- വ്യക്തമായ കാഴ്ചയ്ക്കുവേണ്ട ഏറ്റവും കുറഞ്ഞ ദൂരം ?
- 25 സെന്റിമീറ്റർ.
- നേത്രഗോളത്തിന് എത്ര പാളികളുണ്ട് ?
- മൂന്ന്.
- മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങൾ ?
- റോഡ് കോശങ്ങൾ.
- നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള പാളി ?
- ദൃഢപടലം.
- ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം ഏതുപേരിൽ അറിയപ്പെടുന്നു ?
- കോർണിയ.
- കോൺകോശങ്ങളിലെ വർണകം ?
- ഫോട്ടോപ്ലിൻ.
- നിറങ്ങൾ കാണാനും തീവ്രപ്രകാശത്തിൽ കാണാനും സഹായിക്കുന്ന കോശങ്ങൾ ?
- കോൺകോശങ്ങൾ.
- നേത്രഗോളത്തിന്റെ മധ്യപാളി ഏത് ?
- രക്തപടലം.
- കണ്ണിനുള്ളിൽ പ്രകാശപ്രതിഫലനം തടയുന്ന പാളി ?
- രക്തപടലം.
- കണ്ണിൽ കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം ?
- പീതബിന്ദു.
- കോൺകോശങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ബിന്ദു ?
- പീതബിന്ദു.
- കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു ?
- അന്ധബിന്ദു.
- കോർണിയയ്ക്കു പിന്നിലുള്ള രക്തപടലത്തിന്റെ വൃത്തകൃതിയിലുള്ള ഭാഗം ?
- ഐറിസ്.
- റെറ്റീനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ ?
- അന്ധബിന്ദു.
- റെറ്റീനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ ?
- ചെറുത്,തലകീഴായത്.
- റോഡുകോശങ്ങളിലെ വർണകം ?
- റൊഡോപ്ലിൻ.
- ഐറിസിന് നിറം നൽകുന്ന വർണകം ?
- മെലാനിൻ.
- കണ്ണിലെ ലെൻസ് ഏത് തരത്തിൽപ്പെടുന്നു ?
- കോൺ വെക്സ് ലെൻസ്.
- കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികൾ ?
- സീലിയറി പേശികൾ.
- കണ്ണിലെ ആന്തരപാളി ഏത് ?
- ദൃഷ്ടിപടലം (Retina).
- വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി ഏത് ?
- റെറ്റിന.
- വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങൾ ?
- റോഡ്ക്കോശങ്ങൾ.
- കണ്ണിരിലടങ്ങിയ രാസാഗ്നി ഏത് ?
- ലൈസോസൈം.
- മങ്ങിയ വെളിച്ചത്തിൽ കാഴ്ചശ്കതി കൂറയുന്ന രോഗം ?
- നിശാന്ധത.
- നിശാന്തതയ്ക്ക് കാരണമാകുന്നത് ഏതു വിറ്റാമിന്റെ അപര്യാപ്തതയാണ് ?
- വിറ്റാമിൻ എ.
- ദൂരെയുള്ളതിനെ വ്യക്തമായി കാണുകയും അടുത്തുള്ളതിനെ കാണാൻ കഴിയാത്തതുമയ കാഴ്ചവൈകല്യം ഏത് ?
- ഹൈപ്പർ മെട്രോപ്പിയ (ദീർഘദൃഷ്ടി).
- ദീർഘദൃഷ്ടി പരിഹരിക്കുന്ന ലെൻസ് ഏത് ?
- കോൺ വെക്സ് ലെൻസ്.
- വൃദ്ധരിൽ നേത്രലെൻസ് അതാര്യമാവുന്ന രോഗം ?
- തിമിരം.
- മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
- കോൺകേവ് ലെൻസ്.
- ലെൻസിന്റെ ഇലാസ്തിക നഷ്ടപ്പെടുന്നതുമൂലം അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയാത്ത അവസ്ഥ ?
- പ്രസ് ബയോപ്പിയ.
- മയോപ്പിയയ്ക്ക് കാരണമെന്ത് ?
- നേത്രഗോളത്തിന്റെ നീളം കൂടുന്നത് .
- പ്രായമായവരിൽ പ്രസ് ബയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ?
- കോൺവെക്സ് ലെൻസ്.
- അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ളതിനെ കാണാൻ കഴിയത്തതുമായ കാഴ്ചവൈകല്യം ?
- ഹ്രസ്വദൃഷ്ടി.
- കണ്ണിൽ മർദ്ദം വർധിക്കുന്ന രോഗാവസ്ഥ ?
- ഗ്ലോക്കോമ.
- കാഴ്ചശക്തി എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട് ഏത് ?
- സ്നെല്ലൻ ചാർട്ട് .
- ആരാണ് സ്നെല്ലൻ ചാർട്ട് കണ്ടുപിടിച്ചത് ?
- ഹെർമൻ സ്നെല്ലൻ,1862 ൽ.
- കണ്ണിലെ കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളി ഏത് ?
- ദുവ പാളി.
- ദുവ പാളി കണ്ടെത്തിയത് ആര് ?
- നോട്ടിങ്ങാം സർവ്വകലാശാലയിലെ ഹർമിന്ദർ സി ങ് ദുവയും സംഘവും.
- കെരാറ്റോപ്ലാസ്റ്റി എന്നറിയപ്പെടുന്നതെന്ത് ?
- കോർണിയ മാറ്റിവയ്ക്കൽ.
- കണ്ണു മാറ്റിവയ്ക്കൽ ശസ്ത്രക്രീയയിൽ മാറ്റിവയ്ക്കുന്ന പ്രധാനഭാഗം ?
- കോർണിയ.
- അന്ധരെ സഞ്ചരിക്കാൻ സഹായിക്കുന്ന വെളുത്ത വടി കണ്ടുപിടിച്ചതാര് ?
- റിച്ചാഡ് ഇ.ഹൂവർ.
- അന്ധരെ എഴുതാനും വായിക്കാനും സഹായകമാകുന്ന ബ്രയ്‌ലി ലിപി കണ്ടുപിടിച്ചതാര് ?
- ലൂയി ബ്രെയ് ൽ(ഫ്രാൻസ്).
- കണ്ണിന്റെ ഏറ്റവും പുറമെയുള്ള ഏത് പാളിയാണ് നേത്രഗോളത്തിന് ആകൃതി നൽകുന്നത് ?
- ദൃഢപടലം.
- നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണീന്റെ റെറ്റീനയിലുള്ള കോശങ്ങൾ ?
- കോൺകോശങ്ങൾ.
- മങ്ങിയ വെളിച്ചത്തിൽ വസ്തുക്കളെ കാണാൻ സഹായിക്കുന്ന കണ്ണിന്റെ റെറ്റീനയിലെ കോശങ്ങൾ ?
- റോഡുകോശങ്ങൾ.
- ഏറ്റവും വലിയ കണ്ണുകൾ ഉള്ള ജീവി ?
- ഭീമൻ കണവ(കോളോൽ സ്ക്വീഡിൻ).
- ഭീമൻ കണവയുടെ കണ്ണിന്റെ വ്യാസം എത്രയാണ് ?
- 27 സെ.മി;ഏറ്റവും വലിയ കൃഷ്ണമണിയും ഭീമൻ കണവയുടേതാണ്.
- ഒരു ദൃഷ്ടിപടലവും ഒരു ലെൻസുമുള്ള ലഘുനേത്രങ്ങൾ ഉള്ളത് ?
- ഉരഗങ്ങൾ,സസ്തനികൾ,പക്ഷികൾ.
- സംയുക്തനേത്രങ്ങളുള്ള രണ്ട് പ്രാണികൾക്ക് ഉദാഹരണം ?
- ഈച്ച,തുമ്പി.
- തലച്ചോറിന്റെ പകുതിയും ഉപയോഗിക്കുന്നത് എന്തിനുവേണ്ടിയാണ് ?
- കാഴ്ചയ്ക്കു വേണ്ടി.
- രാത്രി സഞ്ചാരികളായാ ജീവികളുടെ കണ്ണിലുള്ള കോശം ഏത് ?
- റോഡ് കോശങ്ങൾ.
- റോഡുകോശങ്ങളും കോൺകോശങ്ങളും ഇല്ലത്ത ഭാഗം ?
- ബ്ളൈൻഡ് സ്പോട്ട്.
- റൊഡോപ്സിന് ഉണ്ടാകുന്നത് ഏത് വൈറ്റമിനിൽ നിന്നാണ് ?
- വിറ്റാമിൻ എ.
- ചുവപ്പ്,മഞ്ഞ,നീല എന്നീ നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത ജനിതക രോഗം ?
- വർണാന്ധത.
- ചുവപ്പും നീലയും വേർതിരിച്ചറിയാൻ കഴിയാത്തത് ?
- ശോണ ഹരിത വർണാന്ധത (Red Green Colour Blindness).
- വർണാന്ധത കണ്ടെത്താൻ സഹായിക്കാൻ നടത്തുന്ന പരിശോധന ഏത് ?
- ഇഴിഹാരാസ്.
- 1917 ൽ ഇഷിഹാര ടെസ്റ്റ് കണ്ടുപിടിച്ച ടോക്കിയോ സർവകലാശാലയിലെ പ്രൊഫസർ ആരാണ് ?
- ഷിനോബു ഇഷിഹാര.
- ജനിക്കുമ്പോൾ മനുഷ്യരെല്ലാം ---- ഉള്ളവരാണ് ?
- വർണാന്ധത.
- ഗർഭസ്ഥശിശുവിന് എത്ര ദിവസം കഴിയുമ്പോഴാണ് രൂപം കൊള്ളൻ തുടങ്ങുന്നത് ?
- രണ്ടാഴച കഴിയുമ്പോൾ.
- ജനിച്ച് എത്ര ആഴ്ച കഴിയുമ്പോഴാണ് ശിശുക്കൾക്ക് കണ്ണുനീർ ഗ്രന്ഥി പ്രവർത്തിച്ചു തുടങ്ങുന്നത് ?
- 6-8 ആഴ്ചകഴിയുമ്പോൾ.
- നേത്രഗോളത്തിന് ശരാശരി എത്രഗ്രാം ആണ് ഭാരമുണ്ടാകുക ?
- 28 ഗ്രാം.
- കണ്ണിലെ വെളുത്ത നിറമുള്ള ഭാഗത്തിന്റെ പേര് ?
- ദൃഢ പടലം(സ്ക്ളീറ).
- ദൃഢപടലത്തിന്റെ മുൻഭാഗത്ത് സുതാര്യമായി ഉന്തിനിൽക്കുന്ന ഭാഗം ?
- കോർണിയ(നേത്രപടലം).
- കേടുവന്ന നേത്രപടലത്തിന് പകരം ആരോഗ്യമുള്ള നേത്രപടലം മാറ്റി സ്ഥാപിച്ച് കാഴ്ച വീണ്ടെടുക്കുന്ന ശസ്ത്രക്രീയ ?
- കെറാറ്റോപ്ളാസി.
- ആദ്യ കാലങ്ങളിൽ ഏത് ജീവിയുടെ നേത്രപടലമാണ് നേത്രശസ്ത്രക്രീയയ്ക്ക് ഉപയോഗിച്ചിരുന്നത് ?
- തിരണ്ടി.
- ഏറ്റവും വലിയ കൃഷ്ണമണി ഏത് ?
- കോളോസൽ സ്ക്വീഡിൻ.
- ജനനം മുതൽ മരണം വരെ കണ്ണിന്റെ വ്യത്യാസത്തിൽ മാറ്റമുണ്ടാകുമോ ?
- ഇല്ല.
- കണ്ണീരിലുള്ള രാസാഗ്നി ഏത് ?
- ലൈസോസൈം.
- ലൈസോസൈം ആദ്യമായി കണ്ടെത്തുകയും അതിന്റെ അണുനാശക ശേഷി മനസിലാക്കുകയും ചെയ്തത് ?
- അലക്സാണ്ടർ ഫ്ളെമിങ്.
- കണ്ണിനുണ്ടാകുന് സ്വഭാവിക വൈകല്യങ്ങൾ ഏതെല്ലാം ?
- ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി.
- അകലെയുള്ള വസ്തുക്കൾ കാണാൻ കഴിയാത്തത് ഏതു രോഗമാണ് ?
- ഹ്രസ്വദൃഷ്ടി (മയോപ്പിയ).
- അടുത്തുള്ളവസ്തുക്കൾ കാണാൻ കഴിയാത്തത് ഏതു രോഗമാണ് ?
- ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ).
- പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളിൽ ഉണ്ടാകുന്നത് ?
- വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം).
- നേത്രപടലത്തിന്ന് കട്ടികൂടി അതാര്യമാകുന്ന അവസ്ഥ ?
- തിമിരം.
- കണ്ണിലെ മർദ്ദം കൂടി, നേത്രനാഡിക്ക് കേട് പറ്റുന്നത് മൂലം കാഴ്ച നഷ്ടപ്പെടുന്ന രോഗം ?
- ഗ്ളോക്കോമ.
- വിശ്രമവില്ലാത്ത ശരീരഭാഗം ഏത് ?
- നേത്രഗോളം.
- ശരീരത്തിലെ ഏറ്റവും പ്രവർത്തന ക്ഷമമായ മാംസപേശികൾ ?
- കണ്ണിലാണ് .
- ശരീരത്തിൽ ഏറ്റവും വേഗത്തിൽ പ്രവർത്തിക്കുന്ന മാംസപേശികൾ ?
- കണ്ണിലുള്ളവ.
- രക്തക്കുഴലുകളില്ലാത്ത ശരീരത്തിലെ ഒരേ ഒരുഭാഗം ?
- നേത്രപടലം.
- ഒരു കണ്ണു ചിമ്മലിന്റെ ദൈർഘ്യം എത്രയാണ് ?
- പത്തു സെക്കൻഡ്(മിനിട്ടിൽ പന്ത്രണ്ട് പ്രാവശ്യം).
- എത്രമാസമാണ് കൺപീലിയുടെ പരമാവധി ആയുസ്സ് ?
- അഞ്ചുമാസം.
- ജീവകം “എ” യുടെ അപര്യാപ്തത മൂലനുണ്ടാകുന്ന കാഴ്ചവൈകല്യം ?
- നിശാന്ധത(നിക്റ്റാലോപ്പിയ).
- സാധാരണ അവസ്ഥകളിൽ മനുഷ്യന്റെ കണ്ണിലെ ലെൻസിന്റെ ശരാശരി പവർ എത്ര യാണ് ?
- 60 ഡയോപ്ടർ.
PSC GENERAL KNOWLEDGE MEMORY TRICKS പി. എസ്. സി. മത്സരപരീക്ഷ വിദ്യാർത്ഥികളെ സഹിക്കാൻ വേണ്ടി, ഏതു പി. എസ്. സി. പരീക്ഷകള്‍ക്കും മറ്റ് മത്സര പരീക്ഷകള്‍ക്കും ഗുണകരമാകും വിധമാണ് വിക്കിപീഡിയ, ബ്ലോഗര്‍ കൂട്ടായ്മയിലൂടെ ഞങ്ങള്‍ ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കും ഒരു സര്‍ക്കാര്‍ ജോലി അന്യമല്ല.
Wednesday, 2 March 2016
കണ്ണ്
Subscribe to:
Posts (Atom)
Endocrine system
Gland Hormones Functions Diseases Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...
-
കേരളം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള വളരെ ചെറിയൊരു ഭാഗമാണ്. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം 38,863 ചതുരശ്ര ക...
-
പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ടങ്ങളെ സൂച്ചിപ്പിക്കുന്നു. ഇവ സൂച്ചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ് ...
-
വാഴപ്പള്ളി ശാസനം (രാജശേഖര വര്മ്മന്) കേരളത്തില്‍നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ട...