Wednesday, 2 March 2016

കണ്ണ്

  • വ്യക്തമായ കാഴ്ചയ്ക്കുവേണ്ട ഏറ്റവും കുറഞ്ഞ ദൂരം ?
    • 25 സെന്റിമീറ്റർ.
  • നേത്രഗോളത്തിന് എത്ര പാളികളുണ്ട് ?
    • മൂന്ന്.
  • മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങൾ ?
    • റോഡ് കോശങ്ങൾ.
  • നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള പാളി ?
    • ദൃഢപടലം.
  • ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം ഏതുപേരിൽ അറിയപ്പെടുന്നു ?
    • കോർണിയ.
  • കോൺകോശങ്ങളിലെ വർണകം ?
    • ഫോട്ടോപ്ലിൻ.
  • നിറങ്ങൾ കാണാനും തീവ്രപ്രകാശത്തിൽ കാണാനും സഹായിക്കുന്ന കോശങ്ങൾ ?
    • കോൺകോശങ്ങൾ.
  • നേത്രഗോളത്തിന്റെ മധ്യപാളി ഏത് ?
    • രക്തപടലം.
  • കണ്ണിനുള്ളിൽ പ്രകാശപ്രതിഫലനം തടയുന്ന പാളി ?
    • രക്തപടലം.
  • കണ്ണിൽ കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം ?
    • പീതബിന്ദു.
  • കോൺകോശങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ബിന്ദു ?
    • പീതബിന്ദു.
  • കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു ?
    • അന്ധബിന്ദു.
  • കോർണിയയ്ക്കു പിന്നിലുള്ള രക്തപടലത്തിന്റെ വൃത്തകൃതിയിലുള്ള ഭാഗം ?
    • ഐറിസ്.
  • റെറ്റീനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ ?
    • അന്ധബിന്ദു.
  • റെറ്റീനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ ?
    • ചെറുത്,തലകീഴായത്.
  • റോഡുകോശങ്ങളിലെ വർണകം ?
    • റൊഡോപ്ലിൻ.
  • ഐറിസിന് നിറം നൽകുന്ന വർണകം ?
    • മെലാനിൻ.
  • കണ്ണിലെ ലെൻസ് ഏത് തരത്തിൽപ്പെടുന്നു ?
    • കോൺ വെക്സ് ലെൻസ്.
  • കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികൾ ?
    • സീലിയറി പേശികൾ.
  • കണ്ണിലെ ആന്തരപാളി ഏത് ?
    • ദൃഷ്ടിപടലം (Retina).
  • വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി ഏത് ?
    • റെറ്റിന.
  • വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങൾ ?
    • റോഡ്ക്കോശങ്ങൾ.
  • കണ്ണിരിലടങ്ങിയ രാസാഗ്നി ഏത് ?
    • ലൈസോസൈം.
  • മങ്ങിയ വെളിച്ചത്തിൽ കാഴ്ചശ്കതി കൂറയുന്ന രോഗം ?
    • നിശാന്ധത.
  • നിശാന്തതയ്ക്ക് കാരണമാകുന്നത് ഏതു വിറ്റാമിന്റെ അപര്യാപ്തതയാണ് ?
    • വിറ്റാമിൻ എ.
  • ദൂരെയുള്ളതിനെ വ്യക്തമായി കാണുകയും അടുത്തുള്ളതിനെ കാണാൻ കഴിയാത്തതുമയ കാഴ്ചവൈകല്യം ഏത് ?
    • ഹൈപ്പർ മെട്രോപ്പിയ (ദീർഘദൃഷ്ടി).
  • ദീർഘദൃഷ്ടി പരിഹരിക്കുന്ന ലെൻസ് ഏത് ?
    • കോൺ വെക്സ് ലെൻസ്.
  • വൃദ്ധരിൽ നേത്രലെൻസ് അതാര്യമാവുന്ന രോഗം ?
    • തിമിരം.
  • മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
    • കോൺകേവ് ലെൻസ്.
  • ലെൻസിന്റെ ഇലാസ്തിക നഷ്ടപ്പെടുന്നതുമൂലം അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയാത്ത അവസ്ഥ ?
    • പ്രസ് ബയോപ്പിയ.
  • മയോപ്പിയയ്ക്ക് കാരണമെന്ത് ?
    • നേത്രഗോളത്തിന്റെ നീളം കൂടുന്നത് .
  • പ്രായമായവരിൽ പ്രസ് ബയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ?
    • കോൺവെക്സ് ലെൻസ്.
  • അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ളതിനെ കാണാൻ കഴിയത്തതുമായ കാഴ്ചവൈകല്യം ?
    • ഹ്രസ്വദൃഷ്ടി.
  • കണ്ണിൽ മർദ്ദം വർധിക്കുന്ന രോഗാവസ്ഥ ?
    • ഗ്ലോക്കോമ.
  • കാഴ്ചശക്തി എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട് ഏത് ?
    • സ്നെല്ലൻ ചാർട്ട് .
  • ആരാണ് സ്നെല്ലൻ ചാർട്ട് കണ്ടുപിടിച്ചത് ?
    • ഹെർമൻ സ്നെല്ലൻ,1862 ൽ.
  • കണ്ണിലെ കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളി ഏത് ?
    • ദുവ പാളി.
  • ദുവ പാളി കണ്ടെത്തിയത് ആര് ?
    • നോട്ടിങ്ങാം സർവ്വകലാശാലയിലെ ഹർമിന്ദർ സി ങ് ദുവയും സംഘവും.
  • കെരാറ്റോപ്ലാസ്റ്റി എന്നറിയപ്പെടുന്നതെന്ത് ?
    • കോർണിയ മാറ്റിവയ്ക്കൽ.
  • കണ്ണു മാറ്റിവയ്ക്കൽ ശസ്ത്രക്രീയയിൽ മാറ്റിവയ്ക്കുന്ന പ്രധാനഭാഗം ?
    • കോർണിയ.
  • അന്ധരെ സഞ്ചരിക്കാൻ സഹായിക്കുന്ന വെളുത്ത വടി കണ്ടുപിടിച്ചതാര് ?
    • റിച്ചാഡ് ഇ.ഹൂവർ.
  • അന്ധരെ എഴുതാനും വായിക്കാനും സഹായകമാകുന്ന ബ്രയ്‌ലി ലിപി കണ്ടുപിടിച്ചതാര് ?
    • ലൂയി ബ്രെയ് ൽ(ഫ്രാൻസ്).
  • കണ്ണിന്റെ ഏറ്റവും പുറമെയുള്ള ഏത്‌ പാളിയാണ് നേത്രഗോളത്തിന്‌ ആകൃതി നൽകുന്നത്‌ ?
    • ദൃഢപടലം.
  • നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണീന്റെ റെറ്റീനയിലുള്ള കോശങ്ങൾ ?
    • കോൺകോശങ്ങൾ.
  • മങ്ങിയ വെളിച്ചത്തിൽ വസ്തുക്കളെ കാണാൻ സഹായിക്കുന്ന കണ്ണിന്റെ റെറ്റീനയിലെ കോശങ്ങൾ ?
    • റോഡുകോശങ്ങൾ.
  • ഏറ്റവും വലിയ കണ്ണുകൾ ഉള്ള ജീവി ?
    • ഭീമൻ കണവ(കോളോൽ സ്ക്വീഡിൻ).
  • ഭീമൻ കണവയുടെ കണ്ണിന്റെ വ്യാസം എത്രയാണ് ?
    • 27 സെ.മി;ഏറ്റവും വലിയ കൃഷ്ണമണിയും ഭീമൻ കണവയുടേതാണ്.
  • ഒരു ദൃഷ്ടിപടലവും ഒരു ലെൻസുമുള്ള ലഘുനേത്രങ്ങൾ ഉള്ളത്‌ ?
    • ഉരഗങ്ങൾ,സസ്തനികൾ,പക്ഷികൾ.
  • സംയുക്തനേത്രങ്ങളുള്ള രണ്ട്‌ പ്രാണികൾക്ക്‌ ഉദാഹരണം ?
    • ഈച്ച,തുമ്പി.
  • തലച്ചോറിന്റെ പകുതിയും ഉപയോഗിക്കുന്നത്‌ എന്തിനുവേണ്ടിയാണ് ?
    • കാഴ്ചയ്ക്കു വേണ്ടി.
  • രാത്രി സഞ്ചാരികളായാ ജീവികളുടെ കണ്ണിലുള്ള കോശം ഏത്‌ ?
    • റോഡ്‌ കോശങ്ങൾ.
  • റോഡുകോശങ്ങളും കോൺകോശങ്ങളും ഇല്ലത്ത ഭാഗം ?
    • ബ്ളൈൻഡ്‌ സ്പോട്ട്‌.
  • റൊഡോപ്സിന്‌ ഉണ്ടാകുന്നത്‌ ഏത്‌ വൈറ്റമിനിൽ നിന്നാണ് ?
    • വിറ്റാമിൻ എ.
  • ചുവപ്പ്‌,മഞ്ഞ,നീല എന്നീ നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത ജനിതക രോഗം ?
    • വർണാന്ധത.
  • ചുവപ്പും നീലയും വേർതിരിച്ചറിയാൻ കഴിയാത്തത്‌ ?
    • ശോണ ഹരിത വർണാന്ധത (Red Green Colour Blindness).
  • വർണാന്ധത കണ്ടെത്താൻ സഹായിക്കാൻ നടത്തുന്ന പരിശോധന ഏത്‌ ?
    • ഇഴിഹാരാസ്‌.
  • 1917 ൽ ഇഷിഹാര ടെസ്റ്റ്‌ കണ്ടുപിടിച്ച ടോക്കിയോ സർവകലാശാലയിലെ പ്രൊഫസർ ആരാണ് ?
    • ഷിനോബു ഇഷിഹാര.
  • ജനിക്കുമ്പോൾ മനുഷ്യരെല്ലാം ---- ഉള്ളവരാണ് ?
    • വർണാന്ധത.
  • ഗർഭസ്ഥശിശുവിന്‌ എത്ര ദിവസം കഴിയുമ്പോഴാണ് രൂപം കൊള്ളൻ തുടങ്ങുന്നത്‌ ?
    • രണ്ടാഴച കഴിയുമ്പോൾ.
  • ജനിച്ച്‌ എത്ര ആഴ്ച കഴിയുമ്പോഴാണ് ശിശുക്കൾക്ക്‌ കണ്ണുനീർ ഗ്രന്ഥി പ്രവർത്തിച്ചു തുടങ്ങുന്നത്‌ ?
    • 6-8 ആഴ്ചകഴിയുമ്പോൾ.
  • നേത്രഗോളത്തിന്‌ ശരാശരി എത്രഗ്രാം ആണ് ഭാരമുണ്ടാകുക ?
    • 28 ഗ്രാം.
  • കണ്ണിലെ വെളുത്ത നിറമുള്ള ഭാഗത്തിന്റെ പേര് ?
    • ദൃഢ പടലം(സ്ക്ളീറ).
  • ദൃഢപടലത്തിന്റെ മുൻഭാഗത്ത്‌ സുതാര്യമായി ഉന്തിനിൽക്കുന്ന ഭാഗം ?
    • കോർണിയ(നേത്രപടലം).
  • കേടുവന്ന നേത്രപടലത്തിന്‌ പകരം ആരോഗ്യമുള്ള നേത്രപടലം മാറ്റി സ്ഥാപിച്ച്‌ കാഴ്ച വീണ്ടെടുക്കുന്ന ശസ്ത്രക്രീയ ?
    • കെറാറ്റോപ്ളാസി.
  • ആദ്യ കാലങ്ങളിൽ ഏത്‌ ജീവിയുടെ നേത്രപടലമാണ് നേത്രശസ്ത്രക്രീയയ്ക്ക്‌ ഉപയോഗിച്ചിരുന്നത്‌ ?
    • തിരണ്ടി.
  • ഏറ്റവും വലിയ കൃഷ്ണമണി ഏത്‌ ?
    • കോളോസൽ സ്ക്വീഡിൻ.
  • ജനനം മുതൽ മരണം വരെ കണ്ണിന്റെ വ്യത്യാസത്തിൽ മാറ്റമുണ്ടാകുമോ ?
    • ഇല്ല.
  • കണ്ണീരിലുള്ള രാസാഗ്നി ഏത്‌ ?
    • ലൈസോസൈം.
  • ലൈസോസൈം ആദ്യമായി കണ്ടെത്തുകയും അതിന്റെ അണുനാശക ശേഷി മനസിലാക്കുകയും ചെയ്തത്‌ ?
    • അലക്സാണ്ടർ ഫ്ളെമിങ്‌.
  • കണ്ണിനുണ്ടാകുന്‌ സ്വഭാവിക വൈകല്യങ്ങൾ ഏതെല്ലാം ?
    • ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി.
  • അകലെയുള്ള വസ്തുക്കൾ കാണാൻ കഴിയാത്തത്‌ ഏതു രോഗമാണ് ?
    • ഹ്രസ്വദൃഷ്ടി (മയോപ്പിയ).
  • അടുത്തുള്ളവസ്തുക്കൾ കാണാൻ കഴിയാത്തത്‌ ഏതു രോഗമാണ് ?
    • ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ).
  • പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളിൽ ഉണ്ടാകുന്നത് ?
    • വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം).
  • നേത്രപടലത്തിന്ന് കട്ടികൂടി അതാര്യമാകുന്ന അവസ്ഥ ?
    • തിമിരം.
  • കണ്ണിലെ മർദ്ദം കൂടി, നേത്രനാഡിക്ക് കേട് പറ്റുന്നത് മൂലം കാഴ്ച നഷ്ടപ്പെടുന്ന രോഗം ?
    • ഗ്ളോക്കോമ.
  • വിശ്രമവില്ലാത്ത ശരീരഭാഗം ഏത് ?
    • നേത്രഗോളം.
  • ശരീരത്തിലെ ഏറ്റവും പ്രവർത്തന ക്ഷമമായ മാംസപേശികൾ ?
    • കണ്ണിലാണ് .
  • ശരീരത്തിൽ ഏറ്റവും വേഗത്തിൽ പ്രവർത്തിക്കുന്ന മാംസപേശികൾ ?
    • കണ്ണിലുള്ളവ.
  • രക്തക്കുഴലുകളില്ലാത്ത ശരീരത്തിലെ ഒരേ ഒരുഭാഗം ?
    • നേത്രപടലം.
  • ഒരു കണ്ണു ചിമ്മലിന്റെ ദൈർഘ്യം എത്രയാണ് ?
    • പത്തു സെക്കൻഡ്(മിനിട്ടിൽ പന്ത്രണ്ട് പ്രാവശ്യം).
  • എത്രമാസമാണ് കൺപീലിയുടെ പരമാവധി ആയുസ്സ് ?
    • അഞ്ചുമാസം.
  • ജീവകം “എ” യുടെ അപര്യാപ്തത മൂലനുണ്ടാകുന്ന കാഴ്ചവൈകല്യം ?
    • നിശാന്ധത(നിക്റ്റാലോപ്പിയ).
  • സാധാരണ അവസ്ഥകളിൽ മനുഷ്യന്റെ കണ്ണിലെ ലെൻസിന്റെ ശരാശരി പവർ എത്ര യാണ് ?
    • 60 ഡയോപ്ടർ.

Thursday, 4 February 2016

Nobel laureates of India

The following are the Nobel laureates who were Indian citizens at the time they were awarded the Nobel Prize.

1. Rabindranath Tagore
    Year: 1913
    Subject: literature

"[Awarded] because of his profoundly sensitive, fresh and beautiful verse, by which, with consummate skill, he has made his poetic thought, expressed in his own English words, a part of the literature of the West."

2. C. V. Raman
    Year: 1930
    Subject: Physics

"For his work on the scattering of light and for the discovery of the effect named after him."

3. Mother Teresa
    Year: 1979
    Subject: Peace

"For work undertaken in the struggle to overcome poverty and distress, which also constitutes a threat to peace."

4. Amartya Sen
    Year: 1998
    Subject: Economic studies

"For his contributions to welfare economics."

5. Kailash Satyarthi
    Year: 2014
    Subject: Peace

[Awarded jointly to Kailash Satyarthi and Malala Yousafzai] "for their struggle against the suppression of children and young people and for the right of all children to education."

Wednesday, 3 February 2016

കണ്ടുപിടുത്തങ്ങൾ

P E N => R J C

P: PROTON INVENTED BY RUTHERFORD
E: ELECTRON INVENTED BY J J THOMSON
N: NEUTRON INVENTED BY JAMES CHADWICK

Indian Renaissance

The following were the socio-religious movements…

B' P A R T Y
  • Brahmo Samaj
  • Prarthana Samaj
  • Arya Samaj
  • Ramakrishna Mission
  • Theosophical Society
  • Young Bengal Movement

BUDDHA

Which is the birth place of Lord Buddha?
Where did Buddha attain enlightenment?
At which place did Lord Buddha give the first sermon?
Where did Lord Buddha die?

THE FACTS

LUMBINI          = BIRTH
BODHGAYA     = ENLIGHTENMENT
SARNATH        = FIRST SERMON
KUSHINAGAR = DEATH

LBSK
LORD BUDDHA SIDDHARTHA KING

Jainism

The three Jewels of Jainism are
Code: KFC

1. KNOWLEDGE
2. FAITH and
3. CONDUCT

ഗാന്ധി കേരളത്തിൽ

നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു.

അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി.

തുടർന്ന് 1925 മാർച്ച് 8-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി[8]. അദ്ദേഹം എറണാകുളം വഴി മാർച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാൾ, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19-ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വർക്കല എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പൻ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.

ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അയിത്തജാതിക്കാരെ വഴിനടക്കാൻ അനുവദിക്കുന്നതിനായി തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്താനാണ്.1927 ഒക്ടോബർ 9 നു അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചർച്ച നടത്തി. കോഴിക്കോട് സമ്മേളനത്തിൽ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നൽകി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു.

ഗാന്ധിജി നാലാമത് കേരളത്തിലെത്തുന്നത് 1934 - ൽ ജനുവരി 10 മുതൽ - 22വരെ ആണ്.. ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ആയിരുന്നു അദ്ദേഹം കേരളത്തിൽ എത്തിയത്‌. ഈ സന്ദർശനത്തിനിടയിൽ ആണ് "കൌമുദി" എന്ന പെൺകുട്ടി വടകരയിൽ വച്ച് തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് സംഭാവന നൽകിയത്‌.
ഗാന്ധിജി അഞ്ചാമതായി (അവസാനമായി) കേരളം സന്ദർശിക്കുന്നത് 1937 - ൽ ജനുവരി 12 മുതൽ - 21വരെ ആണ്.. ഇത് ക്ഷേത്രപ്രവേശന വിളംബരത്തിൻറെ പശ്ചാത്തലത്തിലായിരുന്നു.

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...