :- ചന്ദ്രമതി

🚁പ്രഥമ ദേശാഭിമാനി പുരസ്‌കാരത്തിന് അർഹനായ എഴുത്തുകാരൻ :-എം ടി വാസുദേവൻ നായർ

🚁ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായ കായികതാരം :- പി ആർ ശ്രീജേഷ്

🚁ഇന്ത്യയിൽ ആദ്യമായി സെല്ഫ് ബാഗ് ഡ്രോപ്പ് സൗകര്യം ഏർപ്പെടുത്തിയ വിമാനത്താവളം :- ഛത്രപതി ശിവാജി ടെർമിനൽ മുംബൈ

🚁പാരാലിമ്പിക്‌സിൽ ഹൈജംപിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത് :- മാരിയപ്പൻ തങ്കവേലു

🚁രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം:- സിക്കിം

🚁പ്രഥമ സാർക് യൂത്ത്‌ പാർലമെന്ററി കോൺഫറൻസ് നടന്നത് :- ഇസ്ലാമബാദ്

🚁ഇന്ത്യയിലെ ഏറ്റവും ജീവിതച്ചെലവ് കൂടിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് :-മുംബൈ

🚁2016 ലെ നെൽസൺ മണ്ടേല പുരസ്‌കാരത്തിന് അർഹയായത് :- തബാസും അദ്നാൻ

🚁2016 രാജീവ് ഗാന്ധി നേഷണൽ സദ്ഭാവന പുരസ്കാരം നേടിയത് :- ശുഭ മുദ്ഗൽ

🚁2016 ലെ ലോക ചെസ്സ് ചാംപ്യൻഷിപ് ജേതാവ് :- മാഗ്നസ് കാൾസൺ (നോർവേ )

🚁ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള 2016 ലെ മിഡോറി പുരസ്‌കാരം നേടിയ ഇന്ത്യക്കാരി :- വന്ദന ശിവ

🚁 2016 ലെ അർജ്ജുന അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം :- രാജ്യങ്ക്യ  രഹാനെ

🚁2016 ലെ NAM സമ്മേളനം നടന്നത് :- വെനിസ്വലേ

🚁2016 അണ്ടർ 17 വനിതാ ഫുട്‍ബോൾ കിരീടം നേടിയത് :- ഉത്തര കൊറിയ

🚁2016 ലെ സമാധാന നോബൽ സമ്മാനം നേടിയത് :- യുവാൻ മാനുവൽ സാന്റോസ്‌

🚁പുതിയ സൈബർ സുരക്ഷാ നിയമം പാസാക്കിയ ഏഷ്യൻ രാജ്യം :- ചൈന

🚁100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാളം സിനിമ :- പുലിമുരുകൻ

🚁ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി :- വിമുക്തി

🚁മ്യാന്മറിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് :-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

🚁ഗൂഗിൾ പുത്തിറക്കിയ പുതിയ മെസ്സേജിങ് ആപ്പ്ളിക്കേഷൻ :-അലോ

🚁പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതി റോഡ് റേസ് കോഴ്‌സ് റോഡിന്റെ പുതിയ പേര് :- കല്യാൺ  മാർഗ്

🚁ഇറോം ശർമിള രൂപം കൊടുത്ത പുതിയ രാഷ്ട്രീയ പാർട്ടി :- പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് (മണിപ്പൂർ )

🚁ലോക ഫുടബോളിലെ ആദ്യ ഗ്രീൻ കാർഡ് നേടിയ കളിക്കാരൻ :- ക്രിസ്ത്യൻ ഗലാണോ

🚁ഏഷ്യയിലെ ആദ്യ സൈക്കിൾ ഹൈവെ നിലവിൽ വന്നത് :- ഉത്തർപ്രദേശ് (ഇട്ടാവ - ആഗ്ര )

🚁77 മത് ചരിത്ര കോൺഗ്രസിന് ആതിഥ്യം വഹിക്കുന്നത് :- കേരള സർവകലാശാല

🚁തീവണ്ടി അപകടങ്ങൾ കുറക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച സാങ്കേതിക വിദ്യ :- ത്രി നേത്ര

🚁ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമമായി മാറിയത് :- ഇബ്രാഹിംപുർ(തെലങ്കാന )

🚁2016 ലെ ലോക ഇന്റർനെറ്റ് കോൺഫറൻസ് നടന്ന  രാജ്യം :- ചൈന

🚁എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം :- മഹാരാഷ്ട്ര

🚁2016 ലെ നേഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ നടന്നത് :- ജയ്‌പൂർ

🚁ഇന്ത്യയിലെ ആദ്യ ചെറി ബ്ലോസം ഫെസ്റ്റിവൽ നടന്നത് :- മേഘാലയ

🚁 ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 3 ഡബിൾ സെഞ്ചുറി അടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം :- വിരാട് കോഹ്ലി

🚁സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടം നേടിയ  ജില്ല:- പാലക്കാട്

🚁ഇന്ത്യ വിക്ഷേപിച്ച പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം :- റിസോഴ്‌സ്സാറ്റ്  2 എ 

🚁ഇന്ത്യ ഭ്രമണ പഥത്തിലെത്തിച്ച പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം :-ഇൻസാറ്റ് 3 ഡി ആർ

🚁യൂണിസെഫ് ന്റെ പുതിയ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ :- പ്രിയങ്ക ചോപ്ര

ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ഏതാണ്?
Answer :- കൽക്കട്ട

2. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?
Answer :- വിജയവാഡ

3. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
Answer :- റാഡ് ക്ലിഫ് രേഖ

4. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
Answer :- മക്മോഹൻ രേഖ

5. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ  നടത്തിയ സൈനിക നടപടി?
Answer :- Operation വിജയ്‌

6. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ  നടത്തിയ സൈനിക നടപടി?
Answer :- Operation പോളോ

7. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?
Answer :- പെരിഹീലിയൻ

8. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?
Answer :- അപ് ഹീലിയൻ

9. ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി?
Answer :- ആന്ധ്രാപ്രദേശ്‌  യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്‌കർ യൂണിവേഴ് സിറ്റി)

10. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ് സിറ്റി?
Answer :- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ് സിറ്റി (IGNOU)

11. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
Answer :- പോളിസൈത്തീമിയ (Polycythemia)

12. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Answer :- അനീമിയ

13. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
Answer :- കുരുമുളക്

14. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?
Answer :- ഏലം

15. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Answer :- ജോർജ് ബർണാർഡ് ഷാ

16. ആന്റണി ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Answer :- വില്യം ഷേക്സ് പിയർ

17. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?
Answer :- മധ്യപ്രദേശ്‌

18. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?
Answer :- മിസോറം

19. പഴങ്ങളുടെ രാജാവ്?
Answer :- മാമ്പഴം

20. പഴങ്ങളുടെ റാണി ?
Answer :- മങ്കോസ്റ്റീൻ

🌷🌷  *SANOOP.A*🌷🌷

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...